»   » വര്‍ഷയെ പോലെയല്ല ശാലു.. വില്ലത്തി ജീവിതത്തില്‍ ദേ ഇങ്ങനെയാണ്... ചിത്രങ്ങള്‍ കാണൂ..

വര്‍ഷയെ പോലെയല്ല ശാലു.. വില്ലത്തി ജീവിതത്തില്‍ ദേ ഇങ്ങനെയാണ്... ചിത്രങ്ങള്‍ കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ താരങ്ങളുടെ കല്യാണ സീസണാണ് കഴിഞ്ഞ് പോയത്. പ്രധാന നായിക അമൃതയുടെയും (മേഘ്‌ന വിന്‍സന്റ്) വില്ലത്തി വര്‍ഷയുടെയും (ശാലു കുര്യന്‍) കല്യാണം ഏതാണ്ട് അടുത്തടുത്ത ദിവസങ്ങളിലായിരുന്നു.

എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം

വിവാഹ ശേഷം മേഘ്‌ന വിന്‍സന്റ് സീരിയലൊക്കെ നിര്‍ത്തി. ശാലു കുര്യന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തും എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശാലുവിന്റെ വിവാഹ ശേഷമുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുന്നു.. കാണാം

ഭര്‍ത്താവിനൊപ്പം

ഇതാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്ന ചിത്രങ്ങള്‍. ഭര്‍ത്താവ് മെല്‍വിനൊപ്പം ശാലു. മെല്‍വിന്‍ മുംബൈയില്‍ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ് മെല്‍വിന്‍.

പ്രണയമല്ല

ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് ശാലു പറയുന്നു. പക്ക അറേഞ്ച്ഡ് ആണ്. എംഫോര്‍ മാരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്ന ആലോചനയാണ്. പ്രൊഫൈല്‍ കണ്ട് ഇഷ്ടപ്പെട്ട അദ്ദേഹം വിളിക്കുകയായിരുന്നു. എന്റെ അമ്മയോടാണ് ആദ്യം സംസാരിച്ചത്. പെണ്ണുകാണാന്‍ വന്നപ്പോളാണ് ആദ്യമായി കണ്ടത്. വീട്ടുകാര്‍ക്കെല്ലാം ഇഷ്ടമായി.

അഭിനയം തുടരും

വിവാഹ ശേഷവും അഭിനയം തുടരും എന്ന് ശാലു വ്യക്തമാക്കി. പക്ഷെ പണ്ടത്തെ പോലെ തിരക്കാവില്ല. സീരിയല്‍ വര്‍ക്കുകള്‍ കുറയ്ക്കും. അദ്ദേഹത്തിനും അഭിനയം തുടരുന്നതില്‍ എതിര്‍പ്പില്ല. ഇപ്പോള്‍ സീരിയലില്‍ നിന്ന് ചെറിയ അവധി എടുത്തിരിയ്ക്കുകയാണ്.

വര്‍ഷയെ പോലെ ആകില്ല

ശാലുവിനെ ശ്രദ്ധേയാക്കി ചന്ദനമഴയിലെ വര്‍ഷ നെഗറ്റീവ് കഥാപാത്രമാണ്. ഭര്‍ത്താവിനോട് സ്‌നേഹമാണെങ്കിലും, ഭര്‍തൃവീട്ടില്‍ എന്നും പ്രശ്‌നക്കാരിയാണ് വര്‍ഷ. താന്‍ ഒരിക്കലും വര്‍ഷയെ പോലെ ആകില്ല എന്ന് ശാലു കുര്യന്‍ പറഞ്ഞിട്ടുണ്ട്.

English summary
Malayalam television Actress Shalu Kurian with her husband.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam