For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമിത്രയും രണ്ടാമത് വിവാഹിതയാവുന്നു; പഴയ പ്രണയം സത്യമാവുമ്പോള്‍ സീരിയല്‍ മിന്നിക്കുമെന്ന് പ്രേക്ഷകാഭിപ്രായം

  |

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിജയമായി മാറിയ പരമ്പരയാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയെന്ന സ്ത്രീയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും അവര്‍ ജീവിതം തിരിച്ച് പിടിച്ചതുമൊക്കെയാണ് സീരിയലിന്റെ ഇതിവൃത്തം. എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നിന്നിട്ടും സുമിത്രയ്ക്ക് നേരിടേണ്ടി വരുന്ന അവഹേളനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.

  അതിനൊരു മാറ്റമെന്ന നിലയില്‍ സീരിയലിലേക്ക് പുതിയ കഥയെത്തുകയാണ്. ഏറ്റവും പുതിയതായി പുറത്ത് വന്ന പ്രൊമോയില്‍ സുമിത്രയും രോഹിത്തും തമ്മില്‍ വിവാഹം കഴിക്കണമെന്ന അച്ചച്ചന്റെ തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇതോടെ പ്രേക്ഷകരും ആവേശത്തിലായി. കാണാന്‍ കാത്തിരുന്ന കഥ ഇത് തന്നെയാണെന്നാണ് എല്ലാവരും ഉറപ്പിച്ച് പറയുന്നത്.

  Also Read: ഭാര്യയുടെ അസുഖം തന്നെയാവും കാരണം; സാമന്തയെ നാഗ ചൈതന്യ ഒഴിവാക്കാനുണ്ടായ കാരണമിതാണോന്ന് ആരാധകര്‍

  ഈ ട്രാക്കാണ് ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണേണ്ടത്. അല്ലാതെ സുശീലയുടെ കോപ്രായം ഒന്നുമല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രോഹിത്ര വിവാഹത്തിനായിട്ടാണ് ഇനിയുള്ള കാത്തിരിപ്പ്. അതേ സമയം അച്ചാച്ചന്‍ പോയിട്ട് സുമിത്രയും രോഹിത്തും ഒന്നായിട്ട് കാര്യമില്ലെന്നാണ് ഭൂരിഭാഗം പേര്‍ക്കും പറയാനുള്ളത്. അച്ചാച്ചന്‍ ഇല്ലാതെ സീരിയല്‍ ഒരു രസമുണ്ടാകില്ല. അച്ചാച്ചന്‍ തന്നെയാണ് കല്യാണം നടത്തി കൊടുക്കേണ്ടതെന്ന് പ്രൊമോ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പ്രേക്ഷകര്‍ പറയുന്നു.

  Also Read: വീട്ടില്‍ കയറി വന്ന് വാങ്ങി പോയവരാണ്; കേസ് കൊടുത്താല്‍ ഞങ്ങള്‍ പേടിക്കുമെന്ന് കരുതി, ഡിംപിളിന്റെ അമ്മ പറയുന്നു

  ഇതാണ് ഞങ്ങള്‍ പ്രേക്ഷകര്‍ ആഗ്രഹിച്ച കഥ. സിദ്ധു എന്തൊക്കെ ചെയ്താലും സുമിത്രയേ ഇനി കിട്ടില്ല. സുമിത്ര-രോഹിത് വിവാഹത്തിനായിട്ടാണ് ഇനി കുടുംബവിളക്ക് കാണാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ ചിലയിടത്ത് നിന്ന് സീരിയലിന് വിമര്‍ശനവും ലഭിക്കുന്നുണ്ട്.

  കേവലം ഒരു വാക്കിന്റെ പേരിലുള്ള വിവാഹമല്ല, ഒര്‍ജിനല്‍ വേര്‍ഷന്‍ പോലെ പ്രണയം പിന്നെ വിവാഹവുമാണ് വേണ്ടത്. ഇങ്ങനൊരു വളഞ്ഞ വഴി തിരഞ്ഞെടുക്കേണ്ടതില്ലായിരുന്നു. അതിന് വേണ്ടി എപ്പിസോഡുകള്‍ കുറച്ചു നീണ്ട് പോയാലും കുഴപ്പമില്ലെന്ന് ഒരു ആരാധിക പറയുന്നു.

  എന്തായാലും സുമിത്ര കല്യാണത്തിന് സമ്മതിച്ച സ്ഥിതിയ്ക്ക് ഇനി രോഹിത്ര സീന്‍സ് കൂടുതല്‍ കാണിക്കണം. ഒപ്പം അതുകണ്ട് കരയുന്ന സിദ്ധുവും കൂടി വന്നാല്‍ പിന്നെ കുടുംബവിളക്ക് അടിപൊളി ആകും. പക്ഷേ പുതിയതായി വന്ന സുശീലയെ പോലെയുള്ള ടോക്‌സിക് കഥാപാത്രങ്ങളെ കൊണ്ടു വരാതെ രോഹിത്തിനും സുമിത്രയ്ക്കും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് കൊടുത്ത് സ്റ്റോറി ഡവലപ്പ് ചെയ്യുകയാണെങ്കില്‍ പഴയ റേറ്റിംഗ് തിരിച്ചു കിട്ടുമെന്നും ആരാധകര്‍ ഉറപ്പിച്ച് പറയുന്നു.

  താന്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവന്റെ മുന്നില്‍ സുമിത്ര ജീവിതം ജീവിച്ചു കാണിക്കുകയാണ് ഇനി വേണ്ടത. ഡിവേഴ്‌സ് ദിവസം കോടതിയില്‍ സുമിത്ര ബോധം കെട്ട് വീണത് പോലെ സുമിത്രയുടെ വിവാഹ ദിവസം സിദ്ധുവും വീഴണം. പുരുഷന് രണ്ട് വിവാഹം കഴിക്കാമെങ്കില്‍ സ്ത്രീയ്ക്കും അതാവാം. അങ്ങനെ മാതൃകാപരമായ രീതിയില്‍ കഥ മുന്നോട്ട് കൊണ്ട് പോവുന്ന അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ് പ്രേക്ഷകര്‍.

  ഇതുവരെ കണ്ടതില്‍ നിന്നും മാറി സംഭവബഹുലമായ നിമിഷങ്ങളാവും കുടുംബവിളക്ക് സീരിയലില്‍ ഉണ്ടാവുക എന്നാണ് അറിയുന്നത്. സുമിത്രയെ കുറ്റം പറഞ്ഞ് നടന്നവര്‍ക്കെല്ലാം കനത്ത ആഘാതമുണ്ടാക്കുന്ന തലത്തിലേക്ക് കഥ മാറണം. നിലവില്‍ സഞ്ജനയെയും പ്രതീഷിനെയും ചുറ്റി പറ്റി കഥ പോവുന്നത് റേറ്റിങ്ങിനെയും ബാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

  English summary
  Kudumbavilakku Promo: Sumithra And Rohit Are Getting Married Soon Latest Report Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X