twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മകന്റെ പേര് ഹനുമാൻ; ഭാര്യയുൾപ്പെടെ പറഞ്ഞിട്ടും ഞാൻ കേട്ടില്ല; കൂട്ടുകാർ അവനെ കളിയാക്കാത്തതിന് കാരണം'

    |

    കൂടെവിടെ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതൻ ആണ് നടൻ രവി കൃഷ്ണൻ. കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത സീരിയലിൽ സുപ്രധാന വേഷമാണ് രവികൃഷ്ണൻ ചെയ്യുന്നത്. ഇപ്പോഴിതാ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെച്ചിരിക്കുകയാണ് നടൻ. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.

    കിരൺ ടിവിയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി വർക്ക് ചെയ്തിടത്ത് നിന്നും അഭിനയ രം​ഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് രവികൃഷ്ണൻ സംസാരിച്ചു. 'എന്റെ ജീവിതം ഇങ്ങനെയാണ്. അപ്പൂപ്പൻ താടി പോലെ പറന്ന് നടക്കുന്നു. ഒരു സ്ഥലത്ത് സെറ്റിൽഡ് ആവും അടുത്ത കാറ്റിൽ പിന്നെയും പറക്കും. ആ ചാനലിൽ നിന്ന് രാജി വെച്ചപ്പോൾ എന്ത് ചെയ്യണം എന്ന് ആലോചിച്ചു. കുടുംബം നോക്കണമല്ലോ'

    Also Read: തമിഴ് നടൻ പ്രേംജിയും ​ഗായിക വിനൈത ശിവകുമാറും രഹസ്യമായി വിവാഹിതരായി?; വൈറലായി കപ്പിൾ ഫോട്ടോ!Also Read: തമിഴ് നടൻ പ്രേംജിയും ​ഗായിക വിനൈത ശിവകുമാറും രഹസ്യമായി വിവാഹിതരായി?; വൈറലായി കപ്പിൾ ഫോട്ടോ!

    'ബാം​ഗ്ലൂരിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യവെ സിനിമയ്ക്ക് പോയപ്പോൾ രാജീവ് സർ ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ രവി എന്നെയൊന്ന് വിളിക്കണം കേട്ടോ കാണണമെന്ന് പറഞ്ഞു. അത് വിട്ടു പോയി. ശ്രീകണ്ഠൻ ചേട്ടന്റെ മകളുടെ കല്യാണത്തിന് വീണ്ടും കാണുമ്പോഴാണ് കൃത്യമായി കാര്യം മനസ്സിലാക്കുന്നത് എന്നെ സീരിയലിൽ അഭിനയിപ്പിക്കാൻ ആണെന്ന്'

    Ravikrishnan

    ‌'ഹനുമാൻ എന്നാണ് എന്റെ മകന്റെ പേര്. ആകപ്പാടെ ഒരു മകനേ ഉള്ളൂ. അത് ഭക്തിയുമായി കണക്ട് അല്ല. കല്യാണം കഴിച്ച് മകനുണ്ടായാൽ ശിവന്റെ പര്യായ പേരുകൾ ഇടണം എന്നുണ്ടായിരുന്നു. പെൺകുഞ്ഞാണെങ്കിൽ പാർവതി എന്നോ. എന്റെ ഭാ​ഗ്യത്തിന് ഞാൻ കല്യാണം കഴിച്ചത് ഒരു പാർവതിയെ ആണ്'

    'പാർവതിയെ കല്യാണം കഴിച്ച് ഉണ്ടാവുന്ന കുഞ്ഞിന് ശിവനെന്ന് പേരിടാൻ പറ്റില്ല. പെൺകുഞ്ഞിന് പാർവതി എന്നിടാനും പറ്റില്ല., എന്റെ ഭാര്യ ഹനുമാന്റെ ഹനുമാന്റെ പടം വരച്ചു. അപ്പോൾ ഞാനിങ്ങനെ കാഷ്വൽ ആയി പറഞ്ഞു ആൺകുട്ടി ആണെങ്കിൽ ഹനുമാൻ എന്ന് പേരാടാമല്ലേ എന്ന്. എല്ലാവരും കളിയാക്കുമല്ലോ. പക്ഷെ എന്റെ മനസ്സിൽ ശക്തമായ തീരുമാനം വരികയാണ് ഹനുമാൻ എന്ന പേര് ഇരിക്കട്ടെ എന്ന്'

    Ravikrishnan

    'ഇതിന് എന്നെ സപ്പോർട്ട് ചെയ്തത് ലോകത്ത് എന്റെ അമ്മ മാത്രമാണ്. ബാക്കിയെല്ലാവരും കളിയാക്കുന്നു. ഭാര്യയും പറഞ്ഞു സ്കൂളിൽ പോവുമ്പോൾ കളിയാക്കില്ലേ എന്ന്. എന്റെ ഉള്ളിലും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് ഡെലിവറി കഴി‍ഞ്ഞ് കൊച്ചിനെയും കൊണ്ട് വരുന്നു. കവിളത്ത് കമ്മലിൽ കാണുന്ന ഡ്രോപ് പോലത്തെ സാധനം തൂങ്ങിക്കിടക്കുന്നു. രവി ഇത് കട്ട് ചെയ്ത് കളയട്ടേ എന്ന് ഡോക്ടർ ചോദിച്ചു'

    'ഞാൻ പറഞ്ഞു, പ്രസവിച്ച് കൊണ്ട് വന്നല്ലേ ഉള്ളൂ എന്ന്. അതാണ് നല്ലത്, ആൺകുട്ടി അല്ലേ ഷേവ് ചെയ്യുമ്പോഴൊക്കെ പ്രശ്നം ആവും. ഇപ്പോൾ അത് കട്ട് ചെയ്താൽ പോവുകയും ചെയ്യുമെന്ന്. മനസ്സില്ലാ മനസ്സോടെ ഞാൻ ഓക്കെ എന്ന് പറഞ്ഞു'

    'അടുത്ത സെക്കന്റിൽ എന്റെ മനസ്സിൽ തോന്നുകയാണ് ​ഹനുവിൽ ക്ഷതം ഏറ്റവൻ ഹനുമാൻ. ഭ​ഗവാനെ കറക്ട് അങ്ങനെ തന്നെ ചാടുകയും ചെയ്തല്ലോ എന്ന് പറഞ്ഞ് ആ പേര് കൺഫോം ചെയ്തു. പക്ഷെ അത് ഞാൻ ഹനുമാൻ ഭക്തൻ ആയിട്ടല്ല. വന്ന് ചേർന്നതാണ്'

    'ഈ കൊച്ച് സ്കൂളിൽ പോവാൻ തുടങ്ങിയപ്പോഴേക്കും ഛോട്ടാ ഭീം പോലുള്ള കാർട്ടൂണുകൾ വന്നതോടെ ഒരു കുട്ടിയും കളിയാക്കാൻ വന്നിട്ടില്ലെന്നതാണ് സത്യം. അവന്റെയും ഭാ​ഗ്യം എന്റെയും ഭാ​ഗ്യം. അങ്ങനെയുണ്ടെങ്കിൽ 16 വയസാവുമ്പോൾ സർട്ടിഫിക്കറ്റിൽ പേര് മാറ്റിക്കോ മോനേ എന്ന് പറയാമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇതുവരെ അങ്ങനെ ഒരു പ്രശ്നവും വന്നിട്ടില്ല'

    Read more about: koodevide
    English summary
    Koodevide Fame Ravikrishnan Open Up About His Family; Reveals Story Behind His Son's Name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X