Just In
- 32 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 2 hrs ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- News
പിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു
- Finance
വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ
- Sports
IPL 2021: പ്രതിഫലത്തില്‍ ധോണിക്കും രോഹിതിനും മുകളില്‍ പാറ്റ് കമ്മിന്‍സ്- കണക്കുകളിതാ
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവിതത്തില്‍ അഭിനയിക്കാറില്ലെന്ന് മഞ്ജു വാര്യര്‍, രമേഷ് പിഷാരടിക്ക് ലഭിച്ച കിടിലന്‍ മറുപടി വൈറല്‍
പ്രിയനായികമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് ആദ്യം വരുന്ന പേരുകളിലൊന്നാണ് മഞ്ജു വാര്യരുടേത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു താരം. മലയാളത്തിന്റെ മുഖശ്രീയായും ലേഡി സൂപ്പര്‍ സ്റ്റാറുമൊക്കെയായാണ് പലരും താരത്തെ വിശേഷിപ്പിക്കാറുള്ളത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നു താരം. വിവാഹമോചനത്തിന് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്.
പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട കഥാപാത്രങ്ങളെയായിരുന്നു രണ്ടാം വരവില്‍ ലഭിച്ചത്. രണ്ടാം വരവിലാണ് താന്‍ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിച്ചതെന്ന് താരം പറഞ്ഞിരുന്നു. ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് മഞ്ജു വാര്യര്‍. രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും പരിപാടിയിലേക്ക് മഞ്ജുവും അതിഥിയായി എത്തിയിരുന്നു. അതിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രഞ്ജിനി ഹരിദാസിനൊപ്പം
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് രഞ്ജിനി ഹരിദാസ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പരിപാടിയുമായെത്തിയിരിക്കുകയാണ് രഞ്ജിനി. ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടി തുടങ്ങിയത് അടുത്തിടെയായിരുന്നു. രഞ്ജിനിയുടെ സ്വയംവരം നടക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹം നടത്തുമെന്ന് പറഞ്ഞ് എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. പരിപാടിയിലേക്ക് ആദ്യമായെത്തിയ അതിഥി മഞ്ജു വാര്യരായിരുന്നു.

കണ്ണെഴുതി പൊട്ടും തൊട്ട്
മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ ആസ്വദിച്ചതിന് ശേഷമായാണ് ചേച്ചിക്ക് പോവാന്‍ സമയമായല്ലോയെന്ന് പറഞ്ഞ് രഞ്ജിനി താരത്തെ വേദിയിലേക്ക് വിളിച്ചത്. കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ടിലെ രംഗം കാണിക്കാമോയെന്നായിരുന്നു ഇരുവരും ചോദിച്ചത്. തിലകന് ചേട്ടനെ മയക്കുന്ന രംഗമെന്ന് പറഞ്ഞപ്പോള്‍ അയ്യേ, അതോയെന്നായിരുന്നു മഞ്ജു ആദ്യം പറഞ്ഞത്. ഞാന്‍ തിലകന് ചേട്ടനാവാമെന്നായിരുന്നു പിഷാരടി പറഞ്ഞത്.

ജീവിതത്തില്‍ അഭിനയിക്കാറില്ല
ലളിതം സുന്ദരത്തിന്റെ ലൊക്കേഷനിലേക്കാണ് ഇനി പോവുന്നത്. ചേട്ടനാണ് ആ സിനിമ സംവിധാനം ചെയ്യുന്നത്. അതില്‍ ഒരു നിര്‍മ്മാതാവ് കൂടിയാണ്. നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. കയറ്റം വൈകാതെ തന്നെ എത്തും. ജീവിതത്തില്‍ ഞാന്‍ അഭിനയിക്കാറില്ല സിനിമയില്‍ മാത്രമേ അഭിനയിക്കാറുള്ളൂയെന്നായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. എല്ലാവര്ക്കും അഭിനന്ദനങ്ങളും ആശംസയും, പ്രത്യേകിച്ച് അമ്മമാരോട് ഒരുപാട് സ്നേഹവുമെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ വേദി വിട്ടത്.