For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീതയും ഇന്ദ്രനും ഹണിമൂണില്‍! ശാന്തമായൊഴുകുന്ന ജീവിതത്തിലേക്ക് കൊടുങ്കാറ്റായി അവളെത്തുന്നു? കാണൂ!

  |

  ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീത വിജയകരമായി കുതിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഷാനവാസും സ്വാസികയും നായികാനായകന്‍മാരായെത്തുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. ഇവര്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മറ്റ് താരങ്ങളും മാറ്റുരയ്ക്കുന്നുണ്ട്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരമ്പര. ഗിരീഷ് കോന്നിയാണ് സീരിയല്‍ സംവിധാനം ചെയ്തിട്ടുള്ളത്.

  എതിരാളികള്‍ പോലും അംഗീകരിച്ചു, 12 ദിവസത്തെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് അഞ്ജലി പറയുന്നത്?

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സീതയും ഇന്ദ്രനും ഒരുമിച്ചത്. രാമനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമുള്ള സീതയുടെ ജീവിതം അഗ്നിപരീക്ഷകളുടേതായിരുന്നു. അവിടെയാണ് നന്മയുടെ നിറകുടമായ ഇന്ദ്രനെത്തിയത്. ചട്ടമ്പിത്തരമൊക്കെ മാറ്റി വെച്ച് നല്ല പാതയിലേക്ക് നീങ്ങിയ ഇന്ദ്രനെ അവഗണിക്കാന്‍ സീതയ്ക്ക് കഴിയുമായിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് സീതയെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലാവുന്നത്. ചാനലില്‍ പരമ്പര തീരുമ്പോഴേക്കും സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളില്‍ ചര്‍ച്ചയും തുടങ്ങിയിട്ടുണ്ടാവും. പരമ്പരയുടെ ലേറ്റസ്റ്റ് വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.
  ചിത്രങ്ങള്‍ക്ക് കടപ്പാട് :ഫ്ളവേഴ്സ് ചാനല്‍ ഫേസ്ബുക്ക് പേജ്

  കളി കാര്യമാവുന്നു? പേളിയെ അടിക്കാനോങ്ങിയ ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം! പിന്നീടോ?

  ഇന്ദ്രനും സീതയും ഒരുമിച്ചു

  ഇന്ദ്രനും സീതയും ഒരുമിച്ചു

  മിനിസ്‌ക്രീന്‍ പരമ്പരകളുടെ കൂട്ടത്തില്‍ ഇത്രയുമധികം സ്വീകാര്യത അവകാശപ്പെടാന്‍ കഴിയുന്ന മറ്റൊരു പരമ്പരയെക്കുറിച്ച് ചോദിച്ചാല്‍ പ്രേക്ഷകര്‍ സംശയിച്ച് നില്‍ക്കും. തുടക്കത്തില്‍ ചിന്താവിഷ്ടയായ സീതയെന്ന പേരുമായിട്ടായിരുന്നു ഈ സീരിയല്‍ എത്തിയത്. കെട്ടിലും മട്ടിലും പുതുമയുമായെത്തിയപ്പോള്‍ പേരിലും ആ പരിഷ്‌കാരം പ്രത്യക്ഷപ്പെടുകയായിരുന്നു. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ഷാനവാസാണ് നായകനായി എത്തിയത്. സിനിമകളിലും സീരിയലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ സ്വാസികയാണ് സീതയെ അവതരിപ്പിക്കുന്നത്.

  സിനിമയെ വെല്ലുന്ന റൊമാന്‍സ്

  സിനിമയെ വെല്ലുന്ന റൊമാന്‍സ്

  അടുത്തിടെയാണ് ഇന്ദ്രനും സീതയും വിവാഹിതരായത്. നിരവധി തവണ മുടങ്ങിപ്പോയ വിവാഹം ഇത്തവണയെങ്കിലും നടക്കുമോയെന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. എല്ലാവിധ തടസ്സങ്ങളെയും അവഗണിച്ച് ഇന്ദ്രനും സീതയും ഒന്നാകുന്ന കാഴ്ചയായിരുന്നു പ്രേക്ഷകരെ കാത്തിരുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സ് രംഗങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. ഇവരുടെ റൊമാന്‍സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

  ആരാധകരുടെ സന്തോഷം

  ആരാധകരുടെ സന്തോഷം

  മുറപ്പെണ്ണായ സീതയെ കുട്ടിക്കാലം മുതല്‍ത്തന്നെ ഇന്ദ്രന് ഇഷ്ടമായിരുന്നുവെങ്കിലും രാമനെയായിരുന്നു സീത മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നത്. ഇന്ദ്രനാവട്ടെ തുടക്കത്തില്‍ ചട്ടമ്പിത്തരമായാണ് നടന്നിരുന്നത്. മദ്യപിച്ച് നടന്നിരുന്ന ഇന്ദ്രനെ കാണുന്നത് തന്നെ സീതയ്ക്ക് കലിയായിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്നത് പഴങ്കഥയായി മാറിയിരിക്കുകയാണ്. ഇടയ്ക്ക് വെച്ച് രാമനുമായി സീതയുടെ വിവാഹം നടന്നിരുന്നുവെങ്കിലും മരണത്തിലേക്ക് നടന്നടുക്കുകയാണ് താനെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ അദ്ദേഹം ഭാര്യയെ ഒഴിവാക്കുകയായിരുന്നു. അസുഖത്തില്‍ നിന്നും മുക്തനായെങ്കിലും പഴയ ജീവിതം രാമന് തിരിച്ച് ലഭിച്ചിരുന്നില്ല.

  വിവാഹത്തിന് ശേഷമുള്ള ജീവിതം

  വിവാഹത്തിന് ശേഷമുള്ള ജീവിതം

  അമ്മയോടൊപ്പമാണ് ഇന്ദ്രന്‍ കഴിയുന്നത്. സീതയുടെ വീട്ടിലാവട്ടെ അച്ഛനും അമ്മയും സഹോദര ഭാര്യയും മകളുമാണുള്ളത്. രണ്ട് വീടുകളിലായി താമസിക്കാതെ ഒരൊറ്റ വീട്ടില്‍ താമസിക്കാനുള്ള പ്ലാനിലാണ് ഇവര്‍. അതിനിടയിലാണ് ഒരു വീട് വാടകയ്ക്ക് കൊടുക്കാനുള്ള ആലോചനയെക്കുറിച്ച് സീത പറഞ്ഞത്. വാടക ഇനത്തില്‍ ലഭിക്കുന്ന കാശ് സഹോദരിയോട് എടുത്തോളാനും ഇന്ദ്രനും പറഞ്ഞിട്ടുണ്ട്. സമാധാനപരമായി നീങ്ങുകയാണ് ഈ കുടുംബത്തിന്റെ ജീവിതം.

  വീട്ടിലിരുത്താനുദ്ദേശമില്ലെന്ന് ഇന്ദ്രന്‍

  വീട്ടിലിരുത്താനുദ്ദേശമില്ലെന്ന് ഇന്ദ്രന്‍

  ജോലി രാജി വെച്ച് ഇന്ദ്രന്റെ ബിസിനസില്‍ സഹായിയായി നടക്കുകയായിരുന്നു സീത. ഇനി ഓഫീസിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരുത്താനുള്ള ഉദ്ദേശമൊന്നും തനിക്കില്ലെന്ന് ഇന്ദ്രന്‍ തുറന്നുപറയുന്നു. ഇന്ദ്രന്റെ ബിസിനസ് സാമ്രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇനിയങ്ങോട്ട് സീതയുമുണ്ടാവും. ഇതിനിടയില്‍ ഇവരെ കാത്തിരിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുക. പ്രവചനാതീതമായ കഥാഗതിയുമായാണ് പരമ്പര മുന്നേറുന്നത്.

  അപ്രതീക്ഷിതമായെത്തുന്ന അതിഥി

  അപ്രതീക്ഷിതമായെത്തുന്ന അതിഥി

  ഇന്ദ്രന്റെ വിവാഹത്തിന് ക്ഷണിക്കാത്തൊരതിഥിയായി എത്തിയ ആളെക്കുറിച്ചാണ് പുതിയ പ്രമോ സൂചിപ്പിക്കുന്നത്. ശാലു കുര്യനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദനമഴയിലെ വര്‍ഷ എന്ന കുശുമ്പത്തിയെ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറന്നുകാണാനിടയില്ല. ഇത്തവണയും അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് താരം എത്തുന്നത്. ക്ഷണിക്കാത്ത അതിഥിയായി കല്യാണത്തിനെത്തിയെന്നും പറഞ്ഞാണ് ഈ കഥാപാത്രം ഇന്ദ്രന്റെ ഓഫീസിലേക്കെത്തിയത്. ഇതേക്കുറിച്ച് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ അതാരായിരിക്കും എന്നാണ് ഇന്ദ്രനും ആലോചിക്കുന്നത്.

  സമയത്തിലെ മാറ്റം

  സമയത്തിലെ മാറ്റം

  വിവാഹത്തോടെ ഈ പരമ്പര അവസാനിക്കുമെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്. ഉപ്പും മുളകും താരങ്ങളും ടമാര്‍ പഠാര്‍ സംഘവുമൊക്കെ എത്തി വിവാഹം പൊടി പൊടിച്ചപ്പോള്‍ പലരും കരുതിയത് ഇതായിരുന്നു. എന്നാല്‍ പരമ്പര അടുത്തെങ്ങും അവസാനിക്കുന്നില്ലെന്നും പതിവിന് വിപരീതമായി ഇനിയങ്ങോട്ട് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവുമെന്നുമായിരുന്നു ശ്രീകണ്ഠന്‍് നായര്‍ പറഞ്ഞത്. ഇന്ദ്രന്റെയും സീതയുടെയും മാത്രമല്ല മറിയക്കുട്ടിയുടെയും ദേവിയുടെയും കഥയും സമാന്തരമായി നീങ്ങുന്നുണ്ട്.

  ചരിത്രം തിരുത്തിക്കുറിച്ച വിവാഹം

  ചരിത്രം തിരുത്തിക്കുറിച്ച വിവാഹം

  ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച വിവാഹമായിരുന്നു സീതയുടേത്. പ്രേക്ഷകരും താരങ്ങളും അണിയറപ്രവര്‍ത്തകരമുള്‍പ്പടെ ലക്ഷക്കണക്കിന് പേരായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. നേരിട്ടെത്താന്‍ അസൗകര്യമുള്ളവര്‍ക്കായി വീഡിയോ കോളിങ്ങിനുള്ള സൗകര്യവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. സീതയുടെയും ഇന്ദ്രന്റെയും നൃത്തവും സഹോദരന്റെ പാട്ടിനൊപ്പം ഉപ്പും മുളകും സംഘവുമൊക്കെ ചേര്‍ന്നപ്പോള്‍ അസുലഭ മുഹൂര്‍ത്തമായി മാറുകയായിരുന്നു അത്.

   കഥാഗതിയിലെ അപ്രതീക്ഷിത മാറ്റം

  കഥാഗതിയിലെ അപ്രതീക്ഷിത മാറ്റം

  പ്രവചനാതീതമായ കഥാഗതിയുമായാണ് പരമ്പര മുന്നേറുന്നത്. ഇന്ദ്രന്റെയും സീതയുടെയും ശാന്തജീവിതത്തിലേക്ക് കൊടുങ്കാറ്റുമായെത്തുന്ന പുതിയ അതിഥി ആരാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ പരമ്പരയില്‍ ജോയിന്‍ ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് ശാലു കുര്യനും രംഗത്തെത്തിയിട്ടുണ്ട്.

  വീഡിയോ കാണാം

  സീതയിലേക്കെത്തുന്ന പുതിയ അതിഥി ആരാണ്? വീഡിയോ കാണാം.

  സന്തോഷം പങ്കുവെച്ച് ശാലു കുര്യന്‍

  ശാലു കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  English summary
  Seetha serial latest promo viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X