അനിലിനെക്കുറിച്ച് പറഞ്ഞ് കിഷോര്‍ സത്യ, ഞാനിത് എങ്ങനെ വിശ്വസിക്കും, കുറിപ്പ് വൈറലാവുന്നു
സിനിമാലോകത്തേയും പ്രേക്ഷകരേയും തീരാവേദനയിലാഴ്ത്തി അനില്‍ നെടുമങ്ങാടിന്‍റെ വിയോഗം. കമ്മട്ടിപ്പാടത്തിലേയും അയ്യപ്പനും കോശിയിലേയും രംഗങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലൊക്കേഷനിലെ ഇടവേളയില്‍ മലങ്കര ഡാമിലേക്കെത്തിയ അനില്‍ നെടുമങ്ങാട് ഒഴുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പെഴുതിയ കുറിപ്പ് സത്യമാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
ജോജു ജോര്‍ജ് നായകനായെത്തുന്ന പീസ് എന്ന സിനിമയില്‍ അഭിനയിച്ച് വരികയായിരുന്നു അനില്‍. മുഴുനീള പോലീസ് വേഷമായിരുന്നു അദ്ദേഹത്തിന്റേത്. തൊടുപുഴയിലെ ലൊക്കേഷനില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കരയിലേക്ക് പോവുകയായിരുന്നു അനില്‍. അതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. അനില്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കിഷോര്‍ സത്യ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
ഡാ, എങ്ങനെ ഇത് ഞാൻ വിശ്വസിക്കണമെടാ, നൊമ്പരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വർഷത്തിന് തരാനുള്ളോ, അയ്യപ്പനും കോശിയും നിനക്ക് നൽകിയ ഊർജം കൊറോണ പ്രതിസന്ധിയിൽ തടസപ്പെട്ട വിഷമം ഞാനും സംവിധായകൻ അൻസാർ ഖാനും തമ്മിൽ ഈയിടെ സംസാരിച്ചിരുന്നു.

കഴിഞ്ഞ മാസം ഷൂട്ട് ബ്രേക്കിൽ വീട്ടിൽ വന്നപ്പോൾ ഏറെക്കാലത്തിനു ശേഷമാണ് ഞാൻ നിന്നെ വിളിച്ചത്. രാവിലേ 11 മണിക്ക് വിളിച്ച് ഉറക്കമുണർത്തിയെങ്കിലും നീ അനിഷ്ടം കാട്ടാതെ സംസാരിച്ചു. ഏറെ വൈകിയെങ്കിലും നിനക്ക് സിനിമയിൽ സ്വന്തം ഒരിടം കണ്ടെത്താൻ ആയതിന്റെ സന്തോഷവും പങ്കുവെച്ചു.
Recommended Video
നിന്റെ ആദ്യ സിനിമ തസ്‌കര വീരൻ ആയിരുന്നു എന്നെനിക്കു തോന്നുന്നു. എന്റെ രണ്ടാമത്തെയും. നിന്റെ ആ രംഗത്തിൽ ഒപ്പം ഞാനും അഭിനയിച്ചു. അതിൽ ഉപരി കൈരളിയിലെ നിന്റെ പ്രോഗ്രാമിന്റെ കട്ട ഫാന്‍ ആയിരുന്നു ഞാൻ. ആക്കാലത്തു നമ്മൾ പലവട്ടം കണ്ടു പിന്നെ കാലത്തിന്റെ വഴികളിൽ നമ്മൾ സ്വന്തം പാതകൾ കണ്ടെത്താൻ ശ്രമിച്ചു. പക്ഷെ ഇന്ന് ഈ ക്രിസ്തുമസ് ദിനം തകർത്തു കളഞ്ഞല്ലോടാ. ഇനി എന്ത് പറയാനെന്നായിരുന്നു കിഷോര്‍ സത്യ കുറിച്ചത്.
ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











