twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ഓണക്കാലത്താണ് ഞങ്ങളുടെ സന്തോഷം കെടാന്‍ തുടങ്ങിയത്, കണ്ണീരൊഴിയാതെ ശരണ്യയുടെ കുടുംബം

    |

    'എനിക്ക് ഇനി അഭിനയിക്കണം നിഷ്‌കളങ്കമായ പുഞ്ചിരിയോടെ ശരണ്യ പറഞ്ഞപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം അത് സഫലമാകാന്‍ വേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍ ഇന്ന് ഉളളു പിടയുന്ന വേദനയോടെയാണ് ശരണ്യ ശശിയുടെ പഴയ വീഡിയോ ശ്രവിക്കുന്നത്. ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്ന ശരണ്യയെ കാണാന്‍ കാത്തിരുന്നവരുടെ കാതുകളെ മരവിപ്പിച്ചു കൊണ്ടാണ് ആ വിയോഗ വാര്‍ത്ത എത്തിയത്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു ഇത്.

     Also Read:സിനിമയില്‍ നിന്ന് വിവാഹം; ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്നു, കുടുംബജീവിതത്തെ കുറിച്ച് ഷെമി Also Read:സിനിമയില്‍ നിന്ന് വിവാഹം; ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്നു, കുടുംബജീവിതത്തെ കുറിച്ച് ഷെമി

    2021 ആഗസ്റ്റ് 9 ന് ആയിരുന്നു ശണ്യയുടെ അകാല വിയോഗം. ഇനിയും ആ മരണം സൃഷ്ടിച്ച ശൂന്യതയുമായി പെരുത്തപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ശരണ്യ പോയതോടെ അമ്മ ഗീതയും പുറംലോകത്ത് നിന്ന് മുറിക്കുള്ളിലേയ്ക്ക് ഒതുങ്ങിയിട്ടുണ്ട്.

     Also Read: ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ തിരികെ വരുമോ; റീ എന്‍ട്രിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഡോക്ടര്‍ Also Read: ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ തിരികെ വരുമോ; റീ എന്‍ട്രിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഡോക്ടര്‍

     Also Read:കുഞ്ഞിനെ നഷ്ടമായി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ശാന്തി കൃഷ്ണ, ശ്രീനാഥിനെ പിന്നെ നേരില്‍ കണ്ടിട്ടില്ല Also Read:കുഞ്ഞിനെ നഷ്ടമായി, ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് ശാന്തി കൃഷ്ണ, ശ്രീനാഥിനെ പിന്നെ നേരില്‍ കണ്ടിട്ടില്ല

    ശരണ്യയുടെ  സഹോദരി

    ശരണ്യയ്ക്ക് ആദ്യം മുതലെ എല്ലാത്തിനും അമ്മ വേണമായിരുന്നു. മകളെ സംരക്ഷിച്ച് നിഴല്‍ പോലെ നടന്ന ഗീതയ്ക്ക് മകളുടെ ശൂന്യതയെ മറി കടന്ന് സാധാരണ ജീവിതത്തിലേയ്ക്ക വരാന്‍ അത്ര എളുപ്പമല്ല. മാനസികമായും ശരീരികമായും ഈ അമ്മ ആകെ തളര്‍ന്നിരിക്കുകയാണ്. അമ്മയെ സാധാറണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരാന്‍ ശരണ്യയുടെ സഹോദരിയും സഹോദരനും രാപ്പകലില്ലാതെ പരിശ്രമിക്കുകയാണ്.

    ഇപ്പോഴിത ചേച്ചി ശരണ്യയുടെ രോഗനാളുകളെ കുറിച്ച് പറയുകയാണ് സഹോദരി ശോണിമ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ അവസാന നാളുകളെ കുറിച്ചും ആ ശൂന്യത തകര്‍ത്ത തങ്ങളുടെ കുടുംബത്തെപ്പറ്റിയും പറഞ്ഞത്‌

    ഓണക്കാലം

    'മലയാളത്തിലും തെലുങ്കിലും തമിഴിലും ചേച്ചി തിളങ്ങി നിന്ന സമയമായിരുന്നു. അന്നൊരു ഓണക്കാലമായിരുന്നു. ബ്രേക്ക് കിട്ടിയ ഉടനെ ചേച്ചി വീട്ടിലേയ്ക്ക് ഓടി എത്തി. എല്ലാവര്‍ക്കും ഓണക്കോടി എടുക്കാന്‍ വേണ്ടി തുണിക്കടയില്‍ നില്‍ക്കുമ്പോഴാണ് ആദ്യമായി തലചുറ്റി വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട പോയി. പിന്നെ നടന്നതെല്ലാം'; ശോണിമയുടെ തൊണ്ടയിടറി.

    തലവേദന

    'ഇടയ്ക്ക് ചേച്ചിയ്ക്ക് തലവേദന വരുമായിരുന്നു. എന്നാല്‍ അന്ന് തലചുറ്റി വീണപ്പോഴാണ് രോഗം എന്താണെന്ന കണ്ടെത്തിയത്'; ശേണിമയുടെ കണ്ണ് നിറഞ്ഞൊഴുകി.

    അന്ന് ഞാന്‍ എഞ്ചിനിയറിംഗിന് പഠിക്കുകയായിരുന്നു. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ആരുമില്ല. രാത്രിയോടെയാണ് അമ്മയും ചേട്ടനും ചേച്ചിയും മടങ്ങി എത്തിയത്. പിന്നീട് വീടാകെ നിശബ്ദമായിരുന്നു. തുടക്കത്തില്‍ ആരും എന്നോട് ഒന്നും പറഞ്ഞില്ല.ഏറെ നിര്‍ബന്ധിച്ചതോടെയാണ് കാര്യം പറഞ്ഞത്'; നിറഞ്ഞൊഴുകി കണ്ണുനീര്‍ തുടച്ച് കൊണ്ട ശോണിമ തുടര്‍ന്നു.

    വിശ്വാസം

    'ആദ്യം എനിക്ക് ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ചേച്ചിയെ കെട്ടിപ്പിടിച്ച് അന്ന് ഒരുപാട് കരഞ്ഞു. എന്നാല്‍ ചേച്ചിയുടെ മുഖം ശാന്തമായിരുന്നു. അന്ന് മാത്രമല്ല മരണം വരെ രോഗത്തെ കുറിച്ചോര്‍ത്ത് ദുഃഖിച്ചിരുന്നില്ല. അവസാന നിമിഷം വരെ തിരികെ എത്തുമെന്ന് ചേച്ചി വിശ്വസിച്ചിരുന്നു';സഹോദരി കൂട്ടിച്ചേര്‍ത്തു.

    സന്തോഷം പോയത്

    'ആദ്യ ശസ്ത്രക്രിയയുടെ സമയത്താണ് ഒരു നിയോഗം പോലെയാണ് സീമ ചേച്ചിയെ കിട്ടിയത്. ചേച്ചിയുടെ അവസാന നിമിഷത്തിലും സീമച്ചേച്ചി ഒപ്പം ഉണ്ടായിരുന്നു. എന്നോടും അമ്മയോടും ചേച്ചി പോയിട്ടും ആരും ഒന്നും അറിയിച്ചില്ല .ഞാനും അമ്മയും പ്രാര്‍ഥിക്കുകയായിരുന്നു.അപ്പോഴാണ് അമ്മയുടെ ഫോണില്‍ ആരോ വാർത്ത ഷെയര്‍ ചെയ്തത്.

    ഒരു ഓണക്കാലത്താണ് ഞങ്ങളുടെ സന്തോഷം കെടാന്‍ തുടങ്ങിയത്. ഈ ഓണക്കാലത്ത് ആ സന്തോഷത്തിരി മാഞ്ഞുപോയി ശോണിമ'; നിറ കണ്ണുകളോടെ പറഞ്ഞ് നിര്‍ത്തി.

    Read more about: ശരണ്യ
    English summary
    Late Actrss Saranya Sasi' Sister Shonima Opens Up About Saranya's Cancer first Stages
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X