»   » 'അമൃത'യോട് ഇങ്ങനെ ചെയ്യാമോ??? തലക്കനവും അഹങ്കാരവുമല്ല, സീരിയേല്‍ ഒഴിവാക്കാനുള്ള കാരണം!!!

'അമൃത'യോട് ഇങ്ങനെ ചെയ്യാമോ??? തലക്കനവും അഹങ്കാരവുമല്ല, സീരിയേല്‍ ഒഴിവാക്കാനുള്ള കാരണം!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളികളുടെ സ്വീകരണ മുറികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് സീരിയലുകള്‍. വീട്ടമ്മമാരുടെ പ്രിയ സീരിയലായ ചന്ദനമഴയിലെ നായികയെ മാറ്റി എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്ത. മേഘ്‌ന വിന്‍സെന്റായിരുന്നു സീരിയലിലെ അമൃത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

തലക്കനവും അഹങ്കാരവുമാണ് ചിത്രത്തില്‍ നിന്നും മേഘ്‌നയെ മാറ്റാന്‍ കാരണമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതല്ല സത്യമെന്നും സീരിയലില്‍ നിന്ന് സ്വയം മാറിയതാണെന്നും മേഘ്‌ന വ്യക്തമാക്കി. വനിതയക്ക് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തലക്കനവും അഹങ്കാരവും കാരണം ചന്ദനമഴ സീരിയലില്‍ നിന്നും നായിക മേഘ്‌ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. അഹങ്കാരത്തോടെയുള്ള പ്രവര്‍ത്തികള്‍ അസഹ്യമായിതോടെയാണ് മേഘ്‌നയെ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.

സീരിയേലില്‍ നിന്ന് ആരും ഒഴിവാക്കിയതല്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തിരക്കുകള്‍ മൂലം താന്‍ സ്വയം സീരിയേല്‍ ഒഴിവാക്കുകയായിരുന്നെന്നും താരം വ്യക്തമാക്കി. വിവാഹത്തിന്റെ തിരക്കളുകളാണ് കാരണമെന്നും താരം.

തനിക്ക് ആവശ്യത്തിന് അവധി ചോദിച്ചിട്ട് കിട്ടിയില്ല. വിവാഹത്തിന്റെ തിരക്കുകള്‍ മാറ്റി വയ്ക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 30നാണ് വിവാഹം അതിന്റെ തിരക്കിലാണ് താന്‍. ഇപ്പോള്‍ ഒരു ബ്രേക്ക് ആവശ്യമാണെന്നും താരം പറഞ്ഞു.

താരത്തെ സീരിയേലില്‍ നിന്ന് പുറത്താക്കിയതാണെന്ന വാര്‍ത്തയ്‌ക്കൊപ്പം മേഘ്‌ന അഭിനയം നിറുത്തുന്നതായും വാര്‍ത്തകളുണ്ടിയിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു ബ്രേക്ക് എടുക്കുകയാണെന്നും മൂന്ന് മാസത്തിന് ശേഷം അഭിനയരംഗത്തേക്ക് തിരിച്ച് വരുമെന്നും താരം വ്യക്തമാക്കി.

സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ വരന്‍. ഏപ്രില്‍ 30നാണ് മേഘ്‌നയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മെഗാസീരിയലാണ് ചന്ദനമഴ. സീരിയലിലെ പാവം മരുമകളായ അമൃതയായിട്ടാണ് മേഘ്‌ന അഭിനയിക്കുന്നത്. അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്.

English summary
Meghna, herself withdrawn the serial because she is busy with her marriage. And the crew didn't allow her leave, she says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam