For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് സിനിമ തരുന്ന സ്വീകാര്യതയാണ് മഞ്ഞുരുകും കാലത്തിലൂടെ ലഭിച്ചത്! മനസുതുറന്ന് മോനിഷ

  |

  മഞ്ഞുരുകും കാലം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് നടി മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഏറെ നാള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി മോനിഷ തിളങ്ങിയിരുന്നു. 500നടുത്ത് എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിച്ച സീരിയല്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

  മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായിരുന്ന താരം പിന്നീട് തമിഴിലും അഭിനയിച്ചിരുന്നു. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അരണ്‍മനൈ കിളി എന്ന പരമ്പരയിലായിരുന്നു ജാനു എന്ന കഥാപാത്രമായി മോനിഷ എത്തിയിരുന്നത്. പിന്നാലെ തമിഴില്‍ ചിന്നത്തമ്പി എന്നീ സിരീയലിലും നടി അഭിനയിച്ചിരുന്നു.

  സീരിയല്‍ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് മോനിഷ. അടുത്തിടെ നടി പങ്കുവെച്ച ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നാടന്‍ലുക്കില്‍ നിന്നും മാറിയുളള പുതിയ മേക്കോവര്‍ ചിത്രങ്ങളായിരുന്നു അന്ന് മോനിഷയുടെതായി പുറത്തിറങ്ങിയിരുന്നത്. നടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

  എനിക്ക് തന്നെ കണ്ട് കണ്ട് ബോറടിച്ചു. അതുകൊണ്ട് ചെയ്തതാണ് ആ ഫോട്ടോഷൂട്ടെന്ന് നടി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്നും ഈ സാരിയുടുത്ത് എന്നെ കണ്ട് എല്ലാവരുടെയും വിചാരം ഞാന്‍ ഭയങ്കര ട്രെഡീഷണലാണെന്ന് ആണ്. എന്നാല്‍ ശരിക്കുമുളള ഞാന്‍ നാടനും മോഡേണുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ആളാണ്. എന്നാല്‍ സാരി മാത്രമേ എനിക്ക് ചേരുളളു എന്ന നിഗമനം പലര്‍ക്കുമുണ്ടായിരുന്നു.

  അതൊന്ന് ബ്രേക്ക് ചെയ്യണമെന്ന് തോന്നി. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ ടൂള്‍ എന്ന് പറയുന്നത് അവര്‍ തന്നെയാണ്. അതില്‍ എങ്ങനെ വ്യത്യസ്തത വരുത്താമെന്ന് ചിന്തിച്ചപ്പോള്‍ ചെയ്ത് നോക്കിയതാണ്. പക്ഷേ അതിശയമെന്തെന്നാല്‍ നിരവധി പേരാണ് എനിക്ക് പിന്തുണ തന്നത്. നന്നായിട്ടുണ്ട്. ഇനിയും ചെയ്യണമെന്ന് പറഞ്ഞവരുണ്ട്. അതിലേറെ പേരും തമിഴ്‌നാട്ടില്‍ നിന്നുളളവരാണ്. കുറയെറെ പേര്‍ ഇ്ഷ്ടക്കേടും അറിയിച്ചു.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  ഞങ്ങളുടെ ജാനിക്കുട്ടി ഇങ്ങനെയല്ല എന്ന് പറഞ്ഞ്. ഒരു കഥാപാത്രം ആ സീരിയലോ സിനിമയോ തീരുന്നത് വരെയെ ഉളളുവെന്ന് നടി പറയുന്നു.. മഞ്ഞുരുകും കാലം ചെയ്തെന്ന് കരുതി എനിക്കെന്നും ജാനിക്കുട്ടിയായി ഇരിക്കാനാകില്ലല്ലോ. പക്ഷേ അവര്‍ തരുന്ന ഈ സ്‌നേഹം എന്നത് ഏതൊരു കലാകാരന്റെയും ഭാഗ്യമാണ്. ഒരു കലാകാരന്റെ ബലമെന്നുളളത് അവന്റെ പ്രേക്ഷകര്‍ തന്നെയാണ്. അവരോടോക്കെ വലിയ നന്ദിയാണ് എനിക്ക് പറയാനുളളത്. മോനിഷ പറയുന്നു.

  മഞ്ഞുരുകും കാലത്തിന് ശേഷം മറ്റൊരു മലയാള സീരിയലും കൂടി ഞാന്‍ അഭിനയിച്ചിരുന്നെന്നും എന്നാല്‍ അത് ക്ലിക്കായില്ലെന്നും നടി പറഞ്ഞു. പിന്നീട് ചെയ്തത് തമിഴിലാണ്. തമിഴ് പ്രേക്ഷകരെ പറ്റി പറയാണെങ്കില്‍ മലയാളികള്‍ തരുന്നതിന്റെ ഒരു അമ്പത് ശതമാനം സ്‌നേഹം കൂടുതല്‍ തരുന്നവരാണവര്‍. ഭയങ്കര സ്‌നേഹമാണ്. അവിടെയും എന്റെ കഥാപാത്രത്തിന്റെ പേര് ജാനു എന്നാണ്. അത് മറ്റൊരു യാദൃശ്ചികത പക്ഷേ ഈ സീരിയല്‍ അഭിനേത്രിമാര്‍ക്കൊക്കെ കിട്ടുന്ന ഒരു ശാപമാണെന്ന് തോന്നുന്നു.

  ഒന്നുകില്‍ വേലക്കാരി. അല്ലെങ്കില്‍ സദാ കരയുന്ന പെണ്‍കുട്ടി. അങ്ങനെ തന്നെയാണ് എനിക്ക് ലഭിച്ച കഥാപാത്രങ്ങളും. ഭയങ്കര ബോള്‍ഡ് ആയിട്ടുളള കഥാപാത്രമായിരുന്നു ജാനിക്കുട്ടിയുടെതെന്ന് നടി പറയുന്നു. അതിന് ശേഷം അങ്ങനെയൊരു കഥാപാത്രം എന്നെ തേടി വന്നിട്ടില്ല. എന്നതാണ് സത്യം. പത്ത് സിനിമ തരുന്ന സ്വീകാര്യതയാണ് മഞ്ഞുരുകും കാലത്തിലൂടെ എനിക്ക് ലഭിച്ചത്. എവിടെ പോയാലും തിരിച്ചറിയപ്പെടുന്നു. പരമ്പരയ്ക്ക് ഇത്ര വര്‍ഷം കഴിഞ്ഞും ആ സ്‌നേഹവും സ്വീകാര്യതയും എനിക്ക് ലഭിക്കുന്നു എന്നത് തന്നെ വലിയ ഭാഗ്യമായാണ് കാണുന്നത്, അഭിമുഖത്തില്‍ മോനിഷ പറഞ്ഞു.

  Read more about: monisha
  English summary
  manjurukum kalam serial actress monisha reveals about her glamourous photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X