»   » മൈലാഞ്ചി മൊഞ്ച്: ഒപ്പന റിയാലിറ്റി ഷോയുമായി ഫ്ലവേഴ്സ് ടിവി

മൈലാഞ്ചി മൊഞ്ച്: ഒപ്പന റിയാലിറ്റി ഷോയുമായി ഫ്ലവേഴ്സ് ടിവി

Posted By: Akhila KS
Subscribe to Filmibeat Malayalam

കേരളത്തിലെ മുസ്ലീം സമുദായത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജനകീയ കലാരൂപമാണ് ഒപ്പന. വിവാഹാഘോഷങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന ഈ കലാരൂപം ഇപ്പോള്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും യൂത്ത് ഫെസ്റ്റിവലിലെ മത്സരത്തിന്റെ ഭാഗമായും നടക്കുന്നുണ്ട.് എന്നാല്‍ ഒപ്പനയ്ക്ക് വേണ്ടി ഒരു റിയാലിറ്റി ഷോ ഒരു ടെലിവിഷന്‍ ചാനലില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അതും സംഭവിക്കുന്നു.

ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് ആദ്യമായി ഒപ്പന റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നത്. മൈലാഞ്ചി മൊഞ്ചു എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോ മാര്‍ച്ച് നാലിനാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പോള്‍ മേക്കാവാണ് ഷോ സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ത്ഥികളടക്കം 30 വയസിന് മുകളിലുള്ളവരും ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

mailanjimonju

കേരളത്തില്‍ നിന്ന് 100 ടീമുകളാണ് റിയാലിറ്റി ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. അതില്‍ നിന്ന് 12 ടീമുകളെയാണ് റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തത്. ആദ്യ സ്‌റ്റേജില്‍ മൂന്ന് റൗണ്ടുകളാണ് നടക്കുന്നത്. ട്രഡീഷണലും അറബികും സിനിമാറ്റിക് ഗാനങ്ങളും ഒപ്പനയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാമെന്ന് പോള്‍ പറഞ്ഞു.

എട്ടു പെണ്‍കുട്ടികളുടെ ടീമുകളും നാലു ആണ്‍കുട്ടികളുടെ ടീമുകളും അടങ്ങുന്നതാണ് ഓഡീഷനിലൂടെ റിയാലിറ്റി ഷോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മുസ്ലീം കുട്ടികളല്ല, ഷോയില്‍ പങ്കെടുക്കാന്‍ കൂടുതലും എത്തിയിരിക്കുന്നത്. ഭൂരിഭാഗവും മറ്റ് വിഭാഗത്തില്‍ നിന്നാണ്. ഞായറാഴ്ച നാലു മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ ഷോ ടെിലികാസ്റ്റ് ചെയ്യുന്നത്.
ജയസൂര്യ തച്ചോളി ഒതേനന്‍ ആവുന്നു! കായംകുളം കൊച്ചുണ്ണി, മാമാങ്കം, കാളിയന്‍ കൂട്ടുകെട്ടിലേക്ക് ഒതേനനും?

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!

English summary
Interestingly Paul puts in that the majority of the participants who perform oppana are non-Muslims on the show. “Though oppana is a traditional dance form of Muslim community.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam