»   »  ഷോ നടത്താന്‍ വന്ന 'നിവിന്റെ അമ്മയെ' പുറത്താക്കി; ദേഷ്യപ്പെട്ട് പുറത്തേക്ക് പോകുന്ന വീഡിയോ കാണൂ...

ഷോ നടത്താന്‍ വന്ന 'നിവിന്റെ അമ്മയെ' പുറത്താക്കി; ദേഷ്യപ്പെട്ട് പുറത്തേക്ക് പോകുന്ന വീഡിയോ കാണൂ...

Posted By:
Subscribe to Filmibeat Malayalam
ഷോ നടത്താൻ വന്ന അവതാരകയോട് | filmibeat Malayalam

ഒരുപാട് സിനിമകളില്‍ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളായി ലക്ഷ്മി രാമകൃഷ്ണന്‍ എത്തിയിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക്, നിവിന്‍ പോളിയുടെ അമ്മ എന്ന നിലയിലാണ് ഇപ്പോള്‍ നടിയെ പരിചയം. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലാണ് ലക്ഷ്മി നിവിന്റെ അമ്മയായി തകര്‍ത്തഭിനയിച്ചത്.

തമിഴകത്ത് വിവാദ നായിക എന്നാണ് നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍ അറിയപ്പെടുന്നത്. എവിടെ ചെന്നാലും എന്തെങ്കിലും വിവാദവുമായിട്ടാണ് ലക്ഷ്മി പുറത്തിറങ്ങാറുള്ളത്. ഒരു ചാനല്‍ ഷോയില്‍ നിന്ന് നടി ദേഷ്യപ്പെട്ട് ഇറങ്ങി വരുന്നതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോ.

തിരുട്ടുപ്പയലുകൾ തന്നെ എല്ലാവരും... (രാത്രിയിൽ വിശുദ്ധരില്ല) ... ശൈലന്റെ തിരുട്ടുപയലേ 2 റിവ്യു!!

സൊല്‍വതെല്ലാം ഉണ്‍മൈ

മലയാളത്തിലെ കഥയല്ലിത് ജീവിതം എന്ന പരിപാടി പോലെ കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന ചാനല്‍ ഷോയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. ലക്ഷ്മി അവതാരകയായി എത്തുന്ന ഷോ സീ തമിഴ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

വിജയകരമായി പോകുന്നു

പ്രേക്ഷകരുടെ പ്രശംസയും വിമര്‍ശനവും കേട്ട് കൊണ്ട് വന്‍ റേറ്റിങ്ങിലൂടെയാണ് സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പ്രോഗ്രാം മുന്നോട്ട് പോകുന്നത്. ഷോ വിജയിക്കാനുള്ള മുഖ്യ കാരണം ലക്ഷ്മി രാമകൃഷ്ണന്റെ അവതരണ മികവ് തന്നെയാണ്.

പുറത്തായി

എന്നാല്‍ ഇപ്പോള്‍ ഷോയില്‍ നിന്ന് ലക്ഷമി പുറത്തായി എന്നാണ് വാര്‍ത്തകള്‍ വരുന്നത്. പുറത്തായതല്ല, പുറത്താക്കിയതാണെന്നാണ് വാസ്തവം. വീഡിയോ സഹിതം ആ പുറത്താക്കല്‍ വൈറലാകുന്നു.

വീഡിയോയില്‍ ഉള്ളത്

ഷോ നടത്താനായി വന്നിരിയ്ക്കുന്ന ലക്ഷ്മിയോട്, മാം ഒരു ചെറിയ പ്രശ്‌നമുണ്ട്. ഇന്ന് ഷോ നടത്തേണ്ട എന്ന് പറയുന്നു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ മാഡത്തിനെതിരെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍, ലക്ഷ്മി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നു- ഇത്രയുമാണ് വീഡിയോയില്‍ ഉള്ളത്.

എന്താണിതിനര്‍ത്ഥം

ലക്ഷ്മിയ്‌ക്കെതിരെ ആരാണ് പരാതി നല്‍കിയത് എന്താണ് പരാതി എന്നൊന്നും വീഡിയോയില്‍ ഇല്ല. സീ തമിഴ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വീഡിയോ പുറത്ത് വിട്ടതിനാല്‍ ഇത് പബ്ലിസിറ്റിസ്റ്റണ്ടാണോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു.

വീഡിയോ

ഇതാണ് വീഡിയോ.. ഫേസ്ബുക്കില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ട്വിറ്ററിലും വീഡിയോ തരംഗമാണ്.

English summary
Lakshmy Ramakrishnan walks out of the popular Tamil reality show ‘Solvathellam Unmai’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X