twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്മി രാമകൃഷ്ണന്റെ പരിപാടിക്ക് വിലക്ക്, സ്വകാര്യതയെ മാനിക്കുന്നില്ലെന്ന് പരാതി

    |

    തന്റേതായ നിലപാടുകളുമായി മുന്നേറുന്ന അഭിനേത്രിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. തമിഴ് സിനിമയിലാണ് കൂടുതല്‍ അഭിനയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മലയാളത്തിന്റെ കൂടി താരമായി മാറിയിരിക്കുകയാണ് ഈ അഭിനേത്രി. ചക്കരമുത്ത് എന്ന സിനിമയില്‍ കാവ്യ മാധവന്റെ അമ്മയെ അവതരിപ്പിച്ചാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറിയവരൊക്കെ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ലക്ഷ്മിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചത്.

    പ്രണയകാലം, ജൂലൈ 4, നോവല്‍, വയലിന്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ മലയാള സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന പ്രശ്‌നത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. പറഞ്ഞത് തെറ്റായി വ്യാഖാനിച്ചുവെന്ന് കാണിച്ച് അടുത്തിടെ താരം രംഗത്തെത്തിയിരുന്നു. സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. താരം അവതരിപ്പിച്ചിരുന്ന പരിപാടിയായ സൊല്‍വതെല്ലാം ഉണ്‍മേയുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷനിലും

    ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷനിലും

    അമ്മ വേഷവും സഹനടിയുമൊക്കെയായി സിനിമയില്‍ സജീവമായ ലക്ഷ്മി രാമകൃഷ്ണന്‍ ചാനല്‍ പരിപാടിക്കായും സമയം മാറ്റി വെക്കാറുണ്ട്. താരം അവതാരകയായെത്തുന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ഈ പരിപാടി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അഭിനേത്രി മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു.

     സൊല്‍വതെല്ലാം ഉണ്‍മെ

    സൊല്‍വതെല്ലാം ഉണ്‍മെ

    വിധുബാല അവതരിപ്പിക്കുന്ന കഥയില്ലിത് ജീവിതം എന്ന പരിപാടിയുടെ ഫോര്‍മാറ്റാണ് സൊല്‍വതെല്ലാം ഉണ്‍മെയുടെയും. ഈ പരിപാടിയുടെ അതേ ഫോര്‍മാറ്റ് തന്നെയാണ് കൈരളി ടിവിയിലെ കഥ ഇതുവരെയും പിന്തുടര്‍ന്നത്. ഉര്‍വശിയായിരുന്നു ഈ പരിപാടി അവതരിപ്പിച്ചത്. വ്യക്തികളുടെ ജീവിതപ്രശ്‌നം പരിഹരിക്കുകയെന്ന ലക്ഷ്യമാണ് ഈ പരിപാടികള്‍ മുന്നോട്ട് വെക്കുന്നത്. കുടുംബകലഹവും തര്‍ക്കവുമൊക്കെ വേദിയില്‍ ചര്‍ച്ചയ്ക്ക് വെക്കാറുണ്ട്. നിയമസഹായവും കൗണ്‍സലിങ്ങും നല്‍കാനുള്ള സഹായമൊക്കെ പരിപാടിയിലൂടെ ലഭ്യമാക്കുന്നുണ്ട്.

    തുടക്കം മുതലേ വിവാദം

    തുടക്കം മുതലേ വിവാദം

    വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്നുവെന്ന തരത്തില്‍ തുടക്കം മുതലേ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതാത് വ്യക്തികളിലോ കുടുംബത്തിലോ തീര്‍ക്കേണ്ട വിഷയം എന്തിനാണ് പബ്ലിക് പ്ലാറ്റ് ഫോമില്‍ ചര്‍ച്ച വെയ്ക്കുന്നതെന്ന സംശയം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പരസ്പരം പഴി ചാരിയും കുറ്റപ്പെടുത്തിയും അവനവന്റെ ഭാഗം ന്യായീകരിക്കാനായി ബുദ്ധുമുട്ടുന്നവരെ പരിപാടിയില്‍ കാണാവുന്നതാണ്. ഇത്തരത്തിലുള്ള പ്രസഹനങ്ങള്‍ അരങ്ങേറുന്നതിനായി ചാന്ല്‍ വേദിയൊരുക്കുന്നുവെന്ന വിവാദം തുടക്കം മുതലേ ഉണ്ടായിരുന്നു.

    പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു

    പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു

    വിരുദ്‌നഗര്‍ സ്വദേശിയായ കല്യാണ സുന്ദരത്തിന്റെ പരാതിയെത്തുടര്‍ന്നാണ് പരിപാടി നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത്. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാതെ ഇടിച്ചുകയറുന്ന പരിപാടി തുടരുന്നത് നല്ല തീരുമാനമല്ല. സാധാരണക്കാരുടെ ജീവിതത്തിലെ പ്രശ്‌നം ഉപയോഗിച്ച് ചാനല്‍ റേറ്റിങ്ങ് വര്‍ധിപ്പിക്കുന്നുവെന്നും, ബന്ധപ്പെട്ടവരെ അപമാനിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യത കണക്കിലെടുക്കാതെ എല്ലാവിധ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന വേദിയായി പരിപാടി മാറിയെന്നും പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.

     പ്രതികരിക്കാനില്ലെന്ന് താരം

    പ്രതികരിക്കാനില്ലെന്ന് താരം

    തുടക്കം മുതലേ പരിപാടി വിവാദത്തിലായിരുന്നു. കല്യാണ സുന്ദരത്തിന്റെ പരാതിയുമായി ബന്ധപ്പെട്ട് നിര്‍ദേശം ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനും ചാനലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.ജൂണ്‍ 18 വരെ പരിപാടി നിര്‍ത്തിവെക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    വിവാദങ്ങളുടെ തോഴി

    വിവാദങ്ങളുടെ തോഴി

    സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരുന്നതിനിടയില്‍ കടന്നുപോവേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു താരം വ്യക്തമാക്കിയത്. പരിപാടി അവതരിപ്പിക്കുന്നതിന് മുന്‍പ് വേദിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന ലക്ഷ്മിയുടെ വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പുറത്തുവന്നത്.

    English summary
    HC stays telecast of Lakshmy Ramakrishnan’s reality show.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X