For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആംഗ്ലോ ഇന്ത്യന്‍ കുട്ടിയെ പ്രണയിച്ചു, കാമുകിയുടെ മുന്നില്‍ ആളാവാന്‍ പോയി അടി കിട്ടിയെന്ന് മണിയന്‍പിള്ള രാജു

  |

  നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു തന്റെ സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ നിരവധി കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് തകരാനുണ്ടായ കാരണത്തെ പറ്റിയുമൊക്കെ നടന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. നാദിര്‍ഷയും കോട്ടയം നസീറുമൊക്കെ പങ്കെടുത്ത പരിപാടിയിലാണ് ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയുമായി പ്രണയിച്ചതിനെ പറ്റി നടന്‍ പറയുന്നത്. ക്രിസ്തുമസിന് ഒരു ഉമ്മ സമ്മാനമായി കിട്ടിയെന്നും മണിയന്‍പിള്ള രാജു വെളിപ്പെടുത്തുന്നു.

  ''സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആംഗ്ലോ ഇന്ത്യന്‍ കുട്ടിയുമായിട്ടായിരുന്നു അടുപ്പത്തിലായത്. അങ്ങനെ ഒരീസം ഞാന്‍ ആ കുട്ടിയുടെ വീട്ടില്‍ ചെന്നു. അവിടുന്ന് അവളുടെ അച്ഛന്റെ വര്‍ക്ക് ഷോപ്പിന്റെയോ മറ്റോ തക്കോല്‍ എടുത്ത് കൊണ്ട് വന്നു. ഇത് കണ്ട് ഒരു മാജിക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു തീപ്പെട്ടി ഉണ്ടെങ്കില്‍ തരാന്‍ പറഞ്ഞു. അങ്ങനെ തീപ്പെട്ടിയുള്ള ഉള്ളിലുള്ള മരുന്നൊക്കെ മാറ്റി അതിനുള്ളില്‍ താക്കോല്‍ വെച്ചു. എന്നിട്ട് ഒരു ചുറ്റിക കൊണ്ട് വരാന്‍ പറഞ്ഞു. ശേഷം ആ ചുറ്റിക എടുത്ത് തീപ്പെട്ടിയ്ക്ക് ഞാന്‍ ഒരു അടി കൊടുത്തു.

  പെട്ടെന്ന് വെടി പൊട്ടിയത് പോലൊരു ശബ്ദവും കേട്ടു, ഒപ്പം എന്റെ കൈയില്‍ നിന്നും ചോരയും തെറിച്ചു. ആ താക്കോല്‍ മാത്രമല്ല ഇടി കൊണ്ടപ്പോള്‍ അതങ്ങ് വിടര്‍ന്ന് പോയി. എന്റെ കൈ മുറിഞ്ഞ് ചോരയൊക്കെ പോയി. അന്ന് ഓട്ടോറിക്ഷ ഒന്നുമുള്ള കാലമല്ല. എന്നെ ആരോ എടുത്ത് കൊണ്ട് ആശുപത്രിയില്‍ പോയി. രണ്ട് സ്റ്റിച്ച് ഒക്കെ ഇട്ടു. അതിന് ശേഷമാണ് എനിക്ക് ആദ്യമായൊരു പ്രണയലേഖനം കിട്ടിയത്. 'ഡിയര്‍ സുധീര്‍, ഹൗ ആര്‍ യു, ആന്‍ഡ് യുവര്‍ നോട്ടി ഹാന്‍ഡ്. ക്രിസ്തുമസിന്റെ അന്ന് വീട്ടില്‍ വരണം' എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

  കാമുകനുമായി 15 വയസ് കൂടുതല്‍; സുസ്മിത മോഡലുമായി പിരിഞ്ഞത് സമാധാനമില്ലാത്തത് കൊണ്ടെന്ന് സൂചന

  അങ്ങനെ ക്രിസ്തുമസിന്റെ അന്ന് കൈയ്യിലൊരു പ്ലാസ്റ്ററൊക്കെ കെട്ടി ഞാന്‍ അവിടെ ചെന്നു. അവിടുന്നെനിക്ക് ഒരു സമ്മാനം കിട്ടി. ഒരു ഉമ്മയായിരുന്നു അതെന്ന് മണിയന്‍പിള്ള രാജു പറയുന്നു. ഉമ്മ കിട്ടിയത് കൈയ്യിലായിരുന്നോ എന്ന നാദിര്‍ഷയുടെ ചോദ്യത്തിന് കൈയ്യില്‍ എന്റെ പാട്ടി വാങ്ങിക്കുമെന്നായി രാജു. പിന്നെ എവിടെയാണ് കിട്ടിയെന്ന് എല്ലാവരും ചോദിക്കുമ്പോള്‍ ഇവരുടെയൊക്കെ അസൂയ മാറ്റാന്‍ ഫ്‌ളൈയിംഗ് കിസ് ആയി അത് മാറ്റിയെന്നും താരം പറയുന്നു.

  ബിഗ് ബോസില്‍ പോയതോടെയാണ് അത്തരം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നത്; മകനൊപ്പം കൊച്ചിയിലേക്ക് വന്നെന്ന് വീണ നായര്‍

  ആ പ്രണയം പൊളിയാനുണ്ടായ കാരണത്തെ കുറിച്ചും മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. അവരിങ്ങനെ സ്‌കൂളില്‍ പോവാന്‍ വേണ്ടി ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍ പോയി നില്‍ക്കും. സൈക്കിളില്‍ തന്റെ പുറകേ വരാമോന്ന് അവള്‍ ചോദിക്കും. അങ്ങനെ ഞാനൊരു സൈക്കിളൊക്കെ എടുത്ത് പുറകേ പോയി. ഇടയ്ക്ക് സമയം കളയാന്‍ വേണ്ടി ചെയിന്‍ ടൈറ്റ് ആക്കുന്നത് പോലെ കാണിക്കുകയും ചെയ്യും. അങ്ങനെ അവളെ കാണിക്കാന്‍ വേണ്ടി സൈക്കിള്‍ ഓടിച്ച് വന്ന ഞാന്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും കാലില്‍ പ്ലാസ്റ്റര്‍ ഇട്ട് വന്ന ആളെ പോയി ഇടിച്ചു.

  തോറ്റ് തോറ്റ് ജയിക്കാന്‍ ടൊവിനോയോളം മറ്റൊരു നടനില്ല; ആ ടൊവിനോയാണ് ഇന്ന് മിന്നല്‍ മുരളിയാവുന്നത്, ആർ ജെ സലിം

  അയാള്‍ എന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിട്ട് തിരുവനന്തപുരം ഭാഷയിലെ ഒട്ടുമിക്ക ചീത്തയും പറഞ്ഞു. പിന്നെ എന്റെ കാവാലകുറ്റിയ്ക്ക് രണ്ട് അടിയും അടിച്ചു. അതുവരെ ഞാന്‍ സഹിച്ചെങ്കിലും അയാള്‍ എന്റെ സൈക്കിളിന്റെ രണ്ട് ടയറിലെയും കാറ്റ് അഴിച്ച് വിട്ടു. അവള്‍ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കാറ്റില്ലാത്ത സൈക്കിളുമെടുത്ത് നടന്ന് പോയി. ഏതെങ്കിലുമൊരു കാമുകന് ഇങ്ങനെ പറ്റിയിട്ടുണ്ടാവുമോ? അങ്ങനെയാണ് തന്റെ പ്രണയം പരാജയപ്പെട്ടതെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

  Recommended Video

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  മണിയൻപിള്ളയുടെ വീഡിയോ കാണാം

  English summary
  Maniyanpilla Raju Opens Up How His School Life Love Failed Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X