»   » സോഷ്യല്‍ മീഡിയ കൊന്നു കൊലവിളിച്ച ട്രോളുകളെ കുറിച്ച് 'അമൃത'യ്ക്ക് എന്താണ് പറയാനുള്ളത് ?

സോഷ്യല്‍ മീഡിയ കൊന്നു കൊലവിളിച്ച ട്രോളുകളെ കുറിച്ച് 'അമൃത'യ്ക്ക് എന്താണ് പറയാനുള്ളത് ?

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ അടുത്തിടെ ഏറെ ആഘോഷിച്ച സംഭവമായിരുന്നു ചന്ദനമഴയിലെ അമൃതയുടെ പ്രി വെഡ്ഡിങ് വീഡിയോ. ഭര്‍ത്താവിന്റെ മിഡില്‍സ്റ്റബ് അടിച്ച് തെറിപ്പിച്ച് വിവാഹത്തിന് വിളിയ്ക്കുന്ന വീഡിയോ പുറത്തിറക്കിയ അമൃത എന്ന മേഘ്‌ന വിന്‍സെന്റിനെ ട്രോള്‍ ജീവികള്‍ പൊരിച്ചെടുത്തു.

കെട്ടാന്‍ പോകുന്ന ചെറുക്കന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച ചന്ദനമഴയിലെ അമൃതയ്ക്ക് ലൈക്കിനെക്കാള്‍..

ട്രോളുകള്‍ പലരെയും മാനസികമായി തകര്‍ക്കാറുണ്ട്. എന്നാല്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയെ കളിയാക്കി വന്ന ട്രോളുകള്‍ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്ന് മേഘ്‌ന പ്രതികരിയ്ക്കുന്നു.

ഇനി മേഘ്‌നയ്ക്ക് പകരം ചന്ദനമഴയില്‍ കരയുന്നത് വിന്ദുജയായിരിയ്ക്കു, പുതിയ അമൃതയിതാ

ചിരിച്ചുകൊണ്ട് സ്വീകരിയ്ക്കുന്നു

ചിരിച്ചുകൊണ്ട് തന്നെയാണ് ട്രോളുകളെ അഭിമുഖീകരിയ്ക്കുന്നത്. ട്രോളേഴ്‌സിനെ ഇഷ്ടമാണ്. വായിക്കാറുണ്ട്. വായിച്ച് ചിരിക്കാറുണ്ട്. അതിനപ്പുറത്തേക്ക് മാനസിക വിഷമങ്ങളൊന്നും ട്രോളുകള്‍ കൊണ്ട് ഉണ്ടായിട്ടില്ല - മേഘ്‌ന പറഞ്ഞു.

മേഘ്‌നയുടെ വിവാഹം

ഇക്കഴിഞ്ഞ ഏപ്രില്‍ 30 നായിരുന്നു മേഘ്‌ന വിന്‍സെന്റിന്റെയും ഡോണ്‍ ടോമിന്റെയും വിവാഹം നടന്നത്. ഡ്രീം കലക്ഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയാണ് ടോം. വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. നടി ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോം.

വിവാഹ ജീവിതം

ഭര്‍ത്താവിന്റെ വീട്ടില്‍ സന്തോഷമാണ്. ഭര്‍ത്താവിന്റെ ഭാര്യാ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കാന്‍ ഞാന്‍ പരമാവധി ശ്രമിയ്ക്കും. ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങളും ഉള്ളത്. അവരെന്നെ പിങ്കി, കുഞ്ഞുമോള്‍ എന്നൊക്കെയാണ് വിളിക്കുന്നത്

അഭിനയത്തിന് ഇടവേള

അഭിനയത്തില്‍ നിന്ന് കുറച്ചു നാളത്തേക്ക് അവധി എടുത്തിരിയ്ക്കുകയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ എനിക്ക് വലിയ സപ്പോര്‍ട്ടാണ്. അഭിനയിക്കുന്നതിന് എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല. അഭിനയിക്കണം എന്ന് തന്നെയാണ് തീരുമാനം. പക്ഷെ ഇപ്പോള്‍ വിവാഹ ശേഷമുള്ള വിരുന്നും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. അത് കഴിഞ്ഞ് നോക്കാം- മേഘ്‌ന പറഞ്ഞു.

English summary
Meghna aka Amrutha About The Trolls On Her Wedding Promo Video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam