»   » ഗുരുമൂര്‍ത്തിയായി ഓണ്‍ ദ് റോക്‌സില്‍ എം.ജയചന്ദ്രന്‍ തകര്‍ക്കുമോ?

ഗുരുമൂര്‍ത്തിയായി ഓണ്‍ ദ് റോക്‌സില്‍ എം.ജയചന്ദ്രന്‍ തകര്‍ക്കുമോ?

Posted By:
Subscribe to Filmibeat Malayalam

നോവല്‍, മാണിക്യക്കല്ല്,പെരുമഴക്കാലം,നിവേദ്യം തുടങ്ങിയ ചിത്രങ്ങളില്‍ പാട്ടുകാരനും സംഗീതസംവിധായകനുമായ എം.ജയചന്ദ്രന്‍ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല എന്നു തന്നെ പറയാം. ജയചന്ദ്രന്റെ പാട്ടിനെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തെങ്കിലും അദ്ദേഹത്തിന്റെ അഭിനയം ശരിയായില്ലെന്നു മാത്രമേ പറഞ്ഞുള്ളൂ. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ജയചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കോമഡി താരങ്ങള്‍ക്ക് അനുകരിക്കാന്‍ ഒരാളെ കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍, ഇത്തവണ എം.ജയചന്ദ്രന്‍ തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഓണ്‍ ദ് റോക്‌സില്‍ നല്ലൊരു വേഷമാണ് ലഭിച്ചിരിക്കുന്നത്. അഭിനയിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ജയചന്ദ്രന്‍ നല്ലൊരു വേഷം കിട്ടിയതിന്റെ സന്തോഷത്തിലുമാണ്. സംഗീതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമായതു കൊണ്ടാണ് വി.കെ പ്രകാശ് ജയചന്ദ്രനെ തെരഞ്ഞെടുത്തത്.

mjayachandran

ചിത്രത്തില്‍ പാട്ടു പടിപ്പിക്കുന്ന വേഷമാണ് എം.ജയചന്ദ്രന്. ഗുരുമൂര്‍ത്തിയായി എത്തുന്ന ജയചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. നായകനായി എത്തുന്ന സിദ്ധാര്‍ത്ഥ് മേനോന്റെ ഗുരുവായിട്ടാണ് ജയചന്ദ്രന്‍ വേഷമിടുന്നത്.

ഇവാ പവിത്രനാണ് ചിത്രത്തില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. പാട്ടിലും സംഗീത സംവിധാനത്തിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന ജയചന്ദ്രന്‍ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുമോയെന്ന് കണ്ടു തന്നെ അറിയാം.

English summary
Ace singer and composer M. Jayachandran will play a pivotal role in a VK Prakash movie. The movie is based on the life of a singer and his musical band. Siddarth Menon is essaying the lead role in it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam