For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ എന്ന നിലയിൽ എനിക്കൊരു പിഴവ് പറ്റി; പൊട്ടിക്കരഞ്ഞ് മകൾ കീർത്തി സുരേഷിനോട് മാപ്പ് പറഞ്ഞ് നടി മേനക സുരേഷ്

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മേനക. നിര്‍മാതാവ് സുരേഷ് കുമാറുമായി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് മാറി കുടുംബിനിയായി കഴിയുകയാണ് മേനക. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് അമ്മയെക്കാളും വലിയ രീതിയില്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ അമ്മയെന്ന നിലയില്‍ കീര്‍ത്തിയോട് ചെയ്ത തെറ്റ് തുറന്ന് പറയുകയാണ് മേനകയിപ്പോള്‍.

  സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പുതിയ അതിഥിയായി എത്തിയത് മേനകയാണ്. നടന്‍ ശങ്കറിനെ കുറിച്ചും ഭര്‍ത്താവ് സുരേഷ് കുമാറുമായിട്ടുള്ള പ്രണയത്തെ കുറിച്ചൊക്കെ തുറന്ന് പറഞ്ഞതിന് ശേഷമാണ് കീര്‍ത്തിയോട് മാപ്പ് പറഞ്ഞത്. വേദിയില്‍ നീരജ എന്ന പെണ്‍കുട്ടിയുടെ വയലിന്‍ പെര്‍ഫോമന്‍സ് കണ്ടതിന് ശേഷം മേനക പൊട്ടിക്കരയുകയും ചെയ്തു.

  ശരിക്കും പറഞ്ഞാല്‍ എനിക്ക് കണ്ണ് നിറയാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് ഈ റെഡ് കാര്‍പ്പറ്റിലൂടെ പറയാന്‍ എനിക്ക് ആഗ്രഹമുണ്ടെന്നാണ് മേനക പറഞ്ഞത്. എന്റെ മോള്‍ കീര്‍ത്തിയും ഇതുപോലെ വളരെ മനോഹരമായി വയലിന്‍ വായിക്കും. വയലിന്‍ വായിക്കും എന്ന് പറഞ്ഞാല്‍, ഞാന്‍ അന്ന് മദ്രാസില്‍ നിന്നും നാട്ടിലേക്ക് വന്ന ആയ കാലഘട്ടം ആയിരുന്നു. അപ്പോള്‍ എനിക്ക് പുറത്തേക്ക് പോകാന്‍ ഒന്നും ഒട്ടും താല്‍പര്യവും ഇല്ലായിരുന്നു. വയലിന്‍ വായിക്കാന്‍ വേണ്ടി കീര്‍ത്തി ശംഖുമുഖം ദേവീ ക്ഷേത്രത്തിലേക്ക് രണ്ടുമണി, മൂന്നുമണി സമയത്തൊക്കെ പോകുമായിരുന്നു.

  അവള്‍ അപ്പോള്‍ വളര്‍ന്നു വരുന്നതേ ഉള്ളൂ. തനിച്ചു വായിക്കുകയോ അല്ലെങ്കില്‍ ഒന്നിലധികം പേരുടെ കൂടെ വായിക്കുകയുമൊക്കെ ചെയ്യും. മദ്രാസ്സില്‍ ആയിരുന്നു എങ്കില്‍ അവളെ എടുത്ത് കൊണ്ട് ഡ്രസ്സ് ചെയ്യാനൊക്കെ ഓടുമായിരുന്നു. അന്ന് പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി മറ്റുള്ള കുട്ടികള്‍ രണ്ട് മണിക്ക് തന്നെ റെഡിയാകും. ഞാനാണെങ്കില്‍ നാലര മണിക്ക് പോയി അവരെ റെഡി ആക്കി വീഡിയോ എടുത്തിട്ട് വരും. അങ്ങനൊക്കെ ചെയ്തിരുന്ന ഞാന്‍ ഒരു സുപ്രഭാതത്തില്‍ തിരുവനന്തപുരത്തേക്ക് വന്നപ്പോള്‍ എല്ലാം മാറി.

  കാരണം തിരുവനന്തപുരത്ത് എത്തിയത് എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. ചെന്നൈയില്‍ നിന്ന് എല്ലാം വിട്ടിട്ട് വന്നത് കൊണ്ട് മാനസികമായി അത്ര സുഖമായിരുന്നില്ല. അതുകൊണ്ട് തിന്നെ എങ്ങും പോകാന്‍ താല്‍പര്യവും ഇല്ല. അതുകൊണ്ടു തന്നെ മോളെ എനിക്ക് വരാന്‍ വയ്യ, താത്പര്യമില്ല എന്ന് അവളോട് പറയുമായിരുന്നു. ഒന്നും രണ്ടുമല്ല കീര്‍ത്തിയ്‌ക്കൊപ്പം അവളുടെ അഞ്ചോളം പരിപാടികള്‍ക്ക് ഞാന്‍ പോയിട്ടില്ല. അതുകൊണ്ടു തന്നെ മാനസികമായി കീര്‍ത്തിക്ക് അമ്മ വന്നില്ലെന്നുള്ള പരാതി ഉള്ളില്‍ ഉണ്ടായി.

  അടുത്തിടെയായി പഴയ ആല്‍ബത്തില്‍ അവള്‍ ഓരോരോ ഡ്രെസ്സിലും വയലിന്‍ വായിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ഇതൊന്നും കാണാന്‍ പോയിട്ടില്ലല്ലോ എന്ന് മനസ്സില്‍ തോന്നി. ഇപ്പോള്‍ നീരജയുടെ പെര്‍ഫോമന്‍സ് ആണ് ഞാന്‍ ആദ്യം കാണുന്നത്. ഇവളിലൂടെ ഞാന്‍ കണ്ടത് കീര്‍ത്തിയെ ആണ്. എത്രയൊക്കെ പ്രോത്സാഹിപ്പിച്ചാലും ഒരു അമ്മ എന്ന നിലയില്‍ എനിക്കൊരു പിഴ പറ്റി. അതിലെനിക്ക് വിഷമം തോന്നിയിരുന്നു. ഈ ചാനലിലൂടെ കീര്‍ത്തി നിന്നോട് ഞാന്‍ ക്ഷമ ചോദിക്കുകയാണെന്ന് പറഞ്ഞ് മേനക പൊട്ടിക്കരയുകയായിരുന്നു.

  Recommended Video

  Parvathy Candid Moments | FilmiBeat Malayalam

  വീഡിയോ കാണാം

  Read more about: menaka മേനക
  English summary
  Menaka Sureshkumar's Apologies To Daughter Keerthy Suresh On Amrita TV's Red Carpet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X