»   » കറുത്ത മുത്തില്‍ ഇപ്പോള്‍ ബാലചന്ദ്രന് പ്രസക്തിയില്ല, കഥ തീര്‍ന്നുവോ? സീരിയല്‍ അവസാനിക്കാറായോ ??

കറുത്ത മുത്തില്‍ ഇപ്പോള്‍ ബാലചന്ദ്രന് പ്രസക്തിയില്ല, കഥ തീര്‍ന്നുവോ? സീരിയല്‍ അവസാനിക്കാറായോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയലാണ് കറുത്ത മുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിഷോര്‍ സത്യ സീരിയലില്‍ നിന്നും പിന്‍മാറിയെന്നുള്ള വാര്‍ത്ത പുറത്തുവന്നിട്ട് അധികകാലമായിട്ടില്ല. പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഡോക്ടര്‍ ബാലചന്ദ്രനെ അവതരിപ്പിക്കുന്നതില്‍ നിന്നും കിഷോര്‍ സത്യ പിന്‍വാങ്ങിയതിന്‍റെ യഥാര്‍ത്ഥ കാരണം മുന്‍പ് പ്രചരിച്ചതൊന്നുമായിരുന്നില്ല.

ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് ഇനി സീരിയലില്‍ പ്രസക്തി ഇല്ലെന്ന് കിഷോര്‍ സത്യ തന്നെ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയതാരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഥയിലെ പരിണാമം കാരണമാണ് അഭിനയം അവസാനിപ്പിച്ചത്. ബാലചന്ദ്രന്‍റേയും കാര്‍ത്തുവിന്‍റേയും കഥ തീര്‍ന്നു. ഇനി അങ്ങോട്ട് ഈ കഥാപാത്രങ്ങള്‍ ഇല്ല . പുതിയ കഥാപാത്രങ്ങളും കാലഘട്ടവുമായി സീരിയല്‍ മുന്നേറുകയാണ്. അവിടെ ബാലചന്ദ്രനെന്ന കഥാപാത്രത്തിന് പ്രസക്തിയില്ല.

സ്വഭാവികമായ കാര്യം മാത്രം

കഥയുടെ പരിണാമത്തില്‍ ഇടയ്ക്കുവെച്ച് ചില മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. സ്തരീകളും കുട്ടികളും മാത്രമല്ല പുരുഷന്‍മാര്‍ക്ക് കൂടി ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ഡോക്ടര്‍ ബാലചന്ദ്രന്‍. സീരിയലിലെ ഉത്തമ പുരുഷനാരാണെന്നു ചോദിച്ചാല്‍ ബാലചന്ദ്രന്‍റെ പേരാണ് ആദ്യം ലഭിക്കുന്നതും. കറുത്ത മുത്തിലെ അഭിനയം അവസാനിപ്പിക്കുന്ന കാര്യം കിഷോര്‍ സത്യ നേരത്തെ ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.

അടുത്ത സീരിയലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല

ജീവിതത്തില്‍ ഒരുപാട് സന്തോഷവും സ്‌നേഹവും തന്ന കഥാപാത്രമാണ് ഡോ.ബാലചന്ദ്രന്‍..കഴിഞ്ഞ എട്ട് പത്ത് വര്‍ഷത്തിനിടെ ഇത്രയധികം ചര്‍ച്ചയായ മറ്റൊരു പുരുഷ കഥാപാത്രമില്ല...ഇതൊരു ഭാഗ്യമാണ്
സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു ഡോ.ബാലചന്ദ്രന്‍...സ്ത്രീകള്‍ ആഗ്രഹിക്കുന്നതു പോലെയുള്ള ഭര്‍ത്താവായ കഥാപാത്രം..തനിക്ക് ഒരുപാട് റീച്ച് തന്ന കഥാപത്രമാണ് ബാലചന്ദ്രനെന്ന് കിഷോര്‍ സത്യ പറയുന്നു...

നായികയുടെ സാരിത്തുന്പില്‍ കെട്ടിയിട്ട നായകനാവാന്‍ താല്‍പര്യമില്ല

സീരിയല്‍ ചെയ്യുന്നതിനിടയില്‍ ഇടവേള എടുക്കുന്നത് മനപ്പൂര്‍വ്വമാണ്. നിരന്തരം ചെയ്യുന്നതിനോട് താല്പര്യമില്ല. നായികയുടെ സാരിത്തുന്പില്‍ കെട്ടിയിട്ട നായകനാവാന്‍ തന്നെ കിട്ടില്ല. പുരുഷ കഥാപാത്രത്തിന് പ്രാധാന്യമുള്ള വേഷമേ സ്വീകരിക്കാറുള്ളൂ.

വ്യക്തിത്വമുള്ള കഥാപാത്രത്തെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്

സ്ത്രീ കേന്ദ്രീകൃതമാണ് സീരിയല്‍ ലോകം. വ്യക്തിത്വമുള്ള പുരുഷ കഥാപാത്രം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. സീരിയലിനെ ഉപജീവന മാര്‍ഗമാക്കി ജീവിക്കുന്നവര്‍ക്ക് നില നില്‍പ്പിന് തന്നെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയാണെന്നും കിഷോര്‍ സത്യ പറഞ്ഞു.

സീരിയലുകളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താനുള്ള സമയം എന്നേ കഴിഞ്ഞു

സീരിയലുകളുടെ ഉള്ളടക്കം മാറേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു. സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇന്ന് പല സീരിയലുകളിലും കാണിക്കുന്നത്. ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു. പ്രേക്ഷകരാണ് ഇത്തരത്തിലൊരു മാറ്റത്തിന് അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കേണ്ടത്.

കാര്‍ത്തു അയ്യര്‍ സാറിന്‍രെ അടുത്താണുള്ളത്

ജമിനി എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ചേച്ചിമാര്‍ക്ക് പറയാനുണ്ടായിരുന്നത് കാര്‍ത്തുവിന്‍റെ കാര്യമായിരുന്നു. കാര്‍ത്തു അയ്യര്‍ സാറിന്‍രെ വീട്ടില്‍ സുഖമായിരിക്കുന്നുണ്ടെന്നാണ് പറഞ്ഞത്.

ബാലമോളുടെ അച്ഛനല്ലേ

സീരിയലില്‍ തന്‍റെ മകളായി വേഷമിടുന്ന ബാല തന്‍രെ സ്വന്തം മകളാമെന്ന് വിശ്വസിച്ചിരിക്കുന്ന നിരവദി പ്രേക്ഷകരുണ്ട്. അച്ഛനും മകളുമാണെന്ന് തന്നെയാണ് പലരും ധരിച്ചിരിക്കുന്നത്. എവിടെപ്പോയാലും ബാലമോളെക്കുറിച്ചുള്ള ചോദ്യങ്ങല്‍ വരാറുണ്ടെന്നും കുഷോര്‍ പറഞ്ഞു.

English summary
Karuthamuthu going to end ??

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam