»   » കടലു കടന്ന് ആഫ്രിക്കയിലെത്തിയ സീരിയല്‍! രണ്ടര കോടി പ്രേക്ഷകരാണ് ഈ കണ്ണീര്‍ പരമ്പരയ്ക്ക്...

കടലു കടന്ന് ആഫ്രിക്കയിലെത്തിയ സീരിയല്‍! രണ്ടര കോടി പ്രേക്ഷകരാണ് ഈ കണ്ണീര്‍ പരമ്പരയ്ക്ക്...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഭൂരി ഭാഗം സ്ത്രീകളും കണ്ണീര്‍ പരമ്പരകള്‍ക്കു മുന്നില്‍ കുത്തിയിരിക്കുകയാണെന്ന ഒരു പൊതു ധാരണയുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ പ്രിയപ്പെട്ട സീരിലയുകള്‍ പലതും വിദേശ രാജ്യങ്ങളിലും ജനപ്രീതി നേടിയിട്ടുണ്ട്.

അതിലൊന്നാണ് സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന കുങ്കും ഭാഗ്യ. ഈ സീരിയലിന് ആഫ്രിക്കന്‍ രാജ്യമായ ഘാനയിലാണ് കോടി കണക്കിനു പ്രേക്ഷകരുള്ളത് .അതിനു കാരണമുണ്ട്...

കുങ്കും ഭാഗ്യ

പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിംസ് ഓംസ്റ്റിന്റെ സെന്‍സ് ആന്റ് സെന്‍സിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത സീരിയലാണ് കുങ്കും ഭാഗ്യ.

മൊഴിമാറ്റം ചെയ്ത സീരിയല്‍

ഘാനയിലെ ട്വി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത സീരിയലിനിപ്പോള്‍ 20 ശതമാനം ടെലിവിഷന്‍ പ്രേക്ഷകരാണുളളത്. നവംബര്‍ മുതലാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.

സീരിയലിന്റെ കഥ

പെണ്‍ മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പാടുപെടുന്ന ഒരു സ്ത്രീയുടെ കഥയാണ് കുങ്കും ഭാഗ്യ പറയുന്നത്. ഇപ്പോള്‍ 800 ാമത്തെ എപ്പിസോഡിനോടടുക്കുകയാണ് സീരിയല്‍. ശ്രിതി ഝാ, ഷബീര്‍ ആലുവായിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദിവസവും രാത്രി 9 മുതല്‍ 10 വരെയാണ് സീരിയല്‍ പ്രക്ഷേപണം ചെയ്യുന്നത്

ഘാനയിലെ പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകം

സീരിയല്‍ കൈകാര്യം ചെയ്യുന്ന വിവാഹ ജീവിതവും ദാമ്പത്യ പ്രശ്‌നങ്ങളുമാണ് ഘാനയിലെ പ്രേക്ഷകരെ ആകര്‍ഷിച്ചതെന്നാണു കരുതുന്നത്.

English summary
When a woman recently landed up at the offices of Adom TV here, the staff were not quite expecting the gift she bore: a cow a small token of gratitude for airing, in the local language Twi, the Indian TV serial "Kumkum Bhagya

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam