For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാബുവിന് വെറും കയ്യോടെ പോകാൻ കഴിയുമോ! എല്ലാവരേയും ഞെട്ടിച്ച് ലാലേട്ടന്റെ സർപ്രൈസ് പ്രഖ്യാപനം,കാണൂ

  By Suchithra Mohan
  |
  ബിഗ്‌ബോസിൽ ഇനി സൗഹൃദങ്ങൾ കൊണ്ട് കാര്യമില്ല! | filmibeat Malayalam

  ഇതുവരെ കണ്ട റിയാലിറ്റി ഷോകളിൽ‌ നിന്ന് വ്യത്യസ്തമാണ് ബിഗ്ബോസ്. ഷോയുടെ പ്രമേയത്തിലായാലും മത്സരാർഥികൾക്ക് നൽകി വന്ന ടാസ്ക്കുകളിലായാലും ഈ വ്യത്യസ്ത നമ്മൾക്ക് കാണാൻ കഴിയുന്നുണ്ട്.. ഇതാണ് ഈ ഷോയെ മറ്റ് റിയാലിറ്റി ഷോ കളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഷോയുടെ പ്രഖ്യാപനം മുതൽ നിരവധി വ്യാജ പ്രചരണം ബിഗ് ബോസ് കേട്ടിരുന്നു. അത് ആദ്യ ഘട്ടത്തിൽ കൃത്യമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഷോയുടുള്ള പ്രേക്ഷകരുടെ സമീപനം തന്നെ മാറുകയായിരുന്നു.

  എന്റെ ജാതക പ്രകാരമുള്ള മരണം അന്നായിരുന്നു!! 85ാം പിറന്നാൾ ദിനത്തിൽ ആ രസകരമായ സംഭവം പങ്കുവെച്ച് മധു

  ബിഗ് ബോസിന്റെ എലിമിനേഷനും നോമിനേഷൻ പ്രക്രീയകളും വളരെ വ്യത്യസ്തമാണ്. എലിനിനേഷനിൽ ആളുകളെ ഉൾപ്പെടുത്തുന്ന മാനദണ്ഡം പലപ്പോളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെയാണ് എലിമിനേഷൻ രീതിയും. മറ്റു റിയാലിറ്റി ഷോകളിൽ കണ്ടു വരുന്നത് പോലെയല്ല് ബിഗ് ബോസിലെ എലിമിനേഷൻ രീതി. എലിമിനേഷനിൽ വരെ മത്സരാർഥികൾക്കായി വൻ സർപ്രൈസാണ് ബിഗ്ബോസ് ഒരുക്കി വയ്ക്കുന്നത്.

  ഡിസ് ലൈക്ക് ആയാൽ എന്താ!! ട്രെന്റിങ് ലിസ്റ്റിൽ ഫ്രീക്കി പെണ്ണ് ഒന്നാമത്, ഒരുമില്യണ്‍ ആകാൻ വലിവ്

  ബിഗ് ബോസിൽ സാബു

  ബിഗ് ബോസിൽ സാബു

  ബിഗ്ബോസ് ഹൗസിൽ പ്രേക്ഷകരെ മത്സരാർഥികളേയും ഒരുപോലെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന ആളാണ് തരികിട സാബു. അതുപോലെ തന്നെ മത്സരാർഥികൽക്കിടയിൽ പ്രശ്നം ഉണ്ടാക്കാനും അതിൽ നിന്ന് കൃത്യമായി ഊരി പോകാനും ഇദ്ദേഹത്തിന് കൃത്യമായി അറിയാം. ടാസ്ക്കിലായാലും വീട്ടിലായാലും എല്ലാവരേയും എന്റടെയ്ൻ ചെയ്ത് കൊണ്ടു പോകാനുള്ള കഴിവ് സാബുവിനെ കഴിഞ്ഞേ മറ്റാർക്കുമുള്ളൂ.

   ബിഗ് ബോസിലെ ട്വിസ്റ്റ്

  ബിഗ് ബോസിലെ ട്വിസ്റ്റ്

  ബിഗ്ബോസ് സീസൺ 1ലെ അവസാന എലിനിനേഷനായിരുന്നു ഞയറാഴ്ച (സെപ്റ്റംബർ 23 ) നടന്നത്. ശേഷിച്ച 7 പേരിൽ ആറ് പേർക്ക് മാത്രമേ ഗ്രാന്റ് ഫിനാലയിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ. ശ്രീനീഷ്, സുരേഷ്, അതിഥി നോമിനേഷനിൽ തന്നെ സെയ്ഫ് ആയിരുന്നു. ശേഷിച്ച ഷിയാസ്, അർച്ചന, സാബു , പേളി എന്നിവരാണ് എലിമിനേഷനിൽ ഉൾപ്പെട്ടത്. ഇതിൽ ഒരാൾ പുറത്തു പോകും. സാധാരണഗതിയിൽ പുറത്തായ വ്യക്തിയെ ലാലേട്ടന്റെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പെട്ടിയെടുത്തു വരാൻ പറയുകയാണ് ചെയ്യാറുള്ളത്. ഇത്തവണയും അതു തന്നെയായിരുന്നു. സാബുവിനെയായിരുന്നു ലാലേട്ടൻ ആദ്യം വിളിച്ചത്.

  സാബു പുറത്ത്

  സാബു പുറത്ത്

  സാബുവിന്റെ പുറത്തു പോക്ക് മത്സരാർഥികളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ബിഗ്ബോസ് ഹൗസിൽ ശക്തനായ മത്സരാർഥികളിൽ ഒരാളാണ് സാബു. അതുപോലെ തന്നെ പുറത്തും പ്രബലരായ ഒരു ഫാൻസ് അസോസിയേഷൻ പ്രവർത്തിക്കുന്നുമുണ്ട്. ബിഗ് ബോസ് ഹൗസിൽ എല്ലാ ടാസ്ക്കുകളിലും കൃത്യമായി കളിക്കുകയും ജയിക്കുകയും ചെയ്യുന്ന മത്സരാർഥിയായിരുന്നു സാബു. ഇദ്ദേഹത്തിന്റെ പുറത്തു പോകാൽ എല്ലാവരേയും ഞെട്ടിച്ചു.

   ഒടുവിൽ സർപ്രൈസ്

  ഒടുവിൽ സർപ്രൈസ്

  മോഹൻലാലിന്റെ നിർദ്ദേശ പ്രകാരം മത്സരാർഥികളോട് യാത്രയും പറഞ്ഞ് പെട്ടിയുമെടടുത്ത് ബിഗ് ബോസ് ഹൗസിൽ നിന്ന് സാബു പുറത്തേയ്ക്ക് നീങ്ങിയിരുന്നു. എന്നാൽ വാതിലിൽ നിന്നും ബിഗ് ബോസ് കവാടം തുറക്കാൻ തയ്യാറായിരുന്നില്ല. വലിച്ച് തുറക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധ്യമയില്ല. തുടര്‍ന്ന് സാബുവിനെ തിരികെ വിളിക്കാന്‍ മറ്റ് മത്സരാര്‍ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

  ഗ്രാന്റ് ഫിനാലേയ്ക്ക് ദിവസങ്ങൾ മാത്രം

  ഗ്രാന്റ് ഫിനാലേയ്ക്ക് ദിവസങ്ങൾ മാത്രം

  തിങ്കളാഴ്ച മുതൽ ബിഗ്ബോസിൽ ഗ്രാന്റ് ഫിനാലെ മത്സരങ്ങളാകും നടക്കുക. 6 മത്സരാർഥികളാകും അവസാന ദിനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ശ്രീനീഷും, അതിഥിയും , അരിസ്റ്റോ സുരേഷും ബിഗ്ബോസ് ഗ്രാന്റ് ഫിനാലയിൽ ഡയറക്ടായി പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇന്നത്തെ എലിമിനേഷനിൽ ഒരാൾ കൂടി പുറത്താകുന്നതോടെ ശേഷിക്കുന്ന 6 പേർ ഗ്രാന്റ് ഫിനാലയിൽ എത്തും. ഈ മാസം കൊണ്ട് ബിഗ് ബോസ് സീസൺ 1 അവസാനിക്കുകയാണ്. ബിഗ് ബോസ് സസൺ 2 നെ കുറിച്ചുള്ള പ്രഖ്യാപനം ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന ഉണ്ടായിട്ടില്ല.

  English summary
  malayalam Bigg Boss New Twist In Elimination
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X