For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിക്കും ഇന്ദ്രനും വഴക്ക് കിട്ടുന്നത് അമ്മയില്‍ നിന്ന്! സുകുവേട്ടന്‍റെ അമ്മ ആഗ്രഹിച്ചത് പോലെ പോയി

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. വില്ലനും നായകനുമൊക്കെയായി അദ്ദേഹം ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രങ്ങള്‍ ഏറെയാണ്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു അദ്ദേഹം. സംവിധാനമെന്ന മോഹം സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.

  എടപ്പാളുകാരനാണെന്നും എനിക്ക് ആയുസ്സ് കുറവാണെന്നും അദ്ദേഹം തന്നോട് പറയാറുണ്ടായിരുന്നുവെന്ന് മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. സുകുമാരനുണ്ടായിരുന്ന സമയത്തെ ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മല്ലിക. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  സീരിയസ് അച്ഛനല്ല

  സീരിയസ് അച്ഛനല്ല

  മക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനൊക്കെ അദ്ദേഹം കൂടാറുണ്ട്. സീരിയസ് അച്ഛനൊന്നുമല്ല അദ്ദേഹം. ഡാന്‍സും പാട്ടും ക്രിക്കറ്റുമൊക്കെയായി അച്ഛനും മക്കളും അടിപൊളിയാണ്. അച്ഛന്‍ സിക്‌സര്‍ അടിക്കുന്നത് കാണിച്ച് തരാമെടായെന്ന് പറഞ്ഞ് അടുത്ത വീട്ടിലെ കണ്ണാടി പൊട്ടികും, അദ്ദേഹം തന്നെ മാറ്റിയിട്ട് കൊടുക്കും. അതേക്കുറിച്ചൊക്കെ അടുത്ത കാലത്തും ആലോചിച്ചിരുന്നു. അടുത്ത വീടുകളിലുള്ളവരുമായെല്ലാം നല്ല സൗഹൃദമായിരുന്നു അദ്ദേഹത്തിന്.

  വഴക്ക് പറയുന്നത് അമ്മയാണ്

  വഴക്ക് പറയുന്നത് അമ്മയാണ്

  മക്കളോട് വഴക്കിടാറില്ല അദ്ദേഹം. ഹോം വര്‍ക്ക് ചെയ്തില്ലെങ്കിലും പഠിച്ചില്ലെങ്കിലുമൊക്കെ വഴക്ക് പറയുന്ന ഡ്യൂട്ടി എന്റേതാണ്. അമ്മയ്ക്ക് വെപ്രാളമായോണ്ടാണ്. എല്ലാം പഠിച്ചിട്ട് പോണം, നിന്റെ പുസ്തകത്തിലുള്ള കാര്യങ്ങളാണ് പരീക്ഷയ്ക്ക് ചോദിക്കുന്നത്. അതിന്റെ ഉത്തരം അറിയില്ലെന്ന് പറയരുത്. പഠിപ്പിലൂടെ നേടുന്ന ലോകപരിചയം വളരെ വലുതാണ്. നമുക്ക് ഇതുണ്ടേല്‍ പണമൊക്കെ നേടാം.

  Prithviraj's Special Burger Cake To Dulquer Salman
  അമ്മ വന്നത്

  അമ്മ വന്നത്

  ഓണാഘോഷത്തിനായാണ് സുകുവേട്ടന്റെ അമ്മ ഞങ്ങളുടെ കൂടെ വന്നത്. അന്ന് വന്ന അമ്മ പിന്നെ തിരിച്ച് പോയിട്ടേയില്ല. ഇനി ഞാന്‍ പോവുന്നില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. വടക്കോട്ടുള്ളവരിലാണ് ഇത്രയും വൃത്തിയും ശുദ്ധിയുമൊക്കെ കണ്ടിരിക്കുന്നത്. മല്ലികയും ഇതൊക്കെ കൃത്യമായി നോക്കുമല്ലോ, ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോവുന്നതിനിടയിലായിരുന്നു അമ്മ ഇതേക്കുറിച്ചൊക്കെ സംസാരിച്ചത്.

  ആഗ്രഹിച്ചത് പോലെ പോയി

  ആഗ്രഹിച്ചത് പോലെ പോയി

  പൊങ്കാലയ്ക്ക് പോവുമ്പോള്‍ ദേവിയോടൊന്ന് പറഞ്ഞോളൂ, അച്ഛന്റെ അടുത്തേക്ക് അമ്മയേയും കൂടി വേഗം കൊണ്ടുപോവാന്‍ ഒന്ന് പറഞ്ഞോളൂ, പൊങ്കാലയുടെ പ്രസാദവുമായി വീട്ടിലേക്ക് വരുമ്പോള്‍ അമ്മ യാത്രയായിരുന്നു. ഇങ്ങനൊരു വിയോഗം ഇതുവരെ കണ്ടിട്ടില്ല. ദേവി വിളിച്ചത് പോലെയാണ് പോയത്. ഉറങ്ങുകയാണെന്നാണ് എല്ലാവരും കരുതിയത്. മല്ലിക പ്രസാദം കൊണ്ട് വരുമ്പോള്‍ വിളിക്കണേയെന്നായിരുന്നു പറഞ്ഞത്. ഒരുവേദനയും അറിയാതെ അമ്മ ആഗ്രഹിച്ചത് പോലെയായിരുന്നു ആ പോക്ക്. അത്രയും നന്മ ചെയ്ത അമ്മയാണ് അതെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

  എല്ലാവരേയും പരിഗണിക്കും

  എല്ലാവരേയും പരിഗണിക്കും

  എംഎസ് എന്ന പേരില്‍ പ്രൊഡക്ഷന്‍ എന്ന പേരിലായിരുന്നു നിര്‍മ്മാണക്കമ്പനി. പ്രൊഡക്ഷന്‍ ടീമിലുള്ളവരേയെല്ലാം പരിഗണിക്കാറുണ്ട് അദ്ദേഹം. അവരെയൊക്കെ ഭയങ്കരമായിട്ട് കെയര്‍ ചെയ്യും. നമുക്ക് ഇഷ്ടം പോലെ പടം കിട്ടും, ഇവരുടെ കാര്യം അങ്ങനെയായിരിക്കില്ലല്ലോയെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. ഞാന്‍ ഒരു പടം കഴിഞ്ഞ് ആറിലെത്തി നില്‍ക്കുമ്പോഴായിരിക്കും ഇവര്‍ക്ക് അടുത്ത പടം കിട്ടുന്നത്. ഇതേക്കുറിച്ച് ഞാനും ശ്രദ്ധിക്കാറുണ്ട്. പ്രൊഡക്ഷന്‍കാരെ ഓര്‍ത്താണ് കൂടത്തായി ചിത്രീകരണത്തിന് പോയതെന്ന് താരം പറഞ്ഞിരുന്നു. മക്കളുടെ അത്ര തുക പറ്റില്ലെങ്കിലും എല്ലാവരേയും സഹായിക്കാറുണ്ട്.

  English summary
  Mallika Sukumaran talks about Sukumaran's mother's demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X