twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലില്‍ നിന്നും പോയതല്ല; വീട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് നടി ജിസ്മി

    |

    മഞ്ഞില്‍വിരിഞ്ഞ പൂവ് എന്നസ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജിസ്മി. പരമ്പരയിലെ സോന എന്ന കഥാപാത്രത്തിന് വമ്പന്‍ ജനപ്രീതിയായിരുന്നു ലഭിച്ചത്. ശേഷം കാര്‍ത്തികദീപം സീരിയലില്‍ അഭിനയിക്കുകയാണ് നടി. അടുത്തിടെ സീരിയലുകളില്‍ ജിസ്മിയെ കാണാതെ വന്നതോടെ എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകരും എത്തിയിരുന്നു. ഒടുവില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ തന്റെ പുതിയ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

    'മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍മാറിയിട്ടില്ല. വീട്ടില്‍ കുറച്ച് കൊവിഡ് പ്രശ്‌നങ്ങള്‍ ഉണ്ട്. അതാണ് എംവിപിയുടെ ഷെഡ്യൂളിന് പോവാതിരുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് പോസിറ്റീവാണ്. അച്ഛനാണ് ആദ്യം വന്നത്, പിന്നാലെ മമ്മിക്ക് വന്നു, അനിയത്തിയും പോസിറ്റീവായി. ഞാന്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

    jismi-shinjith-

    ഞാനായിട്ട് ലൊക്കേഷനിലേക്ക് പോവേണ്ടല്ലോയെന്ന് കരുതി. ഡാഡിയും ഞാനും ഒരു കോംബോ തന്നെയാണ്. അത് ഞങ്ങള്‍ തന്നെ പറയാറുണ്ട്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാനുമുണ്ടാവും. ഇപ്പോ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും അങ്ങനെയങ്ങ് പോവാനാവില്ല. ഇതെന്റെ കുടുംബം കൂടിയാണ്. കാര്‍ത്തികദീപത്തിന്റെ ഷൂട്ടിംഗിന് പോയിരുന്നു. അപ്പോഴേക്കും ക്വാറന്റൈന്‍ കഴിഞ്ഞിരുന്നു.

    Recommended Video

    കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്

    അപ്സരസിനെ പോലെ മനോഹരിയായി മാളവിക ശർമ്മ, ഫോട്ടോസ് വൈറലാവുന്നു

    എന്റെ ചേച്ചി ഇപ്പോള്‍ ഗര്‍ഭിണിയാണ്. അവര്‍ക്ക് 9 മാസമായി. മെയ് 9 ന് അവളുടെ ബേബി ഷവറാണ്. അതിന് മുന്‍പേയാണ് എല്ലാവര്‍ക്കും കൊവിഡ് വന്നത്. പിന്നെ ഒരു ചേട്ടന്‍ കൂടി തനിക്കുണ്ടെന്നും ജിസ്മി പറയുന്നു. പാട്ട് പാടമോന്ന് ചോദിക്കുന്നവരോട് അടുത്ത പ്രാവശ്യം വരുമ്പോള്‍ പാട്ടു പാടി തരാം. നിങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂവ് മുടങ്ങാതെ കാണണം എന്നുമൊക്കെ ജിസ്മി പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജന പോയാലും ഇനി കഥയുണ്ടാവും, അതുകൊണ്ട് ഇനിയും തുടരുമെന്ന് കൂടി നടി വ്യക്തമാക്കുന്നു.

    English summary
    Manjil Virinja Poovu Actress Jismy Revealed Why She Took A Break From The Serial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X