For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വപ്നം കണ്ട ആള്‍ തന്നെ ഭര്‍ത്താവാകുന്നു! വിവാഹം ഈ വര്‍ഷമെന്ന് കുടുംബവിളക്ക് സീരിയല്‍ നടി ആതിര മാധവ്

  |

  ലോക്ഡൗണ്‍ കാലം വെറുതേ സമയം കളഞ്ഞവരും അത് മാതൃകാപരമായി ഉപയോഗിച്ചവരുമുണ്ട്. സീരിയല്‍ താരങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ വേണ്ടി ഈ സമയം മാറ്റി വെച്ചത് പോലെയായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാവുന്നത്. ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സീരിയലുകളിലെ മുന്‍നിര നായികമാരായിരുന്നു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

  ചിലരുടെ വിവാഹം വളരെ രഹസ്യമായിട്ടാണ് നടത്തിയതെങ്കില്‍ ചില നടിമാര്‍ വിവാഹത്തെ കുറിച്ച് വാതോരാതെ സംസാരിക്കും. ഇപ്പോഴിതാ കുടുംബവിളക്ക് എന്ന സീരിയലിലെ മരുമകളെ അവതരിപ്പിക്കുന്ന ആതിര മാധവിന്റെ വിശേഷങ്ങളാണ് വൈറലാവുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സീരിയല്‍ അഭിനയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി മനസ് തുറന്നത്.

  എന്‍ജിനീയറിങ് കഴിഞ്ഞ് കോളേജില്‍ നിന്നും പ്ലേസ്‌മെന്റ് ആയി. ആദ്യ ജോലി തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ആയിരുന്നു. അവിടെ ഒരു പത്തുമാസം ഞാന്‍ ജോലി ചെയ്തു എന്നാല്‍ ആ ജോലി തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് റിസൈന്‍ ചെയ്തു. അവിടെ നിന്നുമാണ് സൂര്യ ടിവിയില്‍ ബീ ദ വി ജെ റിയാലിറ്റി ഷോയിലേക്ക് പങ്കെടുക്കാന്‍ എത്തുന്നത്. അതിന്റെ വിന്നര്‍ ആവുകയും ചെയ്തു. അപ്പോഴാണ് എനിക്ക് മനസിലാകുന്നത്, എനിക്ക് ഇഷ്ടം ഉള്ള മേഖല ഇതാണ്, എനിക്കും അവതരണം പറ്റും എന്ന് തിരിച്ചറിയുന്നത്. ഇതൊക്കെ തന്നെയാണ് എനിക്ക് പ്രചോദനം ആയതും. എന്റെ ഇഷ്ടം കുറച്ച് ലേറ്റായി തിരിച്ചറിഞ്ഞു എന്ന് മാത്രമേയുള്ളു.

  കുടുംബവിളക്കിലേക്കുള്ള എന്‍ട്രി ജോസേട്ടന്‍ (ജോസ് പേരൂര്‍ക്കട) വഴിയാണ്. ജോസേട്ടന്‍ എന്നെ ഒരിക്കല്‍ വിളിച്ചിട്ട് കുടുംബവിളക്കിലേക്ക് ഇങ്ങനെ ഒരാളെ നോക്കുന്നുണ്ടെന്ന് പറഞ്ഞു. പക്ഷേ അപ്പോഴും സീരിയല്‍ വേണ്ട എന്നൊരു ചിന്തയിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. അത് അങ്ങനെ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ലോക്ഡൗണും കാര്യങ്ങളുമൊക്കെ ഉണ്ടായപ്പോള്‍, അതില്‍ അനന്യ ആയി എത്തിയ കുട്ടിയെ റീ പ്ലേയ്സ് ചെയ്യേണ്ടതായി വരികയും ചെയ്തു. അങ്ങനെയാണ് ജോസേട്ടന്‍ വീണ്ടും എന്നെ വിളിക്കുന്നതും കാര്യങ്ങള്‍ പറയുന്നതും.

  Nithya Mammen exclusive interview | FilmiBeat Malayalam

  വീണ്ടും എന്നിലേക്ക് തന്നെ ആ കഥാപാത്രം എത്തിയപ്പോള്‍ ഏറ്റെടുക്കാതെ വിട്ടു കളയണ്ട എന്നെനിക്ക് തോന്നി. അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്. വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ക്യാമറ മുന്‍പ് തന്നെ പരിചയം ഉണ്ടായിരുന്നതു കൊണ്ട് അങ്ങനെ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. പക്ഷേ സീരിയലിലേക്ക് വരുമ്പോള്‍, ആദ്യ ദിവസം അല്‍പ്പം വല്ലായ്ക തോന്നിയിരുന്നു. പക്ഷെ ക്രൂവിന്റെ ഭാഗത്തു നിന്നും ശക്തമായ പിന്തുണ ഉണ്ടായിരുന്നു. മീര മേഡമൊക്കെ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതൊക്കെ പറഞ്ഞു തരും.

  മുഴുവന്‍ ക്രൂവും ഒരു കുടുംബത്തെ പോലെയായിരുന്നത് കൊണ്ട് ആദ്യം ഉണ്ടായിരുന്ന ടെന്‍ഷനൊക്കെ പോയി. സിനിമയോട് ഒരുപാട് ഇഷ്ടവും നല്ല കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തി തന്നെയാണ് ഞാനും. എങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമ, സീരിയല്‍ എന്ന വ്യത്യാസമൊന്നും എനിക്കില്ല. എല്ലാം ഒരു പഠനമാണ്. സീരിയലിലൂടെ കിട്ടുന്നത് വലിയൊരു എക്‌സ്പീരിയന്‍സാണ്. സീരിയലിലൂടെ തന്നെ ഭാവിയില്‍ സിനിമയിലേക്ക് നല്ല അവസരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതും.

  വിവാഹ സ്വപ്നങ്ങള്‍ എന്ന് പറയാനും ചിലതുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ ആയി ഞാന്‍ സ്‌നേഹിക്കുന്നൊരു വ്യക്തിയുണ്ട്. രാജീവ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നു. രാജീവ് ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും. ഞാന്‍ സ്വപ്നം കണ്ട ആളെ തന്നെ എനിക്ക് ലഭിക്കാന്‍ പോകുന്നതില്‍ ഒരുപാട് എക്‌സൈറ്റ്‌മെന്റും ഉണ്ട്. വിവാഹത്തിന് ശേഷവും കരിയര്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

  Read more about: athira serial
  English summary
  Kudumbavilakku Serial Fame Athira Madhav About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X