For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2 വർഷമായി ഭാര്യയെ കണ്ടിട്ട്; ഞങ്ങൾ ഡിവോഴ്‌സായെന്ന കഥ വന്നു, നടി സ്വാസികയുമായുള്ള ബന്ധത്തെ കുറിച്ച് ബിബിന്‍

  |

  മിനിസ്‌ക്രീനില്‍ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ബിബിന്‍ ജോസ്. കൂടെവിടെ സീരിയലിലെ ഋഷി എന്ന നായക വേഷത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. സീരിയലിന് പുറമേ സിനിമയിലേക്ക് കൂടി ചുവടുവെപ്പ് നടത്തിയ ബിബിന്‍ നായകനാവുന്ന ആദ്യ സിനിമ തിയറ്ററുകൡലേക്ക് എത്തിയിരിക്കുകയാണ്.

  സിനിമയുടെ വിശേഷങ്ങള്‍ക്കൊപ്പം തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും ബിബിന്‍ മനസ് തുറക്കുകയാണിപ്പോള്‍. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയാണെന്ന തരത്തിലേക്ക് വരെ കാര്യങ്ങളെത്തി. അതുപോലെ ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിലും ഗോസിപ്പ് കഥകളാണ് വരാറുള്ളതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ബിബിന്‍ പറയുന്നു.

  Also Read: സീരിയലില്‍ അഭിനയിക്കുന്നവര്‍ മോശം പ്രവൃത്തി ചെയ്യുന്നവരാണ്; പൊട്ടിക്കരഞ്ഞ് ഭര്‍ത്താവിന്റെ കാലില്‍ വീണ് യമുന

  ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് ആദ്യ സീരിയല്‍ മുതലേ ഇതുണ്ടായിരുന്നു എന്നാണ് നടന്‍ പറയുന്നത്. 'സീത സീരിയലില്‍ അഭിനയിക്കുമ്പോള്‍ ഞാനും സ്വാസികയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ കഥകള്‍ വന്നിരുന്നു. അതൊക്കെ ഞാനും കേട്ടിട്ടുണ്ട്. സീരിയലിലെ ജോഡികള്‍ ഹിറ്റാണെങ്കിലും ഗോസിപ്പ് കേള്‍ക്കും. ഇപ്പോഴും ഇടയ്ക്ക് കേള്‍ക്കാറുണ്ട്. എന്റെ വീട്ടില്‍ പ്രശ്‌നമില്ലാത്തിടത്തോളം കാലം എനിക്കും അത് പ്രശ്‌നമല്ലെന്ന്' ബിബിന്‍ പറഞ്ഞു.

  Also Read: ജീവിതത്തിലെ വിഷമങ്ങളും പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ സഹായിച്ചത് നീയാണ്; മകനെക്കുറിച്ച് വീണ

  എന്നാല്‍ അമ്മയൊക്കെ ഇത്തരം വാര്‍ത്തകള്‍ വായിക്കാറുണ്ട്. കൂടുതലും നെഗറ്റീവ് കാര്യങ്ങളാണ് വാര്‍ത്തയിലുണ്ടാവുക. ഇതൊക്കെ വിശ്വസിക്കാന്‍ നില്‍ക്കണോന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ടെന്ന് ബിബിന്‍ പറഞ്ഞു. ഞാന്‍ അഭിനയത്തിന് വേണ്ടി ഇറങ്ങി തിരിച്ച ആളാണ്. ഇതൊക്കെ കേള്‍ക്കുന്നത് എനിക്ക് പുല്ലാണ്. ഇനിയും നായികമാരുടെ കൂടെ തന്നെ ഞാന്‍ അഭിനയിക്കും.

  ചിലപ്പോള്‍ തൊട്ടുരുമി അഭിനയിക്കും, ഇന്റിമേറ്റ് സീനുകള്‍ ഉണ്ടായേക്കാം. അടുത്തിടെ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു. അതിലൊരു ലിപ് ലോക് സീനുണ്ട്. അതൊക്കെ കഥാപാത്രത്തിന് വേണ്ടിയാണ്. ഇതിനെപ്പറ്റിയും ചില കമന്റുകള്‍ വന്നതായി നടന്‍ സൂചിപ്പിക്കുന്നു.

  എന്നെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നെങ്കിലും അതില്‍ വേദനിപ്പിച്ച കാര്യങ്ങളുമുണ്ട്. 'ഞാന്‍ വിവാഹിതനാണ്. പക്ഷേ ഞാനും ഭാര്യയും ഡിവോഴ്‌സായെന്നാണ് പ്രചരണം. എന്റെ ഏതോ കസിനാണ് ഇക്കാര്യം പറഞ്ഞതെന്നും വാര്‍ത്തയിലുണ്ട്. ഇനിയിപ്പോ ഏതെങ്കിലും കസിന്‍സ് അങ്ങനെ പറഞ്ഞോ എന്നെനിക്കറിയില്ല.

  ഇതൊക്കെ കേട്ടാല്‍ ഭാര്യയുടെ അവസ്ഥ എന്താണെന്ന് അവതാരക ചോദിച്ചിരുന്നു. അതൊന്നും കുഴപ്പമില്ല, ഇത്തരം കാര്യങ്ങളൊന്നും മൈന്‍ഡ് ചെയ്യാത്ത ആളാണ് തന്റെ ഭാര്യ. മാത്രമല്ല അവള്‍ കാര്യമായി സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമല്ലെന്ന്', ബിബിന്‍ പറഞ്ഞു.

  ഭാര്യ ന്യൂസിലാന്‍ഡിലാണുള്ളത്. സമാധാനത്തോടെ പോവുന്ന കുടുംബമാണ്. എല്ലാ വര്‍ഷവും ഒന്നുകില്‍ ഞാന്‍ അങ്ങോട്ടോ അവള്‍ ഇങ്ങോട്ടോ വരും. കൊറോണ തുടങ്ങിയതിന് ശേഷം രണ്ട് മൂന്ന് വര്‍ഷമായി നേരില്‍ കണ്ടിട്ട്. അവിടെ ബോര്‍ഡറൊക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ കാണും. ഭാര്യയെ ഇടയ്ക്ക് മിസ് ചെയ്യാറുണ്ടെന്നും നടന്‍ പറയന്നു.

  Read more about: Bipin Jose
  English summary
  Koodevide Actor Bipin Jose Opens Up About His Separation News With Wife Ashly Stephen Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X