»   » ഇതാണ് മഞ്ജു വാര്യര്‍, ഇത്രയേ ഉള്ളൂ മഞ്ജു വാര്യര്‍.. ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

ഇതാണ് മഞ്ജു വാര്യര്‍, ഇത്രയേ ഉള്ളൂ മഞ്ജു വാര്യര്‍.. ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും!!

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ഓടിയെത്തുന്ന കഥാപാത്രങ്ങളും സിനിമയും ഒരുപാടാണ്. ഒരു നല്ല അഭിനേത്രി എന്നതിനപ്പുറം മികച്ചൊരു സാമൂഹ്യ സ്‌നേഹിയും സ്ത്രീയുമാണ് മഞ്ജു എന്നാണ് ആരാധകരുടെ പക്ഷം. മലയാളത്തില്‍ സൂപ്പര്‍ ലേഡി എന്ന വിളിപ്പേരിന് അര്‍ഹയായ ഏക നായിക!!

ഇപ്പോള്‍ മത്സരം അടിവസ്ത്രത്തില്‍ ആരാണ് ഏറ്റവും സെക്‌സി എന്ന വിഷയത്തില്‍, എമിയോ ഇഷയോ??

എന്നാല്‍ ആ അഹങ്കാരമോ താരജാഡയോ തലക്കനമോ ഒന്നും തന്നെ മഞ്ജുവിനില്ല. സാധാരണക്കാരിലും സാധാരണക്കാരി. ഒരു ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഒരു മടിയുമില്ലാതെ കൊച്ചുകുട്ടിയെ പോലെ നോക്കി നോക്കി ചെയ്യും. അതാണ് മഞ്ജു വാര്യര്‍.. അത്രയേ ഉള്ളൂ മഞ്ജു വാര്യര്‍...

എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ്; നടി പ്രത്യുഷയുടെ അമ്മ വെളിപ്പെടുത്തുന്നു

ഡി ഫോര്‍ ഡാന്‍സില്‍

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ മഞ്ജു വാര്യര്‍ വന്നപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് പറയുന്നത്.

യാതൊരു മടിയും ഇല്ലാതെ

അതിഥിയായി വരുന്നവരെയൊക്കെ ഡാന്‍സ് ചെയ്യിപ്പിയ്ക്കുക എന്നത് ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറിലെ ഒരു കീഴ് വഴക്കമാണ്. കരിങ്കുന്നം സിക്‌സസ് എന്ന സിനിമയുടെ പ്രമോഷനുമായി വന്നപ്പോഴാണ് മഞ്ജുവിന് ഡാന്‍സ് ചെയ്യേണ്ടി വന്നത്..

ആ പാട്ട്

പ്രണയ വര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ 'കണ്ണാടി കൂടും കൂട്ടി' എന്ന ഹിറ്റ് ഗാനത്തിലെ പാട്ടിനാണ് മഞ്ജു ചുവടുവച്ചത്. പ്രസന്ന മാസ്റ്റര്‍ സ്റ്റെപ്പുകള്‍ കാണിച്ചുകൊടുക്കുമ്പോള്‍ അത് നോക്കി നോക്കി നിഷ്‌കളങ്കമായി മഞ്ജു ഡാന്‍സ് ചെയ്തു. സിനിമയില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് മഞ്ജു ഈ ഗാനരംഗത്ത് എത്തിയത്.

ഡാന്‍സറാണ് മഞ്ജു

വളരെ ചെറിയ മൂവ്‌മെന്റ്‌സ് ആണെങ്കിലും അത് അത്രമേല്‍ പെര്‍ഫക്ട് ആയിട്ടാണ് മഞ്ജു ചെയ്യുന്നത്. ഒരു പ്രൊഫഷണല്‍ ഡാന്‍സറായതിനാലാണ് മഞ്ജുവിന് അതിന് സാധിയ്ക്കുന്നത്.

വീഡിയോ കാണാം

വളരെ പഴയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മഞ്ജു ആരാധകര്‍ കുത്തിപ്പൊക്കിയതാണ്. എന്ത് തന്നെയായാലും മഞ്ജുവിന്റെ ഡാന്‍സ് വൈറലാകുന്നുണ്ട്. കണ്ടു നോക്കൂ..

English summary
Manju Warrier shakes her legs once again for the song Kannadi Koodum Kootti

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X