For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് വര്‍ഷം കൊണ്ട് സീരിയലിന് വന്ന മാറ്റം; അഞ്ജന കണ്ണീര്‍ നായികയല്ല, അഭിമാനം തോന്നുവെന്ന് നടി മാളവിക

  |

  ഒരു സ്ത്രീ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയാല്‍ എങ്ങനെയുണ്ടാവും. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് വാഴുകയാണ് അഞ്ജന. മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലെ നായികയായ അഞ്ജനയുടെ കഥയാണിത്. നടി മാളവിക വെയിൽസാണ് അഞ്ജനയായി അഭിനയിക്കുന്നത്.

  സാധാരണക്കാരിയായ അഞ്ജന തോട്ടം തൊഴിലില്‍ നിന്നും ഐഎഎസ് ഓഫീസറാവുകയും അവിടുന്ന് മുഖ്യമന്ത്രിയായി ചുമതല എടുക്കുന്നത് വരെയാണ് കഥയെത്തി നില്‍ക്കുന്നത്. തന്റെ കരിയറില്‍ ഏറ്റവും അഭിമാനം തോന്നുന്ന നിമിഷമിതാണെന്ന് പറയുകയാണ് നടി മാളവികയിപ്പോള്‍. ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സീരിയല്‍ വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.

  നാല് വര്‍ഷത്തോളം നീണ്ട മഞ്ഞില്‍ വിരിഞ്ഞപൂവിനൊപ്പമുള്ള എന്റെ യാത്ര വളരെ മനോഹരമായ അനുഭവമാണ്. ഞാനതില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ പഠിച്ചു. എനിക്ക് പഠിക്കാനുള്ള ഒരുപാട് അനുഭവങ്ങളും അതിലുണ്ടായിരുന്നു. മാത്രമല്ല ഈ സീരിയല്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥാനത്താണുള്ളതെന്നും മാളവിക പറയുന്നു.

  ഒന്നിന് പിറകേ ഒന്നായി കുട്ടികള്‍ ജനിച്ചു; വിവാഹത്തോടെ കരിയർ തീർന്നെന്ന് പറയുന്നവരോട് നടി ജെനീലിയയുടെ മറുപടി

  അഞ്ജന എന്ന കഥാപാത്രം എന്റെ ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ്. കണ്ണീരണിഞ്ഞ് നില്‍ക്കുന്ന സ്ഥിരം സീരിയല്‍ നായിക കഥാപാത്രമല്ല. മുന്‍പും ഞാന്‍ സമാനമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അഞ്ജന അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. തേയിലത്തോട്ടത്തില്‍ ദിവസവേതനത്തിന് നിന്ന പെണ്‍കുട്ടിയില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി കഥാപാത്രത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അങ്ങനെ അഞ്ജന ഒരുപാട് ഘട്ടങ്ങള്‍ കടന്ന് പോയിരിക്കുകയാണ്.

  കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  ഈ യാത്രയില്‍ വികാരമായ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ജന എപ്പോഴും ധൈര്യവും പാഷനേറ്റും ഉള്ള സ്ത്രീയാണ്. വര്‍ഷങ്ങളോളമായി ഇതേ കഥാപാത്രം തന്നെ ചെയ്യുന്നതിനാല്‍ ആ കഥാപാത്രത്തിന്റെ ശരീരപ്രകൃതത്തിലേക്ക് തന്നെ ഞാനും മാറി.

  അഞ്ജനയായി മാറുന്നത് എനിക്ക് വളരെ എളുപ്പമുള്ള കാര്യമാണിപ്പോള്‍. പിന്നെ സാധിക്കുന്ന എല്ലാ രീതിയിലും സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുന്നൊരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷവുമുണ്ട്. മാറ്റമില്ലാതെ തുടരുന്ന പലതിനെയും തകര്‍ക്കാന്‍ അഞ്ജനയ്ക്ക് സാധിച്ചു.

  രണ്ട് തവണ വിവാഹം മുടങ്ങി; ഒടുവില്‍ നടി റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലും വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

  ഇത്തരമാരു പുരഗോമന കഥാപാത്രത്തിന് ജീവന്‍ കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ്. പുറത്തിറങ്ങുമ്പോള്‍ പലരും മാളവിക എന്നതിന് പകരം അഞ്ജന എന്ന് വിളിക്കുമ്പോള്‍ ബഹുമാനം തോന്നുകയാണ്.

  ഈയൊരു സീരിയലില്‍ തന്നെ പല രൂപത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഐഎഎസ് ഓഫീസറായി അഭിനയിച്ചതാണ് വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടത്. നല്ലൊരു കുടുംബിനിയായും കര്‍ക്കശക്കാരിയായ ഗവണ്‍മെന്റ് ഉദ്യോഗ്സ്ഥയായിട്ടുമുള്ള മാറ്റങ്ങള്‍ എനിക്കിഷ്ടപ്പെട്ടു. അങ്ങനൊരു വേഷം ചെയ്യാന്‍ കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഐഎഎസ് ഓഫീസറായി അഭിനയിക്കുമ്പോള്‍ എന്തോ ഒരു സൂപ്പര്‍ പവര്‍ കിട്ടിയത് പോലെയാണ് തോന്നുന്നതെന്നും മാളവിക പറയുന്നു.

  Recommended Video

  Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss

  മഞ്ഞില്‍ വിരിഞ്ഞ പൂവിന്റെ വിജയമെന്താണെന്ന് ചോദിച്ചാല്‍ ഞങ്ങളുടെ ടീമിന്റെ ഒത്തൊരുമയാണെന്ന് മാളവിക പറയും. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവുമധിക കാലം ഓടിക്കൊണ്ടിരിക്കുന്ന സീരിയലായി മാറാന്‍ സാധിച്ചത് പ്രേക്ഷകരില്‍ നിന്നും ലഭിച്ച സത്യസന്ധമായ സ്‌നേഹം കാരണമാണ്. ഇതൊരു വിജയന്ത്രമൊന്നുമല്ല, ടീം വര്‍ക്കിന്റെ ഫലമാണ്. ശക്തമായ സ്‌ക്രീപ്റ്റും കഴിവുള്ള താരങ്ങളും സപ്പോര്‍ട്ട് ചെയ്യുന്ന അണിയറ പ്രവര്‍ത്തകരും കഠിനാധ്വാനവുമൊക്കെയാണ് ഇതിന്റെ വിജയത്തിന് പിന്നില്‍. ഈ നിമിഷത്തില്‍ എല്ലാവരോടും താന്‍ നന്ദി പറയുകയാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

  Read more about: malavika മാളവിക
  English summary
  Manjil Virinja Poovu Serial Fame Malavika Opens Up About Her Character Changes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X