For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരിപാടിയ്ക്ക് പോയിട്ട് അവിടുന്ന് മുങ്ങി; അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കിയതിനെ പറ്റി ലക്ഷ്മി നായർ

  |

  പാചകറാണിയും അവതാരകയുമൊക്കെയായ ലക്ഷ്മി നായരുടെ വിശേഷങ്ങള്‍ പ്രചരിക്കുകയാണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ അതിഥിയായി ലക്ഷ്മി എത്തിയിരുന്നു. അവതാരകന്‍ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് രസകരമായിട്ടുള്ള മറുപടികളാണ് ലക്ഷ്മി നല്‍കിയിരുന്നത്.

  മുന്‍പൊരിക്കല്‍ മലേഷ്യയില്‍ ഒരു പരിപാടിയ്ക്ക് പോയിട്ട് അവിടെ നിന്നും മുങ്ങിയ കഥയും ലക്ഷ്മി വിവരിച്ചിരുന്നു. അതുപോലെ അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ താന്‍ വലിയ ബഹളം വെക്കുന്നൊരു സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നുമാണ് അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ലക്ഷ്മി നായര്‍ വെളിപ്പെടുത്തുന്നത്.

  മലേഷ്യയിലെ ഒരു പ്രോഗ്രാമിന് പോയിട്ട് അവിടുന്ന് മുങ്ങി കളഞ്ഞെന്ന് കേട്ടതിനെ പറ്റിയാണ് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചത്. 'അന്ന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ക്ഷണിച്ചിട്ടാണ് അങ്ങോട്ട് പോയത്. അവരുടെ രണ്ട് പ്രതിനിധികളും ഞങ്ങളുടെ കൂടെയുണ്ട്. അവര്‍ കൊണ്ട് പോകുന്ന സ്ഥലങ്ങളില്‍ മാത്രമേ നമുക്കും പോവാന്‍ പറ്റുകയുള്ളു. എനിക്ക് കുറച്ചൂടി അവിടെയൊക്കെ കറങ്ങണമെന്ന് തോന്നി. ഒരു ദിവസം മുഴുവന്‍ സെമിനാറൊക്കെ വച്ച് വളരെ തിരക്കായിരുന്നു.

  Also Read: പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍

  ഇതോടെ ക്രൂ മെമ്പേഴ്‌സിനോട് നമുക്ക് ഇവിടെ നിന്ന് മുങ്ങാമെന്ന് പറഞ്ഞു. പിള്ളേര് കോളേജില്‍ നിന്നും മുങ്ങുന്നത് പോലെ ഞങ്ങളും മുങ്ങി. സെമിനാറില്‍ നിന്നുമിറങ്ങി നേരെ അവിടുത്തെ ടാക്‌സി പിടിച്ച് പുറത്തൊക്കെ കറങ്ങി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നോക്കുമ്പോള്‍ ഞങ്ങളില്ല. വിളിച്ചിട്ടും കിട്ടുന്നില്ല. പരിപാടി കഴിഞ്ഞപ്പോഴെക്കും ഞങ്ങള്‍ തിരിച്ചെത്തി. അവര്‍ക്ക് ഭയങ്കര ദേഷ്യമായി, ഞങ്ങളോട് മിണ്ടാതെയായി. ശേഷം ഓഫീസിലേക്ക് വിളിച്ച് പരാതിയൊക്കെ പറഞ്ഞുവെന്ന്' ലക്ഷ്മി നായര്‍ പറയുന്നു.

  Also Read: ഞാൻ ഗർഭിണിയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും മൃദുല പിന്മാറിയതിനെ കുറിച്ച് നിർമാതാവ്

  അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ വച്ച് പ്രശ്‌നമുണ്ടായതിനെ കുറിച്ചും ലക്ഷ്മി നായര്‍ പറഞ്ഞു. 'അന്നെനിക്ക് അവിടെ വച്ച് ഫ്‌ളൈറ്റ് മിസ് ആയി. ഫ്‌ളോഡിറയിലേക്കാണ് എനിക്ക് പോവേണ്ടത്. തൊട്ടടുത്ത ദിവസം അവിടെ നിന്നും നാട്ടിലേക്കും പോവണം. പക്ഷേ ഫ്‌ളൈറ്റ് ക്യാന്‍സല്‍ ആയതോടെ നാട്ടിലേക്കും പോവാന്‍ പറ്റില്ലെന്ന അവസ്ഥയായി. എന്റെ പ്രശ്‌നം കാരണമല്ല, കാലവസ്ഥ മോശമായത് കൊണ്ടാണ് ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്തത്. പക്ഷേ എനിക്ക് പോയേ പറ്റൂ.

  Also Read: രണ്ട് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ ആ സന്തോഷമെത്തി; കുടുംബത്തിലെ പുതിയ നേട്ടം പങ്കുവെച്ച് ബഷീര്‍ ബഷി

  ഫ്‌ളോഡിറയില്‍ എന്നെ കാത്ത് രണ്ട് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്നുണ്ട്. അവരുടെ കാര്യവും ബുദ്ധിമുട്ടാവും. ഇതെല്ലാം ഓര്‍ത്ത് അന്ന് എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കി. ആദ്യം ഇതോര്‍ത്ത് ഒത്തിരി കരഞ്ഞു. പിന്നെ ബഹളം വെച്ചു, ഏതൊക്കെ രീതിയില്‍ പ്രശ്‌നമുണ്ടാക്കാമോ അതൊക്കെ ചെയ്തു. അവരാദ്യം ഒരു രക്ഷയുമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അവസാനം സൂപ്പര്‍ സോണിക് എന്ന ഫ്‌ളൈറ്റില്‍ എനിക്ക് ഒരു സീറ്റ് കിട്ടി. എങ്ങനെയോ ഭാഗ്യത്തിന് ലഭിച്ചതായിരുന്നു അത്.

  പ്രതീക്ഷിച്ചത് പോലെ യാത്ര ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ വളരെ സന്തോഷവതിയായി. അങ്ങനെ ആ ഫ്‌ളൈറ്റില്‍ കയറി പോയി. റോക്കറ്റ് പോവുന്നത് പോലെയാണ് ആ ഫ്‌ളൈറ്റ് പോയത്. അത് വലിയൊരു അനുഭവമായിരുന്നെന്ന്', ലക്ഷ്മി നായര്‍ പറയുന്നു.

  വീഡിയോ കാണാം

  English summary
  Lakshmi Nair Opens Up About Funny Incident Happend In Malaysia Trip Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X