»   » കായംകുളം കൊച്ചുണ്ണിയല്ല മകന്‍ സുല്‍ത്താനാണ് താരം;പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരിയല്‍ ഉടന്‍ വരുന്നു

കായംകുളം കൊച്ചുണ്ണിയല്ല മകന്‍ സുല്‍ത്താനാണ് താരം;പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരിയല്‍ ഉടന്‍ വരുന്നു

Posted By: Pratheeksha
Subscribe to Filmibeat Malayalam

പത്തൊമ്പതാം നൂറ്റാണ്ടില്‍ മധ്യ തിരുവിതാം കൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെന്ന പരോപകാരിയായ മോഷ്ടാവിനെ കുറിച്ചുള്ള സിനിമയും സീരിയലുമെല്ലാം ഇതിനകം വന്നു കഴിഞ്ഞു. 1966 ലാണ് ചിത്രം പുറത്തിറങ്ങിയത്. പത്തു വര്‍ഷം മുന്‍പ് കായം കുളം കൊച്ചുണ്ണിയെന്ന സീരിയലും സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു.

വളരെ ജനപ്രീതി നേടിയ സീരിയലായിരുന്നു ഇത്. സീരിയലിന്റെ രണ്ടാം ഭാഗം വരുന്നു. പക്ഷേ ഹീറോ ആയ കള്ളനെ കുറിച്ചല്ല അധികമാരും കേട്ടിട്ടില്ലാത്ത കൊച്ചുണ്ണിയുടെ മകന്‍ സുലൈമാനെ കുറിച്ചാണ് സീരിയല്‍. കായം കുളം കൊച്ചുണ്ണിയുടെ മകന്‍ എന്നാണ് സീരിയലിന്റെ പേര്.

Read more: കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്..ഇനിയുമുണ്ട്..മയക്കുമരുന്നു മാഫിയയില്‍ താരങ്ങള്‍ !!

kochunny-04-148

സുല്‍ത്താന്റെ ജീവിതവും സാഹസിക പ്രവര്‍ത്തനങ്ങളുമെല്ലാമാണ് സീരിയലിന്റെ ഇതിവൃത്തം. എം പദ്മകുമാറാണ് സംവിധാനം. ജനപ്രിയ സീരിയലുകളിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഇതില്‍ വേഷമിടുന്നത്. നടന്‍ ഇടവേള ബാബു, ചന്ദനമഴ സീരിയലിലൂടെ പ്രശസ്തതയായ ശാലു കുര്യന്‍, പ്രേമി വിശ്വനാഥ്, അനൂപ് ചന്ദ്രന്‍, ആനന്ദ്, നിയ, ശശി കലിംഗ തുടങ്ങിയവരാണ് അഭിനേതാക്കള്‍. സൂര്യ ടിവിയില്‍ ദിവസവും രാത്രി 9.30 നു സീരിയല്‍ സംപ്രേക്ഷണം ചെയ്യും

English summary
The channel has recently launched a second sequel of the show titled, 'Kayamkulam Kochuniyude Makan' which features the story and adventures of Kochuni's son, Sultan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam