For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് നടിമാര്‍ ഇടുന്നതില്‍ കുഴപ്പമില്ല; ഗ്ലാമറസ് വേഷമിട്ടാല്‍ കുടുംബക്കാരും മോശമായി പറയുമെന്ന് നടി അശ്വതി

  |

  കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി അശ്വതി. സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. മുന്‍പ് ആതിര മാധവ് അവതരിപ്പിച്ചിരുന്ന കഥാപാത്രം മാറി വന്നപ്പോഴാണ് അശ്വതി അഭിനയിച്ച് തുടങ്ങിയത്. വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചു.

  അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നാണ് അശ്വതിയിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അശ്വതി. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നെഗറ്റീവായിട്ടുള്ള കമന്റുകളെ കുറിച്ച് അശ്വതി പറഞ്ഞത്.

  ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്നത് ചിലര്‍ക്ക് ഇഷ്ടമല്ല. ചിലര്‍ക്ക് നാടന്‍ പെണ്‍കുട്ടികളായിരിക്കും ഇഷ്ടം. വീട്ടില്‍ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ലെങ്കിലും നമ്മളോട് ഏറ്റവും അടുത്തുള്ള ബന്ധുക്കള്‍ക്കാണ് എതിര്‍പ്പ് ഉണ്ടാവാറുള്ളത്. അങ്ങനെ ഫാമിലിയിലുള്ളവരാണ് ഇത്തരം കമന്റുകളുമായി വരുന്നതെന്ന് അശ്വതി പറയുന്നു. അടുത്തിടെ റെഡ് കാര്‍പെറ്റ് തീമില്‍ ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അത് കണ്ട് നല്ലത് പറഞ്ഞവരുണ്ട്. വളരെ ചുരുക്കം പേര്‍ അത് വേണമായിരുന്നോ എന്ന് ചോദിച്ച് വന്നു. അവരോടൊക്കെ അത് വേണമെന്ന് തന്നെ പറഞ്ഞു.

  Also Read: നാദിര്‍ഷിക്കാ രണ്ടാം തവണയാണ് എന്റെ ഉറക്കം കളയുന്നത്; ഈശോ സിനിമ കണ്ട അനുഭവം പറഞ്ഞ് സീരിയല്‍ നടി അശ്വതി

  ബോളിവുഡിലെ നടിമാരൊക്കെ ഇടുമ്പോള്‍ നിങ്ങള്‍ക്ക് ഈ കുഴപ്പങ്ങളൊന്നുമില്ലായിരുന്നോ, ഞങ്ങളിടുമ്പോഴാണോ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവരില്‍ എണ്‍പത്തഞ്ച് ശതമാനത്തോളം ആളുകളും നല്ലവരാണ്. എല്ലാത്തിനും പിന്തുണയാണ് കുടുംബവിളക്കിലുള്ള സഹപ്രവര്‍ത്തകരായ താരങ്ങള്‍ തരുന്നതെന്നും അശ്വതി പറയുന്നു. താന്‍ വിവാഹിതയാണ്. ഭര്‍ത്താവ് ബിസിനസുകാരനായ ദീപക് ചന്ദ്രദിവാകറാണ്. അദ്ദേഹം ഇവിടെ തന്നെയുണ്ടെന്ന് നടി വ്യക്തമാക്കുന്നു.

  Also Read: ആദ്യം മെസേജ് അയച്ചത് മഞ്ജുവാണ്; സെക്സി ദുർഗയുടെ ലിങ്ക് ചോദിച്ചാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ

  അശ്വതിയ്‌ക്കൊപ്പം നടി ശ്രീലക്ഷ്മിയും അതിഥിയായി ഷോ യിലേക്ക് എത്തിയിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ശ്രീലക്ഷ്മിയോട് പഠിക്കുന്ന കാലത്തേ തുടങ്ങിയ പ്രണയത്തെ കുറിച്ചും എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു. 'പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വളര്‍ന്ന് വിവാഹം വരെ എത്തി. എന്നിട്ട് അത് അടിച്ച് പിരിഞ്ഞ് പോയി. അതെന്തിനായിരുന്നു എന്നാണ്', എംജി ചോദിച്ചത്. അവതാരകൻ്റെ ചോദ്യം കേട്ട് ഞെട്ടിയ ശ്രീലക്ഷ്മി തൻ്റെ പേരിൽ വന്ന വ്യാജ വാർത്തകളെ കുറിച്ചാണ് സംസാരിച്ചത്..

  Also Read: എൻ്റെ പുത്രിയാണ്, ആഘോഷത്തിന് ഒരുങ്ങുകയാണെന്ന് അനു ജോസഫ്; നടി വിവാഹം കഴിച്ചോന്ന് ആരാധകരും

  തന്റെ പ്രണയത്തില്‍ അങ്ങനെയൊന്നുമല്ല നടന്നതെന്ന് ശ്രീലക്ഷ്മി പറയുന്നു. 'അന്ന് തുടങ്ങിയ പ്രണയം ഇപ്പോഴുമുണ്ട്. പക്ഷേ അതിന്റെ ഇടയ്ക്ക് കുറേ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ കല്യാണമാണെന്ന് പറഞ്ഞു. തീയ്യതി വരെ പുറത്ത് വന്നെങ്കിലും ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ അടിച്ച് പിരിഞ്ഞെന്നും വാര്‍ത്ത വന്നു. പക്ഷേ അങ്ങനെയല്ല, ഞാനിപ്പോഴും പ്രണയത്തിലാണ്. മുൻപ് തൻ്റെ പേരിൽ വാർത്ത വന്നത് പോലൊന്നുമല്ല. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല. ഉടനെ കല്യാണമൊന്നും ഉണ്ടാവില്ലെന്നാണ്', ശ്രീലക്ഷ്മി ഉറപ്പിച്ച് പറയുന്നത്.

  Read more about: aswathy അശ്വതി
  English summary
  Kudumbavilakku Fame Aswathy Ash About Glamours Photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X