For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ ഇനി അഭിനയിക്കണ്ടെന്ന് പറയുന്ന ആളല്ല, കല്യാണത്തിന്റെ തലേന്ന് വരെ അഭിനയിക്കാന്‍ പോയി;ശ്രീകുമാര്‍

  |

  ഉപ്പും മുളകിലെയും ശ്രീക്കുട്ടനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ശ്രീകുമാര്‍. ഉപ്പും മുളകിലെയും അഭിനയം താരം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകുമാറാണ്. അശ്വതി ശ്രീകാന്ത് അടക്കമുള്ളവര്‍ പ്രധാന വേഷത്തിലെത്തുന്ന ഷോ വളരെ കുറഞ്ഞ സമയം കൊണ്ടാണ് പ്രേക്ഷക പ്രശംസ നേടുന്നത്.

  ചക്കപ്പഴത്തിലെ അഭിനയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്രീകുമാറിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും ഭാര്യയായ സ്‌നേഹ അഭിനയിക്കാന്‍ പോവുന്നതിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരിക്കുന്നത്.

  ചക്കപ്പഴം വേഗം റീച്ചായതില്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. നമ്മള്‍ ചെയ്യുന്ന പരിപാടികള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോഴും, അതിനെ പറ്റിയുള്ള നല്ല അഭിപ്രായങ്ങള്‍ വരുമ്പോഴാണല്ലോ അത് ചെയ്യുന്നത് കൊണ്ട് അര്‍ഥം ഉണ്ടാകുന്നത്. അപ്പോള്‍ ഉത്തമനെ എല്ലാവരും സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ട്. പിന്നെ ഇത് വരെ ചെയ്ത കഥാപാത്രങ്ങള്‍ ഒക്കെയും പ്രേക്ഷകര്‍ ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇത്രയും കാലം ഈ ഫീല്‍ഡില്‍ നമുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. അപ്പോള്‍ ഇതും ഏറ്റെടുത്തു എന്നുള്ളതില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.

  പിന്നെ പ്രേക്ഷകരുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഒക്കെ കണക്കില്‍ എടുത്തു കൊണ്ട് പ്രോഗ്രാം കുറച്ചും കൂടി നല്ല രീതിയില്‍ മുന്‍പോട്ട് പോകാന്‍ ആണ് ഇപ്പോള്‍ ആഗ്രഹം. ചക്കപ്പഴത്തിന്റെ ലൊക്കേഷനില്‍ ചെന്നപ്പോഴണ് എല്ലാവരെയും പരിചയപ്പെട്ടത്. നേരിട്ട് ആരെയും പരിചയം ഇല്ലായിരുന്നു. എല്ലാവരും നല്ല ടാലന്റഡ് ആണ്. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചു കൊണ്ട് വളരെയധികം എഫേര്‍ട്ട് അതിലെ ഓരോ കലാകാരന്മാരും എടുക്കുന്നുണ്ട്. പിന്നെ ഉണ്ണികൃഷ്ണന്‍ സാറിന്റെ അടുത്ത് എല്ലാവരും പുതുമുഖം ആയി തന്നെയാണ് എത്തുക, കാരണം അദ്ദേഹം ഒരു ആക്ടിങ് സ്‌കൂള്‍ തന്നെയാണ്.

  Recommended Video

  Sreekumar and Sneha Wedding Reception Video | FilmiBeat Malayalam

  ഏതൊരു പുതിയ പരിപാടിയെ പോലെ തന്നെയും രണ്ടു മൂന്നു എപ്പിസോഡുകള്‍ കഴിയുമ്പോള്‍ ആണ് അത് റീച്ചായി തുടങ്ങുക ഇപ്പോള്‍ അത് ആയി വരുന്നുണ്ട്. ഉണ്ണിസാര്‍ ചെയ്ത അമൃത ടിവിയിലെ ചിരികിട ധോം എന്ന ഒരു പരിപാടി ഉണ്ടായിരുന്നു. സത്യത്തില്‍ അതിനുശേഷമാണ് മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ ചെയ്യുന്നത്. ശരിക്കും ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്റെ ഉള്ളിലെ അഭിനേതാവിനെ ശരിക്കും മോള്‍ഡ് ചെയ്യാന്‍ സഹായിച്ചത് അദ്ദേഹം ഒറ്റ വ്യക്തിയാണ്. മറിമായം, ബാക് ബെഞ്ചേഴ്സ്, ഉപ്പുമുളകും അങ്ങനെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.

  നല്ലൊരു പ്രോഗ്രാം വന്നിട്ട് കമ്മിറ്റ് ചെയ്യാം എന്നുള്ളത് ഒരു തീരുമാനം ആയിരുന്നു. അപ്പോള്‍ ആണ് ഉണ്ണി സാറിന്റെ ഒരു പ്രോജക്ട് വരുന്നതും അത് ഫ്ളവേഴ്സ് ടിവിയില്‍ ആണ് എന്ന് അറിയുന്നതും. അപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ ഉണ്ടായില്ല. സാറിന്റെ ഒരു പ്രോജക്ട് എന്ന് പറയുമ്പോള്‍ അത്രയും നല്ലതായിരിക്കും എന്നുള്ളത് എനിക്ക് അറിയാം. അപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചില്ല. അങ്ങനെയാണ് ചക്കപ്പഴത്തിലേക്ക് നേരെ ജോയിന്‍ ചെയ്യുന്നത്. അതിലിപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

  മെമ്മറീസിലെ വില്ലന്‍ വേഷം ഉറപ്പായും എല്ലാവരും സ്വീകരിച്ചു. അതിന്റെ ഫുള്‍ ക്രെഡിറ്റും ജിത്തു ജോസഫ് സാറിനാണ്. കാരണം മറിമായം ഒക്കെയാണ് സാര്‍ കണ്ടിട്ടുള്ളത്. അപ്പോള്‍ കോമഡി ചെയ്യുന്ന ഒരാളെ വില്ലന്‍ കാസ്റ്റിലേക്ക് കൊണ്ടു വരിക എന്നത് അദ്ദേഹം എടുത്ത ഒരു വലിയ തീരുമാനം തന്നെയാണ്. അതിനു ഇപ്പോഴും നന്ദി പറയാനുള്ളത് സാറിനോടാണ്. പിന്നെ അതിന് ശേഷം കോമഡി എന്ന് പറയാനില്ല, കാരണം നമ്മള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കോമഡി ആണോ, വില്ലന്‍ ആണോ, നായകന്‍ ആണോ എന്നൊന്നും നോക്കാറില്ല. നമ്മള്‍ക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നാക്കുക അത് മാത്രമാണ് പോളിസി.

  ഭാര്യയായ സ്‌നേഹ അഭിനയിക്കാതിരിക്കണം എന്ന് പറയുന്ന ഒരാള്‍ ആല്ല ഞാന്‍. കാരണം കല്യാണത്തിന്റെ തലേദിവസം വരെ മറിമായത്തിന്റെ ഷൂട്ടിന് സ്‌നേഹയെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ട ആളാണ് ഞാന്‍. സ്‌നേഹക്ക് ഇഷ്ടമുള്ള പ്രോഗ്രാം ചെയ്യണം എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളതും. എല്ലാം സ്‌നേഹയുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് എന്നും ശ്രീകുമാർ പറയുന്നു.

  Read more about: sreekumar
  English summary
  Marimayam Fame Sreekumar His New Programe 'Chakkapazham'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X