For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ട് ഒന്നുമറിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു! ഇപ്പോള്‍ ഞാൻ മാറി, പുതിയ മേഘ്‌നയാണെന്ന് നടി

  |

  ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് നടി മേഘ്‌ന വിന്‍സെന്റ് ശ്രദ്ധിക്കപ്പെടുന്നത്. സാധാരണക്കാരിയായ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന, അല്ലെങ്കില്‍ ആര്‍ക്കും വേഗത്തില്‍ പറ്റിക്കാവുന്ന കഥാപാത്രമായിരുന്നു അമൃത. ജീവിതത്തിലും ഏകദേശം അതുപോലെയാണ് മേഘ്‌ന എന്ന് കരുതിയിരിക്കുന്നവര്‍ക്ക് തെറ്റി. ഞാനിപ്പോള്‍ പുതിയൊരു മേഘ്‌നയാണെന്ന് പറയുകയാണ് നടിയിപ്പോള്‍.

  കഴിഞ്ഞ മാസങ്ങളില്‍ ഡോണ്‍ ടോണിയുമായി ഉണ്ടായിരുന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്റെ പേരിലായിരുന്നു നടി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാലിപ്പോള്‍ പുതിയ യുട്യൂബ് ചാനല്‍ തുടങ്ങിയതിന്റെ വിശേഷങ്ങളാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന വ്യക്തമാക്കിയത്. ലോക്ഡൗണ്‍ കാലത്ത് വെറുതേ ഇരുന്നപ്പോള്‍ തോന്നിയ ഐഡിയ ആണെങ്കില്‍ ഇപ്പോള്‍ ചാനല്‍ വലിയ വിജയമായെന്ന് പറയുകയാണ് താരം.

  മുന്‍കൂര്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയതല്ല യൂട്യൂബ് ചാനല്‍. ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്ന പൊന്‍മകള്‍ വന്താല്‍ എന്ന സീരിയലിന്റെ ഷൂട്ട് കഴിഞ്ഞത് ലോക്ഡൗണിന് ഏകദേശം ഒന്നോ രണ്ടോ ആഴ്ച മുന്‍പാണ്. പുതിയ വര്‍ക്ക് തുടങ്ങും മുന്‍പ് ലോക്ഡൗണും പ്രഖ്യാപിച്ചു. എങ്കില്‍ കുറച്ച് കാലം ഒരു ഹോളിഡേ മൂഡില്‍ തന്നെ മുന്നോട്ട് പോകാം എന്ന് കരുതി. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോഴെക്കും മടുത്തു. അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങാം എന്ന് തീരുമാനിച്ചതെന്ന് മേഘ്‌ന പറയുന്നു.

  ഒരു ടൈംപാസ് ആയിട്ട് തുടങ്ങിയതാണ്. പക്ഷേ ആദ്യത്തെ വീഡിയോ ഇട്ടപ്പോള്‍ കിട്ടിയ സപ്പോര്‍ട്ട് മുന്നോട്ട് പോകാനും ഇതിനെ സീരിയസ് ആയി കാണാനുള്ള പ്രചോദനമായി. ആദ്യത്തെ കുറച്ച് വീഡിയോസ് മൊബൈല്‍ ക്യാമറയിലൊക്കെയാണ് ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ടെക്‌നിക്കലി ഒരുപാട് നന്നായിട്ടാണ് ഓരോ വീഡിയോയും എടുക്കുന്നത്. ക്യാമറ, എഡിറ്റിങ്, തുടങ്ങി ഒരു ടീം എന്നോടൊപ്പമുണ്ട്. ഞാനും ക്യാമറയും എഡിറ്റിങ്ങുമൊക്കെ ചെയ്യാറുണ്ട്. എല്ലാം ചാനല്‍ തുടങ്ങിയ ശേഷം പഠിച്ചെടുത്തതാണ്.

  ചാനല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഫോക്കസ് ചെയ്യില്ല. എനിക്ക് മനസില്‍ തോന്നുന്ന ആശയങ്ങളാണ് ഓരോ വീഡിയോയിലും അവതരിപ്പിക്കുക. വീഡിയോസ് നന്നായിരിക്കുന്നു എന്നാണ് കൂടുതല്‍ കമന്റുകള്‍. എല്ലാവരും പോസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. അത് വലിയ സന്തോഷം നല്‍കുന്നു. വീഡിയോസ് വന്ന് തുടങ്ങിയപ്പോഴാണ് ഇത്രയും പേര്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കിയത്. അതാണ് ഏറ്റവും വലിയ നേട്ടം.

  ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam

  വീഡിയോയില്‍ ഞാന്‍ പറയുന്ന കഥകള്‍ നേരത്തെ വായിച്ചിട്ടുള്ളവയും കേട്ടിട്ടുള്ളതുമൊക്കെയാണ്. അമ്മാമ്മയും അപ്പാപ്പനുമൊക്കെ പറഞ്ഞ് തന്ന ധാരാളം കഥകളുണ്ട്. അത് ഓരോ സാഹചര്യത്തിനനുസരിച്ച് അവതരിപ്പിക്കുന്നു എന്ന് മാത്രം. ആ കഥകളില്‍ ഉള്ള സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഇതിനോടകം നാല്‍പതില്‍ കൂടുതല്‍ വീഡിയോസ് ചെയ്തു.

  നിലവില്‍ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ധാരാളം ഓഫറുകളുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എല്ലാം ഇനി കൊവിഡിന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷമേ സജീവമാകു. തമിഴിലേക്ക് ഞാന്‍ പൂര്‍ണമായി മാറിയിട്ടില്ല. മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും നല്ല വേഷങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. മലയാളത്തില്‍ ഇതിനോടകം എട്ടോളം സീരിയലുകള്‍ ചെയ്തു. തമിഴില്‍ രണ്ട് സീരിയലും ഒരു റിയാലിറ്റി ഷോയും ഒരു സിനിമയും ചെയ്തു. ഇപ്പോഴും പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് ചന്ദനമഴയിലൂടെയാണ്.

  എനിക്ക് ബ്രേക്ക് നല്‍കിയ സീരിയലാണ് ചന്ദനമഴ. ഇപ്പോള്‍ ഞാനും അമ്മയും അമ്മാമ്മയും ചെന്നൈയിലാണ്. ഇവിടെ സീരിയല്‍ ഷൂട്ടിനായി വന്നതാണ്. ഒപ്പം റിയാലിറ്റി ഷോയുടെ വര്‍ക്കും ഉണ്ടായിരുന്നു. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്. ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. ഞാന്‍ കുറേ മാറി എന്നത് സത്യമാണ്. അരുവിക്കര പ്രസംഗത്തെ കുറിച്ച് ഞാന്‍ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. പണ്ട് ഒന്നുമറിയാത്ത ഒരു പൊട്ടി പെണ്ണായിരുന്നു. നമ്മള്‍ നിന്ന് കൊടുത്താല്‍ ആളുകള്‍ നമ്മളെ പൊട്ടിയാക്കും. അത് നമ്മള്‍ തന്നെ ഒഴിവാക്കണം.

  അത് വൈകിയാണ് ഞാന്‍ പഠിച്ചത്. ഇപ്പോള്‍ കുറച്ച് ബോള്‍ഡാണ്. ജീവിതത്തെ മൊത്തം പോസിറ്റീവ് ആയാണ് കാണുന്നത്. ജീവിതത്തില്‍ ഏത് സമയത്തും എന്ത് വേണമെങ്കിലും നടക്കാം. അതൊന്നും മാറ്റാന്‍ പറ്റില്ല. പക്ഷേ ഏത് സാഹചര്യത്തിലും ഹാപ്പി ആയും പോസിറ്റീവ് ആയിട്ടും ഇരിക്കാം എന്നൊരു ഓപ്ഷന്‍ ഉണ്ടല്ലോ. സന്തോഷിക്കണോ ദുഃഖിക്കണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ്. ഇപ്പോള്‍ ഞാന്‍ പുതിയ മേഘ്‌നയാണ്.

  English summary
  Megna Vincent About The Success Of Her New Youtube Channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X