»   » പ്രിയദമ്പതിമാരുടെ ആദ്യ എലിമിനേഷന് ശേഷം 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' പുതിയൊരു ദേശം തേടി പോവുന്നു!

പ്രിയദമ്പതിമാരുടെ ആദ്യ എലിമിനേഷന് ശേഷം 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' പുതിയൊരു ദേശം തേടി പോവുന്നു!

Posted By:
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' സീസണ്‍ 2. നടി പൂര്‍ണിമ ഇന്ദ്രജിത്ത് അവതാരകയായി എത്തിയ പരിപാടി നവദമ്പതികളെ വെച്ചാണ് നടത്തിയിരുന്നത്. മിനിക്കോയില്‍ നിന്നും ലക്ഷദ്വീപിനോട് ചേര്‍ന്ന് നടത്തിയിരുന്ന പരിപാടിയില്‍ പത്ത് ദമ്പതികളായിരുന്നു പങ്കെടുത്തിരുന്നത്.

അഭിനയം കൊണ്ട് 2017 സ്വന്തമാക്കിയ ആ മികച്ച താരങ്ങള്‍ ഇവരാണ്! താരരാജാക്കന്മാരില്ലേ?

ആദ്യം പലരും വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും ഇന്ന് പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായി മാറാന്‍ അതിന് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഷോയുടെ പല എപ്പിസോഡുകളും വൈറലായിരുന്നു. കാസര്‍ഗോഡുകാരന്‍ ജാബീറിനും ഭാര്യ ഷൈമയ്ക്കുമായിരുന്നു ഏറ്റവുമധികം ആരാധകരുണ്ടായിരുന്നത്.

made-for-each-other

മിനിക്കോയിലെ മനോഹരമായ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇനി പരിപാടി നടക്കുന്നത് രാജസ്ഥാനിലെ പിങ്ക് സിറ്റിയിലാണ്. ആദ്യ എലിമിനേഷന് ശേഷം ഒന്‍പത് ദമ്പതികളാണ് ഇനി രാജസ്ഥാനിലേക്ക് പോവുന്നത്. മഴവില്‍ മനോരമയിലെ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ ആദ്യഭാഗവും ഹിറ്റായിരുന്നു. അന്ന് പരിപാടി മലേഷ്യയില്‍ നിന്നുമായിരുന്നു നടന്നത്.

പൃഥ്വിരാജിന്റെ കര്‍ണന്‍ അല്ല വിക്രത്തിന്റെ കര്‍ണന്‍! പൃഥ്വിയെ മാറ്റിയതിന്റെ കാരണം ഇതാണ്...

നടി അഭിരാമി അവതാരകയായി എത്തിയ പരിപാടി ഭാര്യ ഭര്‍ത്താക്കന്മാര്‍ അവരുടെ വിവാഹത്തിന് ശേഷം സംഭവിച്ച നല്ലതും മോശവുമായ കാര്യങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നതായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. വ്യത്യസ്തമായ ഗെയിമുകളും സാഹസിക പരിപാടികളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Made for Each Other team's next trip is to Rajasthan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X