For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് കൂടെ വരാറുണ്ടോ? ഒറ്റയ്ക്കാണോ യാത്രകള്‍, വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞ് ലക്ഷ്മി നായർ

  |

  മാജിക് ഓവന്‍ തുടങ്ങിയിട്ട് 21 വര്‍ഷമായെന്ന് പറയുകയാണ് ലക്ഷ്മി നായര്‍. ചാനലില്‍ കുക്കറി ഷോ ആരംഭിക്കുന്നതിന്റെ പിന്നിലെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാള്‍ ലക്ഷ്മിയായിരുന്നു. പാചകവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് നിരവധി പരിപാടികളുമായി ലക്ഷ്മി എത്തി. ഡോക്ട്രേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള താരം ഡേ. ലക്ഷ്മി എന്നാണ് അറിയപ്പെടുന്നത്.

  Recommended Video

  Lakshmi Nair opens about her shows and life | FilmiBeat Malayalam

  വർക്കൌട്ട് കോസ്റ്റ്യൂമിൽ തിളങ്ങി നിവേദിത പേതുരാജ്, കിടിലൻ ചിത്രങ്ങൾ കാണാം

  മാജിക് ഓവന്‍, ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ, സെലിബ്രിറ്റി കിച്ചന്‍ മാജിക് എന്ന് തുടങ്ങി നിരവധി ഷോ ലക്ഷ്മിയുടെതായി പുറത്ത് വന്നു. ഇക്കാലങ്ങളില്‍ തനിക്ക് പലവിധ മോശം കമന്റുകള്‍ ലഭിച്ചിട്ടുള്ളതായി പറയുകയാണ് താരം. വസ്ത്രത്തിന്റെ പേരിലും കുടുംബത്തില്‍ ഇരിക്കുന്നില്ലെന്ന പേരിലും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ലക്ഷ്മി നായര്‍ സംസാരിക്കുന്നു.

  സാരി ഉടുത്ത് മാജിക് ഓവനില്‍ പങ്കെടുത്ത ലക്ഷ്മി നായര്‍ ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ജീന്‍സും ടോപ്പുമായി. ഇതോടെ നെഗറ്റീവ് കമന്റുകളും ലഭിച്ചിരുന്നു. 'ഭര്‍ത്താവിനും മക്കള്‍ക്കും ഒന്നും കൊടുക്കാതെ ഇവരിങ്ങനെ നാട് കറങ്ങി നടക്കുകയാണ്' എന്ന കമന്റുകള്‍ക്കും ലക്ഷ്മി നായര്‍ മറുപടി പറഞ്ഞിരുന്നു. അങ്ങനെ ഒരു കമന്റ് വരുന്നത് അവര്‍ക്കതിന്റെ യഥാര്‍ഥ വശം അറിയില്ലാത്തത് കൊണ്ടാണ്.

  സ്ഥിരമായി യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ് എല്ലാവരുടെയും വിചാരം. ഒരു വര്‍ഷം മുഴുവന്‍ ഇന്ത്യയിലൂടെ കറങ്ങി നടക്കുകയാണ്. അപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യം ആരാണ് നോക്കുന്നത് എന്നൊക്കെയാണ് പലരുടെയും ചോദ്യങ്ങള്‍. കല്യാണം കഴിയുമ്പോള്‍ ചില ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. എങ്കിലും അവിടെ അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. അതാണ് ജീവിതം. രണ്ടാളുടെയും ജോലി നടക്കണം.

  ഇത് മാത്രമല്ല ഭര്‍ത്താവ് കൂടെ വരാറുണ്ടോ, ഒറ്റയ്ക്കാണോ പോവുന്നത്, എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരാറുണ്ട്. അവരോട് ഞാന്‍ ചോദിക്കുന്നത് ഭര്‍ത്താവിന് വേറെ പണിയില്ലേ? അദ്ദേഹത്തിന്റെ കരിയര്‍ നോക്കാതെ പുള്ളിയ്ക്ക് എന്റെ പുറകേ നടന്നാല്‍ മതിയോ. ഭാര്യ മാത്രം വളര്‍ന്നാല്‍ പോരല്ലോ. അദ്ദേഹത്തിന്റെ ലൈഫും ഉയരണമല്ലോ. ഇതൊക്കെയാണ് പരസ്പര ബഹുമാനം എന്ന് പറയുന്നത്. മറ്റുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല.

  എനിക്ക് ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ പിന്തുണ ലഭിച്ചിട്ടാണ് പോവുന്നത്. മാസത്തില്‍ ഒരു പത്ത് ദിവസമൊക്കെയേ ട്രാവല്‍ ഉണ്ടാവുകയുള്ളു. ബാക്കി ദിവസം വീട്ടില്‍ ഇരിക്കുകയാണ്. കുട്ടികളൊക്കെ പ്രായമായതിന് ശേഷമാണ് ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയത്. ഭാര്യ വന്ന് എപ്പോഴും വിളമ്പി തരണമെന്ന വാശി ഉള്ള മനുഷ്യനല്ല എന്റെ ഭര്‍ത്താവ്. സ്ത്രീകള്‍ സ്വയം പര്യാപ്തമാവണം എന്ന് വിചാരിക്കുന്ന ആളാണ് അദ്ദേഹം. എപ്പോഴും ഭര്‍ത്താവിനെ ആശ്രയിക്കാതെ ജീവിക്കണം എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.

  English summary
  Lakshmi Nair Opens Up About Her Shows And Negative Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X