For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനും കൂട്ടുകാരിയുമുള്ള വീഡിയോയ്ക്ക് സൈബര്‍ ആക്രമണമായിരുന്നു; വേദന ആദ്യം മാത്രമേയുള്ളുവെന്ന് മഞ്ജു സുനിച്ചന്‍

  |

  ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ വലിയ നേട്ടങ്ങളാണ് നടി മഞ്ജു പത്രോസിനെ തേടി എത്തിയത്. ഭര്‍ത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു ആദ്യമായി ടെലിവിഷന് മുന്നിലെത്തുന്നത്. പിന്നീട് സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവ സാന്നിധ്യമായി. നാല്‍പതോളം സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്.

  നിലവില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. ഇതിനിടയില്‍ ബിഗ് ബോസില്‍ പോയതും അതിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടി വരികയുമൊക്കെ ചെയ്തിരുന്നു. അതൊക്കെ തുടക്കത്തിലുണ്ടാക്കുന്ന വേദന മാത്രമേ ഉള്ളു, പിന്നെ എല്ലാം ശീലമായെന്നാണ് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞത്.

  സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മഞ്ജു പറയുന്നതിങ്ങനെയാണ്.. 'ഞാനും കൂട്ടുകാരിയും തുടങ്ങിയ യൂട്യൂബ് ചാനലിലെ ചില കണ്ടന്റുകള്‍ക്കെല്ലാം വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. എനിക്ക് മാത്രമല്ല ഒത്തിരി നടിമാര്‍ക്കും ഇതേ രീതിയില്‍ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ആദ്യം വേദന നല്‍കും. പിന്നെ നമുക്കത് ഒരു പ്രശ്‌നമല്ലാത്ത ഒരു പോയിന്റിലേക്ക് എത്തിക്കും...

  Also Read: ഇനിയൊരു വിവാഹം രജിത് കുമാറിന് ഉണ്ടാവുമോ? ബിഗ് ബോസിലേക്ക് പോയത് ചില ഉദ്ദേശ്യത്തോട് കൂടിയെന്ന് താരം

  എല്ലാത്തിനും ആദ്യം നല്‍കുന്ന വേദന മാത്രമേ ഉണ്ടാവുകയുള്ളു. പിന്നീട് അതൊക്കെ ശീലമായി മാറും. എപ്പോഴും നമ്മള്‍ പോസിറ്റീവായി ഇരിക്കുക, നമ്മളെ നമ്മള്‍ തന്നെ ഓക്കെ ആക്കുക എന്നത് നമ്മുടെ മാത്രം ആവശ്യമാണ്. എന്റെ ഇപ്പോഴത്തെ ജീവിതം ഹാപ്പിയാണ്. ദൈവാനുഗ്രഹം കൊണ്ട് ലൈഫില്‍ കിട്ടിയ ബോണസാണ് ഇപ്പോള്‍ കടന്ന് പോകുന്ന ഈ ജീവിതമെന്ന്', മഞ്ജു സുനിച്ചന്‍ പറയുന്നു.

  Also Read: ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾ

  'ഞാന്‍ അഭിനയിക്കണമെന്നുള്ളത് എന്റെ മാത്രം ആവശ്യമാണ്.അല്ലാതെ മഞ്ജു പത്രോസിനെ കൊണ്ട് അഭിനയിപ്പിച്ച് കുറച്ച് കാശ് കൊടുത്തേക്കാമെന്ന് ഒരു സംവിധായകനും നിര്‍മാതാവും വിചാരിക്കില്ല. നമ്മള്‍ ആരും മലയാള സിനിമയില്‍ ഇല്ലെന്ന് വച്ച് മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കുകയുമില്ല.

  എന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഇപ്പോള്‍ കിട്ടുന്ന സാലറിയില്‍ വേറെ എവിടെയും എനിക്ക് ജോലി കിട്ടില്ല. അതുകൊണ്ട് തന്നെ ഈ കിട്ടുന്നത് എനിക്ക് ലോട്ടറിയാണ്. ഒരു മാസത്തില്‍ ജോലി ഇല്ലാതെ ഇരിക്കുന്നത് നാല് ദിവസമായിരിക്കും. അതല്ലാത്ത ദിവസങ്ങളില്‍ എല്ലാം ലോട്ടറിയാണെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. അത്രയധികം മൂല്യത്തോടെയാണ് ഇതൊക്കെ ഞാന്‍ കാണുന്നത'്.

  'സിനിമയിലേക്ക് താന്‍ അവസരം ചോദിക്കുന്നത് കുറവാണെന്നും അഭിമുഖത്തില്‍ മഞ്ജു പറഞ്ഞിരുന്നു... 'മുന്‍പ് ചെയ്തിട്ടുള്ള അതേ പാറ്റേണിലുള്ള കഥാപത്രങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒരു മടുപ്പാണ് തോന്നുക. സിനിമകളുടെ എണ്ണം കൂടുന്നതില്ലല്ലോ കാര്യം. എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം മതി. നമ്മള്‍ ഇവിടെ തന്നെയുണ്ടല്ലോ.

  എനിക്കുള്ള വേഷം എന്നെ തന്നെ തേടി വരും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലാതെ നമ്മുക്ക് അവസരം വേണമെന്ന് പറഞ്ഞ് അങ്ങോട്ടേക്കോ നമുക്ക് കഴിവുണ്ട് പിന്നെ എന്തുകൊണ്ട് തേടി വന്നില്ലെന്ന് ചിന്തിച്ചിരുന്നിട്ടും കാര്യമില്ലെന്ന്', -മഞ്ജു പറഞ്ഞു.

  Read more about: manju മഞ്ജു
  English summary
  Manju Sunichen Opens Up About Negative Commments On Her Videos With A Friend. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X