»   » ദുല്‍ഖറിന്റെ നായിക മമ്മുട്ടിയ്‌ക്കൊപ്പം !

ദുല്‍ഖറിന്റെ നായിക മമ്മുട്ടിയ്‌ക്കൊപ്പം !

Posted By: Pratheeksha
Subscribe to Filmibeat Malayalam

പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തിയ മാളവിക മോഹന്‍ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം. മമ്മുട്ടി നായകനാവുന്ന പുതിയ ചിത്രത്തില്‍ മാളവിക മുഖ്യവേഷത്തിലെത്തുമെന്നാണ് വാര്‍ത്ത.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് മാളവിക പ്രധാന റോളിലെത്തുന്നത്. ഫാമിലി ത്രില്ലറായ ദ ഗ്രേറ്റ് ഫാദറില്‍ മാളവികയുടെ റോള്‍ എന്താണെന്ന് ഇനിയും പുറത്തു വിട്ടിട്ടില്ല. പ്രശസ്ത ഛായാഗ്രാഹകന്‍ മോഹനന്റെ മകളാണ് മാളവിക.

Read more: കരീന കപൂര്‍ കുഞ്ഞിനു പേരും കണ്ടു പിടിച്ചു; സ്റ്റൈലന്‍ പേര്!!

malavika-mohanan

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ച മണികണ്ഠന്‍ ആചാരിയും ഫുട്ബാള്‍ താരം ഐഎം വിജയനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

English summary
Malavika Mohanan, the Pattam Pole fame actress joined the upcoming Mammootty starrer, The Great Father. Reportedly, Malavika is playing a key role in the movie, directed by debutante Haneef Adeni.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam