For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തിലാണോ; വിവാഹം എപ്പോള്‍; ആരാധകരുടെ ചോദ്യത്തിന് മുന്നില്‍ മനസ് തുറന്ന് മാളവിക വെയില്‍സ്

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാളവിക വെയില്‍സ്. 2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിയില്‍ എത്തുന്നത്. സിനിമയില്‍ സജീവമായിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സീരിയലിലൂടെയാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്‌ക്രീനില്‍ എത്തുന്നത്. ആദ്യ സീരിയലിലൂടെ തന്നെ മികച്ച സ്വീകാര്യത നേടാന്‍ മാളവികയ്ക്ക് കഴിഞ്ഞു. നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

  Also Read:' റോബിന്‍ അവിടെ കിടന്ന് മരിക്കട്ടെ'; റിയാസ് പറഞ്ഞത് എല്ലാവരുടേയും മുന്നില്‍ തുറന്നടിച്ച് ധന്യ...

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക. തന്റെ സിനിമ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരോട് സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടിയുടെ ഇന്‍സ്റ്റഗ്രാം ക്യു. എ സെക്ഷനാണ്. തന്റെ ഇഷ്ടത്തെ കുറിച്ചും കരിയറിലെ വിശേഷങ്ങളെ കുറിച്ചുമൊക്കെ പങ്കുവെയ്ക്കുന്നുണ്ട്.

  Also Read: ജാസ്മിന്റെ അസുഖങ്ങള്‍ക്ക് കാരണം ഇതോ; കര്‍ശന നിര്‍ദ്ദേശവുമായി ഡോക്ടര്‍, നിയന്ത്രണങ്ങള്‍ വരുത്തി ബിഗ് ബോസ്

  ആരാധകരുടെ ചോദ്യവും നടിയുടെ ഉത്തരങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  പ്രണയമുണ്ടോ എന്നാണ് ഒരു ആരാധകന് അറിയാനുളളത്. അല്ല എന്നാണ് നടിയുടെ ഉത്തരം. നിരവധി പേര്‍ മാളവികയോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. കല്യാണത്തെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടത്. 'വീണ്ടും' എന്നാണ് ഈ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ഇതുവരെ എത്ര പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നും മറുപടി നല്‍കി.

  മാളവികയ്ക്ക് ഏത് സ്ഥലത്ത് വീട് വേണമെന്നും ക്യുഎയിലൂടെ ആരാധകര്‍ തിരക്കുന്നുണ്ട്. എവിടെയായാലും അടുത്ത് വെള്ളം വേണമെന്നാണ് താരത്തിന്റെ മറുപടി. ഉത്തരത്തിനോടൊപ്പം പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചിട്ടുണ്ട്. രസകരമായ നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ മാളവികയോട് ചോദിക്കുന്നത്.

  നേരത്തെ നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള സ്വപ്‌നം നടി പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവിക പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണ്. നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക അഭിമുഖത്തില്‍ പറഞ്ഞു.

  ആഢംബര വിവാഹത്തിനോട് താല്‍പര്യമില്ലെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
  വിവാഹത്തിന്റെ കാര്യത്തില്‍ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബരം കാട്ടുന്നതിലും എനിക്ക് തീരെ താത്പര്യമില്ലെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

  Recommended Video

  ദിൽഷയ്ക്ക് റോബിനോട് അങ്ങനെ പെട്ടെന്നൊന്നും പ്രേമം വരില്ല | Bigg Boss Malayalam Akhil | #Interview

  അച്ഛനായിരുന്നു മാളവികയുടെ ബലം. പിതാവിന്റെ വിയോഗം നടിയെ ഏറെ ബാധിച്ചിരുന്നു. തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തു.

  ' തനിക്കെല്ലാ കാര്യത്തിലും താങ്ങായും തണലായും കൂടെ ഉണ്ടായിരുന്നത് അച്ഛനായിരുന്നു. അച്ഛന്‍ മരിച്ച ശേഷമാണ് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. കുറച്ചുനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കുവാനായി അഭിനയം വിടാമെന്നായിരുന്നു അന്നെടുത്ത തീരുമാനം. പക്ഷേ, പൊന്നമ്പിളിയുടെ പ്രൊഡ്യൂസറായ സജിന്‍ രാഘവന്‍ സാര്‍ വീണ്ടും അഭിനയത്തിലേക്ക് കൊണ്ടുവരികയായിരുന്നു'; വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  Manjil Virinja Poovu Actress Malavika Wales Opens Up About Her Marriage And Relationship. Q/A Went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X