»   » പേര് കേട്ടാലേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും, അപ്പോള്‍ മണ്ഡോദരിയെ നേരിട്ട് കണ്ടാലോ... ?

പേര് കേട്ടാലേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും, അപ്പോള്‍ മണ്ഡോദരിയെ നേരിട്ട് കണ്ടാലോ... ?

Posted By: Rohini
Subscribe to Filmibeat Malayalam

മണ്ഡോദരി എന്ന പേര് കേട്ടാലേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും. സ്‌നേഹ ശ്രീകുമാറിനെ നേരിട്ട് കണ്ടാല്‍ പിന്നെ ചിരി അടക്കാന്‍ കഴിയില്ല. മറിമായം എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് മണ്ഡോദരിയും മണ്ഡോദരിയായി എത്തിയ സ്‌നേഹ ശ്രീകുമാറും ശ്രദ്ധിക്കപ്പെട്ടത്.

അവസാനം രസ്‌ന മകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും പറഞ്ഞു, എവിടെയാണ് ഇപ്പോള്‍?

അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടു വന്ന സ്‌നേഹ വൈകാതെ സിനിമയിലും എത്തി. നിങ്ങള്‍ കരുതുന്നത് പോലെ വെറുമൊരു ഹാസ്യ താരം മാത്രമല്ല സ്‌നേഹ.. നല്ലൊരു നര്‍ത്തകി കൂടെയാണ്..

ആദ്യ സീരിയല്‍..

മറിമായം സ്‌നേഹയുടെ ആദ്യ പരമ്പരയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയേറെ ഇരുത്തം വന്ന നായികയുടെ ഭാവങ്ങളായിരുന്നു സ്‌നഹയുടേത്. എന്നാല്‍ അതാണ് സത്യം. മറിമായം എന്ന ആക്ഷേപഹാസ്യത്തിലെ മണ്ഡോദരിയായിട്ടാണ് സ്‌നേഹ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

മറിമായം മാറ്റിയ ജീവിതം

മറിമായം എന്ന സീരിയല്‍ തന്റെ ജീവിതം തന്നെ മാറ്റി മറിച്ചു എന്നാണ് സ്‌നേഹ പറയുന്നത്. ആളുകള്‍ പെട്ടന്ന് തിരിച്ചറിയാന്‍ തുടങ്ങി. നിത്യ ജീവിതത്തില്‍ കാണുന്ന സാധാരണക്കാരുമായി മണ്ഡോദരിയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. അവരിലൊരാളായിട്ടാണ് മണ്ഡോദരി എത്തിയിട്ടുള്ളത്.

എങ്ങിനെ വന്നു

സുഹൃത്തും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ വഴിയാണ് സ്‌നേഹ മണ്ഡോദരിയായി മറിമായത്തില്‍ എത്തിയത്. കോളേജില്‍ നാടകം കളിച്ച പരിചയമുണ്ടായിരുന്നെങ്കിലും പേടിയുണ്ടായിരുന്നു. പക്ഷെ സിദ്ധാര്‍ത്ഥ് ശിവ ആത്മവിശ്വാസം തന്നു. മറിമായത്തിന്റെ ആദ്യ എപ്പിസോഡ് എന്റെ സ്വന്തം വീട്ടില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. ഞാനൊരു മുസ്ലീം പെണ്‍കുട്ടിയായിട്ടാണ് അഭിനയിച്ചത്.

ഭാഗ്യവതിയാണ്

മറിമായത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ് ഞാനെന്ന് സ്വയം വിശ്വസിക്കുന്നു. അതിലെ മറ്റ് കഥാപാത്രങ്ങളും എന്നെ പോലെ നാടകങ്ങളിലൂടെ വന്നതാണ്. ഓരോ സ്‌ക്രിപ്റ്റ് കഴിയുമ്പോഴും അഭിനയം കൂടുതല്‍ നന്നാക്കാന്‍ ശ്രമിയ്ക്കും. മറിമായം ഹിറ്റാകുന്നതനുസരിച്ച് ഞങ്ങള്‍ക്കോരോരുത്തര്‍ക്കും സിനിമയിലും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു.

നര്‍ത്തകിയുമാണ്

ചെറുപ്പം മുതലേ സ്‌നേഹ ഓട്ടം തുള്ളലും മോഹിനിയാട്ടവും കഥകളിയും അഭ്യസിക്കുന്നുണ്ട്. കഥകളിയില്‍ പിഎച്ച്ഡി എടുക്കണം എന്നാണ് ആഗ്രഹം. മോഹന്‍ലാലിനൊപ്പം ഛായാമുഖിയില്‍ സ്‌നേഹ പെര്‍ഫോം ചെയ്തിട്ടുണ്ട്. ഓട്ടം തുള്ളല്‍ പലപ്പോഴും തന്റെ ഹാസ്യ രംഗങ്ങള്‍ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്ന് സ്‌നേഹ പറയുന്നു.

English summary
Marimaayam changed my life: Sneha Sreekumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam