Don't Miss!
- News
ഗുരുവായൂരപ്പനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ആനന്ദും രാധികയും; വന്‍ സ്വീകരണം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ചില മറുപടികൾ മധുരമാണ്, ലോലിതന്റെയും മണ്ഡോദരിയുടേയും ആ പഴകാലം പങ്കുവെച്ച് സ്നേഹ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന പരമ്പരയിലൂടെ മണ്ഡോദരിയും ലോലിതനുമായി മിനിസക്രീനിൽ എത്തിയ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരങ്ങൾ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ നിറഞ്ഞ മനസോടെയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. 2019 സിസംബറിലായിരുന്നു ഇവരുവരും വിവാഹിതരാകുന്നത്. ഇരുവരുടേയും വിശേഷങ്ങളറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ സിനിമ സീരിയൽ വിശേഷങ്ങളോടൊപ്പം കുടുംബ ജീവിതത്തിലെ സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റാണ്. മണ്ഡോദരിയുടെയും ലോലിതന്റെയും പഴയകാല, വീഡിയോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ വാക്കുകൾ. സ്നേഹയുടെ വാക്കുകൾ ഇങ്ങനെ.."മറിമായം ലോലിതൻ മണ്ഡോദരി ആസ് ഹസ്ബൻഡ് ആൻഡ് വൈഫ്. ഇതിവിടെ കിടക്കട്ടെ... ചില മറുപടികൾ മധുരം ആണ്. ഇനി ഭാര്യയും ഭർത്താവുമായി സ്‌ക്രീനിൽ തിളങ്ങിയില്ലന്നു പറയരുത്", എന്ന ക്യാപ്ഷ്യനോടെയാണ് സ്നേഹ വീഡിയോ പങ്കുവെച്ചത്.
സ്നേഹയുടെ പോസ്റ്റിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. താര ജോഡികൾക്ക് ആശംസ നേർന്ന നിരവധി പേർ രംഗത്തെത്തുന്നുണ്ട് ആരാധകർക്കൊപ്പം സഹപ്രവർത്തകരും അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്."ജീവിതത്തിലും ക്യാമറയ്ക്കു മുന്നിലും നിങ്ങൾ സൂപ്പർ ജോഡികൾ തന്നെ സമ്മതിച്ചു മക്കളേ", ഹാസ്യതാരം രശ്മി അനിൽ കുറിട്ടത്.
Recommended Video
മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെ ഒന്നിച്ചെത്തിയ താരങ്ങൾ നെല്ലിക്ക എന്ന പരമ്പരയിലൂടെ വീണ്ടും ഒരുമിച്ച പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ജൂൺ29 ന് ആരംഭിച്ച പരമ്പരയിൽ അപ്പുക്കുട്ടനും ദമയന്തിയും എന്ന കഥാപാത്രങ്ങളെയാണ് ഇരുവരും ഇവതരിപ്പിക്കുന്നത്. രണ്ട് ദമ്പതിമാരുടെ ഇടയിൽ നടക്കുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമാണ് പരമ്പരയുടെ പശ്ചാത്തലം. ലോലിതനേയും മണ്ഡോദരിയേയും ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അപ്പുക്കുട്ടനേയും ദമയന്തിയേയും സ്വീകരിച്ചിട്ടുണ്ട്. ശ്രീകുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന മറ്റൊരു ഹാസ്യ- കുടുംബ പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അവതാരക അശ്വതി ശ്രീകാന്തും പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫ്ലവേഴ്സ് ടിവിയാണ് ചക്കപ്പഴം സംപ്രേക്ഷണം ചെയ്യുന്നത്.
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ