Just In
- 13 min ago
ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്ന രാജ്
- 1 hr ago
ആരെയും അറിയിക്കാതെ പൗര്‍ണമി തിങ്കളിലെ പ്രേമിന്റെ വിവാഹനിശ്ചയം; വല്ലാത്ത ചതിയായി പോയെന്ന് ആരാധകരും
- 2 hrs ago
അദൃശ്യ ശക്തിയുടെ ആവേശമാണെന്നു മുത്തശ്ശി ഉറച്ച് വിശ്വസിച്ചിരുന്നു; ബാല്യ കൗമാരങ്ങള്‍ ഓര്‍ത്ത് അശ്വതി ശ്രീകാന്ത്
- 3 hrs ago
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Don't Miss!
- News
തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
- Sports
ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം
- Finance
ലോകരാജ്യങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും; 7.3 ശതമാനം വളര്‍ച്ച പ്രവചിച്ച് യുഎന്‍
- Automobiles
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാവ്യയ്ക്ക് പുതിയ ശത്രു, എതിരാളി സ്വന്തം സഹോദരി തന്നെയാവുമ്പോള്‍ കാവ്യ എങ്ങനെ നേരിടും??
ഈശ്വരഠത്തിലെ കാവ്യയുടെ പ്രശ്നങ്ങള്‍ ഇപ്പോള്‍ കേരളക്കരയിലെ വീട്ടമ്മമാരുടെയും പ്രശ്നമായിക്കൊണ്ടിരിക്കുകയാണ്. ഇളയമ്മയും മകളും ഭര്‍ത്താവിന്റെ മുന്‍കാമുകിയും ഉണ്ടാക്കുന്ന ഓരോ പ്രശ്നങ്ങളും പരിഹരിച്ച് കാവ്യയുടെയും കസ്തൂരിമാന്‍ സീരിയലിന്റെയും കഥ മുന്നോട്ട് പോകുന്നു.
ഭര്‍ത്താവിന്റെ കരിയറും ജീവിതവും സംരക്ഷിച്ച കാവ്യയുടെ പുതിയ പ്രശ്നം തുടങ്ങിക്കഴിഞ്ഞു. സിദ്ധാര്‍ത്ഥിനെ കരുവാക്കിയണ് ഇത്തവണ നീതുവും ശിവാനിയും കളിച്ചത്. ഇതോടെ കാവ്യയുടെ ശത്രുപക്ഷത്ത് സഹോദരി കീര്‍ത്തിയുടെ പേരും വന്നു. ശത്രുക്കളെ എങ്ങിനെയും മറികടക്കുന്ന കാവ്യ സഹോദരിയെ എങ്ങിനെ സത്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് പ്രേക്ഷകര്‍.

പുതിയ പ്രശ്നം
സ്ത്രീപീഠനക്കേസില് അറസ്റ്റിലായ ഭര്‍ത്താവും നടനുമായ ജീവയെ രക്ഷിക്കാന്‍ ഈശ്വരമഠം പുതിയ സിനിമ നിര്മിയ്ക്കാന് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഉറ്റസഹൃത്ത് സിദ്ധാര്‍ത്ഥിന് ഇതിനോട് താത്പര്യം ഇല്ലായിരുന്നു. എന്നിരുന്നാലും ജീവയുടെ ആഗ്രഹ സാഫല്യത്തിന് വേണ്ടി പരിചയത്തിലുള്ള ശര്‍മാജി എന്ന ആളില്‍ നിന്ന് സിദ്ധാര്‍ത്ഥ് അന്‍പത് ലക്ഷം രൂപ ജീവയ്ക്ക് വാങ്ങി കൊടുക്കാം എന്നേറ്റു.

സിദ്ധാര്‍ത്ഥ് പറ്റിക്കപ്പെട്ടു
എന്നാല്‍ പത്ത് മണിക്ക് ഓഫീസില്‍ ഒരു മീറ്റിങ് ഉള്ളതിനാല്‍ പണം വാങ്ങാന്‍ സിദ്ധാര്‍ത്ഥിന് പോകാന്‍ കഴിയുമായിരുന്നില്ല. ജീവയുടെ സഹോദരന് ശിവയെ പണം വാങ്ങാന്‍ അയക്കാം എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇത് പറയാനായി സിദ്ധാര്‍ത്ഥിനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് ശിവാനിയാണ്. മറുതലയ്ക്കല്‍ നിന്ന് ഹലോ എന്ന് പറയുന്നതിന് മുന്നേ സിദ്ധാര്‍ത്ഥ് കാര്യം പറഞ്ഞു. പണം വാങ്ങാന്‍ പോകേണ്ട വിലാസം മെസേജ് അയക്കാം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു.

ശിവാനി കളിച്ചു
ആ അഡ്രസ് ശിവാനി നോട്ട് ചെയ്യുകയും നീതുവിനെും കാമുകന് ധ്യാനിനെയും അറിയിച്ചു. ഇതൊന്നുമറിയാതെ കാവ്യയുമായി ഓഫീസ് കാര്യങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു ശിവ. ശിവാനി വിളിച്ചു പറഞ്ഞതനുസരിച്ച് ധ്യാന്‍ ശിവ എന്ന പേരില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞ ആളില്‍ നിന്നും അന്‍പത് ലക്ഷം രൂപ വാങ്ങി മുങ്ങി.

സിദ്ധാര്‍ത്ഥ് തെറ്റിദ്ധരിക്കപ്പെട്ടു
ഇതോടെ തെറ്റിദ്ധരിക്കപ്പെട്ടത് സിദ്ധാര്‍ത്ഥാണ്. ഈശ്വരമഠം കമ്പനിയുടെ ടെര്മിന് മറ്റൊരു കമ്പനിയ്ക്ക് മറിച്ചുകൊടുത്ത് സിദ്ധാര്‍ത്ഥ് ചതിച്ചു എന്നും 50 ലക്ഷം സിദ്ധാര്‍ത്ഥ് പറ്റിച്ചു എന്നും കാവ്യ ആരോപിച്ചു. സാഹചര്യ തെളിവുകള്‍ സിദ്ധാര്ത്ഥിനെതിരായിരുന്നു.

ശത്രുപക്ഷത്ത് അനിയത്തി
സിദ്ധാര്‍ത്ഥിന് മേല്‍ ഇത്രയും വലിയൊരു കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ കാമുകി കൂടെയായ കാവ്യയുടെ സഹോദരി കീര്‍ത്തി ശത്രുപക്ഷത്തായി. കാവ്യയ്ക്കെതിരെ സംസാരിക്കുന്ന ഏറ്റവും ശക്തമായ ശബ്ദം കീര്‍ത്തിയുടേതാണ്.

തെറ്റിദ്ധാരണ മാറി
പണം നല്കിയ ശര്‍മ എന്നയാളുടെ പി എ യെ കണ്ട് സംസാരിച്ചതോടെ കാവ്യയുടെ തെറ്റിദ്ധാരണ മാറി. ശിവ എന്ന പേരില്‍ ധ്യാനാണ് പണം തട്ടിയത് എന്ന് ശിവയും കാവ്യയും കണ്ടെത്തി. പക്ഷെ ഇനി ഇക്കാര്യം പറഞ്ഞ് കീര്‍ത്തിയെയും സിദ്ധാര്‍ത്ഥിനെയും ഇനിയെങ്ങനെ സമീപിക്കും എന്ന ടെന്‍ഷനിലാണ് കാവ്യയ്ക്കൊപ്പം പ്രേക്ഷകരും.

കസ്തൂരിമാന്‍
എന്‍ വിനു നാരായണന്റെ തിരക്കഥയില്‍ സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന പരമ്പരയാണ് കസ്തൂരിമാന്‍. ഹിന്ദിയിലെ കും കും ഭാഗ്യ എന്ന സീരിയലുമായി കസ്തൂരിമാന്‍ സാമ്യമുണ്ട്. ഡിസംബര്‍ 15 വരെ 312 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഏഷ്യനെറ്റിലെ കസ്തൂരിമാന്‍ റേറ്റിങിലും മുന്നിലാണ്.