twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിക്കെതിരെ ആ പെണ്‍കുട്ടിയും പരാതി കൊടുത്തു; അവിടെ നിന്ന് നാണം കെട്ടാണ് താന്‍ ഇറങ്ങി പോന്നതെന്ന് നടന്‍ ഷാജു

    |

    കുടുംബ വിളക്ക് സീരിയലില്‍ പുതിയ വഴിത്തിരിവുകളുമായിട്ടാണ് രോഹിത് ഗോപാലും മകളും എത്തിയിരിക്കുന്നത്. സുമിത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം രോഹിത്തിന്റെ വരവ് വലിയ സന്തോഷമാണ് നല്‍കിയത്. പരമ്പരയില്‍ രോഹിത് ആയി അഭിനയിച്ച് കൈയടി വാങ്ങുകയാണ് നടന്‍ ഡോ. ഷാജു. ഇതിനിടെ താരത്തിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

    ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

    പ്രായപൂര്‍ത്തിയായ കാലം മുതല്‍ കാര്‍ ഓടിക്കാറുള്ള തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കത്ത തരത്തില്‍ ഉണ്ടായ സംഭവത്തെ കുറിച്ചായിരുന്നു കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. പല വേദികളിലും ഷാജു ഇതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വീഡിയോ വൈറലായതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

    ഷാജുവിന്റെ വാക്കുകളിലേക്ക്

    പതിനെട്ട് വയസായപ്പോള്‍ തന്നെ ലൈസന്‍സ് എടുത്ത ആളാണ് ഞാന്‍. അന്ന് മുതല്‍ വാഹനം ഓടിക്കുന്നുണ്ട്. ഇതുവരെയും വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവാതെ ഇരിക്കട്ടേ എന്നാണ് പ്രാര്‍ഥന. ഈ യാത്രകള്‍ക്കിടയില്‍ നല്ലതും ചീത്തയുമായി ഒരുപാട് അനുഭവങ്ങളുണ്ട്. അതില്‍ മനസിനെ വിഷമിപ്പിച്ചതും സാമൂഹ്യ പ്രസക്തിയുള്ളതുമായ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ഷാജു പറയുന്നു. ഒരു ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് ഒരു തിയേറ്ററില്‍ നിന്നും മറ്റൊരു തിയേറ്ററിലേക്ക് പോവുകയാണ്.

    ഷാജുവിന്റെ വാക്കുകളിലേക്ക്

    ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് എന്റെ വണ്ടിയുടെ ബാക്കില്‍ വേറെ ഒരു വണ്ടി വന്ന് ഇടിച്ചു. അപ്പോള്‍ തന്നെ ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ചെന്നു. എന്റെ വണ്ടിയില്‍ ഇടിച്ചവര്‍ക്ക് ഒരു കൂസലുമില്ലാതെ ഇരിക്കുകയാണ്. വണ്ടിക്കുള്ളില്‍ രണ്ടു പുരുഷന്മാര്‍ ഇരിക്കുന്നുണ്ട്. അവര്‍ മദ്യപിച്ച പോലൊരു ഫീല്‍ എനിക്ക് തോന്നി. ഞാന്‍ അപ്പോള്‍ അവരോട് ചോദിച്ചു എന്താണ് കണ്ണ് കാണാന്‍ പാടില്ലേ എന്ന്. വണ്ടി ആയാല്‍ തട്ടും എന്ന മറുപടിയാണ് തിരികെ കിട്ടിയത്. നിങ്ങള്‍ എന്താ മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.

    ഷാജുവിന്റെ വാക്കുകളിലേക്ക്

    പിന്നെ നോക്കുമ്പോള്‍ ആ കാറിന്റെ പുറകില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ഇരുപതു വയസിന് താഴെയുള്ള കുട്ടിയാണ്. ആ കുട്ടിയെ കണ്ടപ്പോള്‍, ഓ ഫാമിലി ഒപ്പം ഉണ്ടായിരുന്നോ എന്ന് ചോദിച്ചിട്ട് ഞാന്‍ സോറിയും പറഞ്ഞു. പക്ഷേ മദ്യപിച്ചിട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്താ കൊണ്ടുപോയി കേസ് കൊടുക്കാന്‍ പറഞ്ഞു. അതൊരു അപമാനിക്കുന്നത് പോലെയായല്ലോ. നമ്മള്‍ ഈ അഭിനയിക്കുന്ന ആളായത് കൊണ്ട് ഒന്ന് രണ്ട് ആളുകളൊക്കെ ചുറ്റും കൂടി. അങ്ങനെ ഞാന്‍ സ്റ്റേഷനില്‍ വിളിച്ചു പരാതിയും പറഞ്ഞു.

      ഷാജുവിന്റെ വാക്കുകളിലേക്ക്

    അങ്ങനെ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. അവരും ഒപ്പം വന്നു. പരാതി എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഒരു പോലീസുകാരന്‍ വന്നു ചോദിച്ചു വലിയ നഷ്ടം വലതും ഉണ്ടോയിട്ടുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു ഒരു 5000 രൂപയുടെ നഷ്ടം വരുമായിരിക്കും എന്ന്. എന്നാല്‍ അത് പോട്ടെന്ന് വെക്ക് സാറേ എന്നാണ് പോലീസുകാരന്‍ പറഞ്ഞത്. എന്റെ വണ്ടിയുടെ പുറകില്‍ ഇടിച്ചതല്ലേ എങ്ങനെ കളയാന്‍ പറ്റുമെന്ന് ഞാനും ചോദിച്ചു.

    ഷാജുവിന്റെ വാക്കുകളിലേക്ക്

    ഞാന്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടികാട്ടി ആ കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി മറ്റൊരു പരാതി എഴുതുകയാണെന്ന് ആ പൊലിസുകാരന്‍ പറഞ്ഞു. അത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി പോയി. ആ കുട്ടിയുടെ പരാതി വന്നാല്‍ ഞങ്ങള്‍ക്ക് അത് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ജാമ്യം പോലും കിട്ടാത്ത കുറ്റം ആകുമെന്നും പോലീസുകാരന്‍ എന്നെ ഉപദേശിച്ചു. ഇത് കേട്ടതോടെ ലജ്ജയോടെ തല കുനിച്ചു നാണം കെട്ട് പരാതി ഇല്ലെന്നും പറഞ്ഞു എനിക്ക് ഇറങ്ങി പോരേണ്ടി വന്നു. പിന്നെ പല വേദികളിലും ഈ കഥ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും ഷാജു പറയുന്നു.

    Read more about: shaju ഷാജു
    English summary
    Kudumbavilakku Serial Fame Dr. Shaju About His Driving Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X