For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ ലക്ഷമി നായര്‍ ഒഴിവാക്കിയതാണോ? യാത്രകളില്‍ അദ്ദേഹമില്ല; ഒടുവില്‍ സത്യമെന്താണെന്ന് പറഞ്ഞ് താരം

  |

  മൂന്ന് പേരക്കുട്ടികള്‍ ഉണ്ടായതിന്റെ സന്തോഷത്തിലായിരുന്നു അവതാരകയും പാചക വിദഗ്ദയുമായ ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ മകള്‍ പാര്‍വതിയ്ക്കാണ് ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അവരെ നോക്കുന്നതിന് വേണ്ടി വിദേശത്തേക്ക് പോയെങ്കിലും താരം തിരിച്ചെത്തിയിരിക്കുകയാണ്. പിന്നാലെ മകന്റെയും മരുമകളുടെയും കൂടെ അവധി ആഘോഷിക്കാന്‍ ലക്ഷ്മി ഒരു റിസോര്‍ട്ടിലേക്ക് പോയിരുന്നു.

  യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണ് കാണിച്ചിരുന്നത്. എന്നാല്‍ എല്ലാ യാത്രകളിലും ഭര്‍ത്താവിനെ ഒഴിവാക്കി നിര്‍ത്തിയതിന് പിന്നിലെ കാരണം ചോദിച്ച് ആരാധകരുമെത്തി. ഇരുവരും വേര്‍പിരിഞ്ഞത് കൊണ്ടാണോ എന്നുള്ള ചോദ്യങ്ങള്‍ നിരന്തരം വന്നതോടെ അതില്‍ കൂടുതല്‍ വിശദീകരണം നല്‍കി കൊണ്ടാണ് ലക്ഷ്മി ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം...

  വീക്കെന്‍ഡുകളില്‍ മക്കളുടെ കൂടെ റിസോര്‍ട്ടിലും മറ്റുമൊക്കെ പോയിരുന്നു. ഈ വീഡിയോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ കൂട്ടാതെയാണോ പോയത്. ബോബി ചേട്ടന്‍ എവിടെ? അദ്ദേഹത്തെ കൊണ്ട് പോയാല്‍ കൂടുതല്‍ സന്തോഷം ആവില്ലായിരുന്നോ, ഇനി പുള്ളിക്കാരന്‍ ഇട്ടിട്ട് പോയോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. എല്ലാവര്‍ക്കും അറിയേണ്ടത് ഭര്‍ത്താവ് എവിടെയാണെന്നും അദ്ദേഹം ഇല്ലാതെയാണോ സഞ്ചരിക്കുന്നതെന്നും അറിയാനാണ്. എല്ലാത്തിനും കൂടിയുള്ള മറുപടി ഇവിടെ പറയാമെന്ന് വിചാരിച്ചാണ് വന്നതെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു.

  Recommended Video

  എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക | Mammootty Interview | Filmibeat

  വിവാഹജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് ഭാഗ്യമാണ്. ഇവിടെ എന്റെയും ഗോപി ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്. അതില്‍ ഒന്ന് യാത്രകളാണ്. എനിക്ക് യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ്. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാന്‍ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്.

  നടിമാർ തമ്മിലെ മത്സരത്തിൽ നിന്നും പരിക്കേറ്റ് വീണ നായര്‍; മനഃപൂര്‍വ്വം വീഴ്ത്തിയതല്ലെന്ന് ശരണ്യയും

  അത് ആസ്വദിക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടന്‍. ഞങ്ങള്‍ പോയ റിസോര്‍ട്ട് കണ്ടാല്‍ അയ്യോ ഇവിടെ നിന്നും ഇപ്പോള്‍ തന്നെ പോകാം എന്നേ അദ്ദേഹം പറയുകയുള്ളു. ഇഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ശരിയാണോന്ന് ലക്ഷ്മി നായര്‍ ചോദിക്കുന്നു. ബോബി ചേട്ടന് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ ഒരു ഫാം ഉണ്ട്. അവിടെ പോവാനാണ് ഏറ്റവും ഇഷ്ടം. അവിടെ കൃഷിയും കാര്യങ്ങളുമൊക്കെ ഉണ്ട്. ഞങ്ങളും അങ്ങോട്ട് പോവാറുണ്ട്. എന്നാലും അതിനപ്പുറത്തേക്ക് പോവാനാണ് ഞങ്ങള്‍ നോക്കുന്നത്. ഞങ്ങള്‍ രണ്ട് പേരുടെയും സന്തോഷങ്ങള്‍ നടന്ന് പോവാം.

  കേരളത്തിലെ ചെറുപ്പക്കാരുടെ ആസ്വാദന തലം പിറകോട്ട് പോവുകയാണോ? സിനിമയെ സ്‌നേഹിക്കുന്നവര്‍ മുന്നില്‍ വരണം, ഭദ്രന്‍

  ഇതിനൊരു പോംവഴിയുണ്ട്. ആരെങ്കിലും ഒരാള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ വേണ്ടെന്ന് വെക്കാം. ഫാം ഹൗസില്‍ മാത്രമായി എനിക്ക് ഒതുങ്ങാം, അല്ലെങ്കില്‍ ബോബി ചേട്ടന് എന്റെ കൂടെയും വരാം. അവിടെയാണ് പരസ്പര സ്‌നേഹവും ബഹുമാനവുമൊക്കെ കാണിക്കേണ്ടത്. അതിലൊരു പരാതിയും പരിഭവവും ഇല്ലാതെ പോവുകയാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്‍ഷമാവുകയാണ്. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ഒത്തിരി വിട്ട് വീഴ്ചകള്‍ നല്‍കി പോവുകയാണ്. എന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും ബോബി ചേട്ടന്‍ കൂട്ട് നില്‍ക്കാറുണ്ട്. ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കരുതെന്നും ലക്ഷ്മി നായര്‍ പറയുന്നു.

  ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടി ഭീഷ്മരെ പോലെ, എല്ലാത്തിനേയും നിയന്ത്രിക്കുന്നവന്‍: സുദേവ് നായര്‍

  ലക്ഷ്മിയുടെ വീഡിയോ കാണാം

  English summary
  Lekshmi Nair Opens Up The Reason Why Husband Not Accompany Her In Travel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X