For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്ക് യാത്ര പോകുമ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നത് ഇതൊക്കെയാണ്, ഈ ചിന്ത അവഗണിക്കണമെന്ന് ലക്ഷ്മി

  |

  മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ആളാണ് ലക്ഷ്മി നായര്‍. പാചക ഷോയിലൂടെയാണ് ലക്ഷ്മി ആദ്യം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇതിനോടകം തന്നെ മലയാളത്തിലെ പ്രമുഖ ചാനലുകളില്‍ ലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാണ് താരം ചര്‍ച്ചയാവുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ പാചക വിശേഷങ്ങളും തന്‌റേയും കുടുംബത്തിന്റേയും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ലക്ഷ്മി നായര്‍ പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം പ്രേക്ഷകരുടെ ഇടയില്‍ വൈറലാവാറുണ്ട്.

  Also Read: ടാസ്‌ക്ക് ജയിച്ചാല്‍ ബാത്ത് റൂമില്‍ പോകാം, ബിഗ് ബോസ് ഹൗസില്‍ വെള്ളമില്ല, നെട്ടോട്ടമോടി താരങ്ങള്‍

  പാചകം മാത്രമല്ല യാത്രകളേയും ഇഷ്ടപ്പെടുന്ന ആളാണ് ലക്ഷ്മി നായര്‍. ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. യാത്ര വിശേഷങ്ങളും അവിടുത്തെ പ്രധാനപ്പെട്ട വിഭവങ്ങളെ കുറിച്ചും പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിത തന്റെ യാത്രാനുഭവവും വിശേഷവും പങ്കുവെയ്ക്കുകയാണ് ലക്ഷ്മി നായര്‍. യൂട്യൂബ് ചാനലിലൂടെയാണ് വിശേഷം പങ്കുവെച്ചിരിക്കുന്നത്.

  Also Read: ഞങ്ങളോട് കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു; ചക്കപ്പഴത്തിന്റെ എപ്പിസോഡിന് ശേഷം സബീറ്റ....

  സോളോട്രാവലിംഗ് ഇഷ്ടപ്പെടുന്ന താരം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യത്തിന് മറുപടി നല്‍കി കൊണ്ടാണ് യാത്ര വിശേഷം പങ്കുവെച്ചിരിക്കുന്നത്.
  ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പേടിയാവില്ലേ എങ്ങനെയാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്ന് നിരവധി പേര്‍ ചോദിച്ചിട്ടുണ്ട്. ചെറുപ്പം മുതലെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളാണ് ഞാന്‍.

  ഒറ്റയ്ക്ക് പോവുന്നതിനെ രണ്ട് രീതിയിലാണ് ആളുകള്‍ വ്യാഖ്യാനിക്കുന്നത്. എന്തിനാണ് സ്ത്രീകള്‍ ഒറ്റയ്ക്ക് പോവുന്നതെന്നാണ് ഒരുവിഭാഗത്തിന്റെ ചോദ്യം. ഒറ്റയ്ക്ക് പോവുന്നത് സേഫാണോയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഒറ്റയ്ക്ക് പോവാനാഗ്രഹിക്കുന്നവരും ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ആളുകളുടെ ഇടയിലുള്ള തെറ്റിദ്ധാരണ മാറി ചിലര്‍ക്കെങ്കിലും ഇത് മോട്ടിവേഷനായി മാറുമെന്ന് കരുതുന്നു. കൂടെയാളില്ലാത്തതിനാല്‍ നമ്മുടെ സ്വപ്നങ്ങള്‍ മാറ്റിവെക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ ആഗ്രഹിച്ച പോലൊരു ജീവിതമാണ് എനിക്ക് ലഭിച്ചത്. അതില്‍ ഞാനെപ്പോഴും ദൈവത്തോട് നന്ദിയുള്ളവളാണ്'; ലക്ഷ്മി പറയുന്നു.

  ഒറ്റയ്ക്ക് പോവുമ്പോള്‍ മറ്റുള്ളവരെന്ത് കരുതും, ചീത്തപ്പേരാവുമോ, എന്തെങ്കിലും തടസമുണ്ടാവുമോയെന്നൊക്കെയാണ് പലരുടേയും ചോദ്യങ്ങള്‍. മറ്റുള്ളവര്‍ എന്ത് പറയുമെന്ന ചിന്ത അവഗണിക്കാന്‍ പഠിക്കണം.. ആദ്യത്തെ പ്രാവശ്യം ഒറ്റയ്ക്ക് പോവുമ്പോള്‍ പേടിയുണ്ടാവൂ, പിന്നീടത് മാറും. ഒറ്റയ്ക്ക് പോയാല്‍ ആത്മവിശ്വാസം കൂടും. കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയാല്‍ അത് പല കാര്യങ്ങളിലും ഗുണകരമായി മാറും. വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കുകയാണ് ആദ്യത്തെ കാര്യം. നമുക്ക് ധൈര്യമുണ്ടെങ്കിലല്ലേ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ പറ്റൂ'; താരം കൂട്ടിച്ചേര്‍ത്തു.

  സോളോ ട്രാവലറാണെങ്കിലും ഷൂട്ടിംഗിന്റെ ആവശ്യത്തിന് ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത്. സ്‌ക്രീനില്‍ ഞാന്‍ മാത്രമേയുള്ളൂവെങ്കിലും എന്നോടൊപ്പം ആളുകളുണ്ടാവാറുണ്ട്. യൂട്യൂബ് ചാനലിലായി വീഡിയോ എടുക്കുമ്പോഴും എനിക്കൊപ്പം ക്യാമറാമാനുണ്ടാവും. കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ ചെലവ് കൂടും. മിനിമം ബഡ്ജറ്റ് നോക്കിയാണ് യാത്രകള്‍. പണ്ടുതൊട്ടേ യാത്ര ചെയ്യുന്നയാളാണ് ഞാന്‍. കൂടുതല്‍ സമയവും ഒറ്റയ്ക്കായാണ് യാത്ര ചെയ്യാറുള്ളതെന്നും യാത്രാനുഭവം പങ്കുവെച്ച് കൊണ്ട് ലക്ഷ്മി നായര്‍ പറഞ്ഞു.

  Recommended Video

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ഇപ്പോള്‍ മാഞ്ച്സ്റ്റാറിലാണ് ലക്ഷ്മിയുള്ളത്. മകളെ കാണാന്‍ വേണ്ടിയാണ് ഇവിടെ എത്തിയത്. ഒറ്റ പ്രസവത്തില്‍ മകള്‍ക്ക് മൂന്ന് മക്കളുണ്ടായതിനെക്കുറിച്ചും കൊച്ചുമക്കളുടെ വിശേഷങ്ങളുമെല്ലാം അവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇവരോടൊപ്പമാണ് ഇപ്പോഴുള്ളത്. സോളോട്രിപ്പ് യാത്രയെ കുറിച്ചുള്ള നിരവധി സംശയങ്ങളുമായി ആരാധകര്‍ എത്തുന്നുണ്ട്. നല്ല കമന്റുകളും മറ്റുമാണ് ലക്ഷ്മി നായരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

  Read more about: lakshmi nair
  English summary
  Lakshmi Nair Opens Up The Questions She Facing During Her Solo Trip, Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X