»   » കിഷോര്‍ സത്യ പ്രതിഫലം കൂട്ടിയോ, കറുത്ത മുത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിനു പിന്നിലെ കാരണം ഇതോ??

കിഷോര്‍ സത്യ പ്രതിഫലം കൂട്ടിയോ, കറുത്ത മുത്തില്‍ നിന്നുള്ള പിന്‍മാറ്റത്തിനു പിന്നിലെ കാരണം ഇതോ??

Posted By: നിഹാര
Subscribe to Filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോര്‍ സത്യ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്‍ സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. ഡോക്ടര്‍ ബാലചന്ദ്രന്റെയും കുടുംബത്തിന്റെയും കഥയാണ് ഈ സീരിയല്‍ പറയുന്നത്. ബാലമോളും കാര്‍ത്തുവും മെറീനയുമൊക്കെ പ്രേക്ഷകരുടെ സ്വന്തമാണ് .

കറുത്ത മുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്റെ കുപ്പായം താന്‍ അഴിച്ചുവെന്ന് കിഷോര്‍ സത്യ തന്നെയാണ് ആരാധകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ചന്ദനമഴ സീരിയലിലെ പ്രധാന താരമായ മേഘ്‌നയുടെ പിന്‍മാറ്റത്തിന് പുറകേയാണ് മറ്റൊരു പ്രധാന താരം കൂടി സീരിയലില്‍ നിന്നും പിന്‍വാങ്ങുന്നത്.

പ്രതിഫലം ഉയര്‍ത്തിയതാണോ കാരണം???

കറുത്ത മുത്തിലെ അഭിനയത്തിനിടയില്‍ കിഷോര്‍ സത്യ പ്രതിഫലം കൂട്ടിച്ചോദിച്ചതിനെത്തുടര്‍ന്നാണ് സീരിയലില്‍ നിന്നും ഈ നായകനെ പുറത്താക്കിയെതന്നുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

കഥാപാത്രം മാറുന്നതിനെക്കുറിച്ച് കിഷോര്‍ സത്യ പറയുന്നത്

സീരിയലില്‍ നിന്നും ഒരു കഥാപാത്രം മാറുമ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ നെഗറ്റീവായി ചിന്തിക്കുന്നതെന്നാണ് കിഷോര്‍ സത്യ ചോദിക്കുന്നത്. കറുത്ത സീരിയലില്‍ നിന്നുള്ള തന്റെ പിന്‍മാറ്റത്തെക്കുറിച്ച് താരം ഇങ്ങനെയാണ് പറയുന്നത്.

കഥാഗതി മാറുന്നതിനിടയിലെ മാറ്റം

കറുത്ത മുത്ത് കാണുന്ന പ്രേക്ഷകര്‍ക്ക് അറിയാം. തുടങ്ങിയപ്പോള്‍ മുതല്‍ കഥാഗതി നീങ്ങിയിരുന്നത് ഡോക്ടര്‍ ബാലചന്ദ്രനെ ചുറ്റിപ്പറ്റിയാണ്. ബാലചന്ദ്രനും ഭാര്യ കാര്‍ത്തികയും മകള്‍ ബാലയും തമ്മിലുള്ള ഒത്തുചേരലിന് വേണ്ടിയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില സംഭവങ്ങള്‍ കാരണം ഇത് നടക്കാതെ പോവുകയാണ്.

റോളില്ലാത്തതിനെത്തുടര്‍ന്നുള്ള പടിയിറക്കം

സീരിയലിന്റെ കഥാഗതി മാറുന്നതിനിടയില്‍ ചില കഥാപാത്രങ്ങള്‍ക്ക് മാറി നിക്കേണ്ടതായി വരുന്നത് സ്വഭാവികമാണ്. തുടര്‍ന്നങ്ങോട്ടുള്ള എപ്പിസോഡില്‍ തനിക്ക് റോളില്ലാത്തതിനാലാണ് താന്‍ മാറി നില്‍ക്കുന്നത്. റോളില്ലാത്തതിനുള്ള പടിയിറക്കമാണിതെന്നും കിഷോര്‍ സത്യ പറയുന്നു. മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സൂീരിയല്‍ പുരോഗമിക്കും.

പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കിഷോര്‍ സത്യ

ഡോക്ടർ ബാലചന്ദ്രനായി ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിട്ട് ഏതാണ്ട് രണ്ടര വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 2014 ഒക്ടോബർ 20 നാണ് കറുത്ത മുത്തിന്റെ" ആദ്യ എപ്പിസോഡ് ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർ കാണുന്നത്. അന്ന് തുടങ്ങിയ യാത്ര ചൊവ്വാഴ്ച 765 എപ്പിസോഡിൽ എത്തുമ്പോൾ ഡോക്ടർ ബാലചന്ദ്രൻറെ കുപ്പായം ഞാൻ അഴിച്ചു വയ്ക്കുകയാണ്. എല്ലാത്തിനും നിങ്ങൾ ഓരോരുത്തരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ സന്തോഷത്തിലും വേദനയിലും ഒരുപോലെ കൂടെ നിന്ന എല്ലാവരോടും ഈ അവസരത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് കിഷോര്‍ സത്യ കുറിച്ചിട്ടുള്ളത്.

കറുത്ത മുത്ത് സീരിയല്‍ തുടരും

ഡോക്ടർ ബാലചന്ദ്രൻ ഇല്ലെങ്കിലും നിങ്ങളുടെ മുൻപിൽ കറുത്ത മുത്ത് ഇനിയും തുടർന്ന് ഉണ്ടാവും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാനും. നിങ്ങളുടെ ഈ കലർപ്പില്ലാത്ത സ്നേഹം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് അല്‍പ്പം സങ്കടത്തോടെ താന്‍ പടിയിറങ്ങുന്നുവെന്നാണ് കിഷോര്‍ സത്യ കുറിച്ചിട്ടുള്ളത്.

കിഷോര്‍ സത്യയുടെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
Kishor sathya gives adieu to Karuthamuth, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam