ഇഷ്ടം കൂടിയാലോ സന്തോഷം വന്നാലോ ശ്രീ അപ്പോൾ ഹഗ്ഗ് ചെയ്യും, പുതിയ അതിഥിയെ കുറിച്ച് സ്നേഹ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. മണ്ഡോദരി ലോലിതൻ എന്നിങ്ങനെയാണ് ഇവരെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ശ്രീകുമാറിനോടൊപ്പം സ്നേഹ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓസ്കാറിനോടൊപ്പമായിരുന്നു താരങ്ങളുടെ ഫോട്ടോഷൂട്ട്. ഇപ്പോഴിത വീട്ടിലെ പുതിയ അതിഥിയെ കുറിച്ച് വാചാലയാവുകയാണ് സ്നേഹ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നായയെ കുറിച്ച് വാചാലയായത്. ആദ്യമൊക്കെ നായകളെ ഭയമായിരുന്നുവെന്നും ഇപ്പോൾ ഓസ്കാറിനെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ പറ്റാത്ത ഒരാളായി മാറി എന്നാണ് നടി പറയുന്നത്.

sneha- sreekumar

ശ്രീകുമാറിനോടൊപ്പമുള്ള പുതിയ ഫോട്ടോ ഷൂട്ടിനെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് സ്നേഹ സംസാരിച്ച് തുടങ്ങിയത്. ശ്രീയുടെ കൂടെ പിക്സ് എടുക്കാൻ ഇഷ്ട്ടാണ്. അതിനു ഓരോ കാരണങ്ങൾ. പിന്നെ ഓസ്കാർ വീട്ടിൽ വന്നിട്ടുള്ള ആദ്യ ക്രിസ്തുമസ് അല്ലെ. അപ്പൊ അവനെയും കൂടി ഉൾപ്പെടുത്താം എന്ന് കരുതി. ഉമേഷേട്ടൻ ആണ് ഫോട്ടോഷൂട്ട് ചെയ്യാം എന്ന് പറയുന്നത്. എനിക്ക് നായകളെ ഭയങ്കര പേടിയായിരുന്നു. ഓസ്കാർ എത്തും വരെ. ശ്രീയാണ് അവനെ എനിക്ക് നൽകിയത്. ആദ്യമൊക്കെ അവൻ വീട്ടിൽ വന്നപ്പോൾ പേടിച്ചു ഓടുമായിരുന്നു. എന്നാൽ ഇപ്പോ അവനില്ലാതെ വയ്യെന്നായി. ചില ദിവസങ്ങളിൽ ഷൂട്ടിങ് ലൊക്കേഷനിലേക്കും മറ്റും ഞാനവനെ കൊണ്ടുപോകും. ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് എനിക്ക് അവൻ.

ശ്രീ അവനെ വാങ്ങിയപ്പോൾ ഞാൻ പറഞ്ഞു ഞാൻ വീട്ടിൽ പോകുവാണെന്ന്. എന്നലിപ്പോൾ ശ്രീ പറയുന്നത് എനിക്ക് അവൻ കഴിഞ്ഞാണ് എല്ലാം എന്നാണ്. അത് സത്യമാണ്. കൂടുതൽ അടുത്തപ്പോൾ അവനെ പിരിയാൻ വയ്യെന്നായി. പക്ഷെ എല്ലാവരും എന്നെ ഉപദേശിക്കും ഇത്രയും അഡിക്റ്റ് ആകരുതെന്ന്. എങ്കിലും എനിക്ക് അവൻ ഇല്ലാതെ വയ്യെന്നായി എന്നും സ്നേഹ പറയുന്നു.

കൂടാതെ മെലിഞ്ഞതിനെ കുറിച്ചും നടി പറയുന്നുണ്ട്. അതിന്റെ ക്രെഡിറ്റും ഓസ്കാറിനാണ് സ്നേഹ നൽകുന്നത്. ''അവനു സുഖമില്ലായിരുന്നു കുറച്ചു ദിവസങ്ങൾ. ആ ദിവസം ഞാനും ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. അവൻ ശരിയായപ്പോൾ ഞാനും ഒക്കെയായി. ഇപ്പോൾ രണ്ടാളും നല്ല ഫുഡിയായി.. നടി പറയുന്നു.

വിവാഹസമയത്തെ വൈറൽ ചിത്രത്തെ കുറിച്ചും സ്നേഹ അഭിമുഖത്തിൽ പറയുന്നുണ്ട്. '' അന്ന് മണ്ഡപത്തിൽ വച്ച് ശ്രീ എന്നെ ഹഗ്ഗ് ചെയ്തപ്പോൾ തീർത്തും ഞെട്ടലായിരുന്നു തോന്നിയത്. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ഞെട്ടിപ്പോയി. ചുറ്റിനും ബന്ധുക്കളും ക്യാമറകണ്ണുകളും മാത്രം. ആ സമയത്താണ് അപ്രതീക്ഷതമായ ചുംബനവും. ശ്രീ അങ്ങനെയാണ്. ഇപ്പൊ ആണ് അത് മനസിലായത്. ഇഷ്ട്ടം കൂടിയാലോ സന്തോഷം വന്നാലോ അപ്പൊ കെട്ടിപിടിക്കും താരം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X