twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ല, എന്താണ് കാണിക്കുന്നതെന്ന് ചോദിക്കും; കന്യാദാനത്തിലെ സുശീലാമ്മ പറയുന്നു

    |

    സീരിയലിലെ വില്ലത്തി അമ്മായിയമ്മമാരെല്ലാം യഥാര്‍ഥ ജീവിതത്തില്‍ വളരെ സാധുക്കളാണ് . ഓണ്‍സ്‌ക്രീനില്‍ മരുമക്കളെ വെറുപ്പിക്കുന്ന അമ്മായിയമ്മമാരുടെ യഥാര്‍ഥ മുഖം പലപ്പോഴും അഭിമുഖങ്ങളിലൂടേയും സീരിയല്‍ ലൊക്കേഷന്‍ വീഡിയോയിലൂടേയുമാണ് വെളിവാകുന്നത്.

      Also Read:അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍ Also Read:അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്, ചതിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍

    മലയാളി പ്രേക്ഷകര്‍ വെറുക്കുകയും അതുപോലെ സ്‌നേഹിക്കുകയും ചെയ്യുന്ന അമ്മായിയമ്മായാണ് കന്യാദാനത്തിലെ സുശീലാമ്മ. മെര്‍ലിന്‍ റീനയാണ് സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ റിയല്‍ ലൈഫുമായി സുശീലാമ്മയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മെര്‍ലിന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ സീരിയല്‍ കണ്ടിട്ട് അമ്മ പറയാറുളള കമന്റിനെ കുറിച്ചും താരം പറയുന്നുണ്ട്.

     Also Read: അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍ Also Read: അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍

     മെര്‍ലിന്‍ റീന

    ചെറുപ്പം മുതലെ മെര്‍ലിന്റെ മനസ് നിറയെ അഭിനയമായിരുന്നു. കോളേജ് കാലത്ത് കലാരംഗത്ത് സജീവമായിരുന്നു. എന്നാല്‍ വിവാഹത്തോടെ അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ സാധിച്ചില്ല. മറ്റുള്ള ജോലി ചെയ്യുമ്പോഴും മനസ് നിറയെ അഭിനയമായിരുന്നു. വിദേശത്ത് സെറ്റിലായ മെര്‍ലിന്‍ ഇനിയും അവിടെ തുടര്‍ന്ന് തന്റെ അഭിനയമോഹം കേവലം ഒരു മോഹമായി ഒതുങ്ങുമെന്ന് മനസ്സിലാക്കി നാട്ടിലേയ്ക്ക് വന്നു. 17 വര്‍ഷത്തോളം വിദേശത്തായിരുന്നു.

    നാട്ടിലെത്തിയ ഉടനെ തന്റെ ആഗ്രഹത്തിന് പിന്നാലെ സഞ്ചരിച്ചു. അവസാനം താന്‍ കണ്ട സ്വപ്‌നം ഒരുപരിധിവരെ സാധ്യമാക്കി. സുഹൃത്തുക്കള്‍ വഴിയാണ് മെര്‍ലില്‍ സീരിയലില്‍ എത്തുന്നത്.

     സീരിയലില്‍ എത്തുന്നത്‌

    പാവം മെര്‍ലിന്‍ മനാസാക്ഷിയില്ലാത്ത സുശീലാമ്മയായ കഥ പങ്കുവെയ്ക്കുകയാണ്. ദേവ് ടോക്കിലാണ് ഇക്കാര്യം പറഞ്ഞത്.

    നടിയുടെ വാക്കുകള്‍ ഇങ്ങനെ...'കന്യാധാനം ടീമിനോടൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ സീരിയലിലേയ്ക്ക് എത്തുന്നത്. എന്നാല്‍ ഒരു പാവം അമ്മ കഥാപാത്രമാണെന്ന് പറഞ്ഞിട്ടാണ് വിളിച്ചത്. എന്നാല്‍ ആദ്യമൊന്നും തനിക്ക് ഈ കഥാപാത്രത്തിന്റെ ആഴം മനസിലായില്ല. പിന്നെയാണ് കാര്യങ്ങള്‍ പിടി കിട്ടിയത്. ഇതൊരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പാണ്. ആ പരമ്പര കണ്ടപ്പോഴാണ് സുശീലാമ്മ ആരാണെന്നും എന്താണെന്നും മനസ്സിലായത്'; മെര്‍ലിന്‍ പറയുന്നു.

    പിന്നെയാണ് ശരിക്കും ചെയ്തു തുടങ്ങിയത്. നെഗറ്റീവ് കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്. സാധാരണ കഥാപാത്രങ്ങളില്‍ നിന്നും കൂടുതല്‍ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍ക്ക് ചെയ്യാന്‍ കാണും. ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത ഒരു വില്ലത്തിയാണ് സുശീലാമ്മ .

    പ്രേക്ഷകരുടെ പ്രതികരണം

    'സുശീലാമ്മയുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരുമായും വഴക്കിനോ ബഹളത്തിനോ പോകാറില്ല. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുന്നിലും തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാറില്ല'.

    'പ്രേക്ഷകരുടെ വിമര്‍ശനം പോസിറ്റീവായിട്ടാണ് എടുക്കുന്നത്. തന്റെ കഥാപാത്രം സ്വീകരിച്ചതിന്റെ പ്രതികരണമാണ് അത്. അതില്‍ ഏറെ സന്തോഷമുണ്ട്. അതുപോലെ തന്നെ പ്രേക്ഷകരില്‍ നിന്ന് നേരിട്ട് അധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടില്ല'; മെര്‍ലിന്‍ റീന പറഞ്ഞു

    Recommended Video

    Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat
     അമ്മ പറയുന്നത്

    ഏറ്റവും വലിയ വിമര്‍ശകര്‍ കുടുംബാംഗങ്ങളെന്നും അഭിമുഖത്തില്‍ വ്യക്തമാക്കി. 'എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. സ്വന്തം ടിവിയായത് കൊണ്ടാണ് അവര്‍ തല്ലിപൊളിക്കാത്തത്'.

    'കൂടാതെ എന്റെ അമ്മയ്ക്കും സുശീലാമ്മയെ ഒട്ടും ഇഷ്ടമല്ല. അമ്മയ്‌ക്കൊപ്പമിരുന്ന് സീരിയല്‍ കാണുമ്പോള്‍ ഇടയ്ക്ക് എന്നെ നോക്കും. എന്നിട്ട് എന്തുവാടി ഈ കാണിച്ച് വയ്ക്കുന്നത് എന്ന് ചോദിക്കും. അത്രയ്ക്ക് ഇഷ്ടമല്ല എന്റെ കഥാപാത്രത്തെ'; സീരിയല്‍ വിശേഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു

    Read more about: tv serial
    English summary
    Kanyadanam Serial Fame Merlin Reena Opens Up About her Mother's Reaction Towards Her negative Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X