For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷും മേതില്‍ ദേവികയും വിവാഹിതരായി! പരിചയപ്പെടുത്തിയ രമേഷ് പിഷാരടി പോലും അറിഞ്ഞില്ല!

  |

  മുകേഷിന്റെയും മേതില്‍ ദേവികയുടേയും പ്രണയത്തെക്കുറിച്ച് പലരും തുടക്കത്തില്‍ അറിഞ്ഞിരുന്നില്ല. വിവാഹ ദിനത്തിലാണ് ഇതേക്കുറിച്ച് മനസ്സിലാക്കിയതെന്നായിരുന്നു പലരും പറഞ്ഞത്. ദേവിക പങ്കെടുത്ത ജെബി ജംഗക്ഷന്‍ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മുകേഷും ദേവികയോട് ചോദ്യവുമായെത്തിയിരുന്നു. ആരെങ്കിലും സിനിമാനടന്റെ ഭാര്യയെന്ന് വിശേഷിപ്പിക്കുമ്പോള്‍ വിഷമം തോന്നുമോ, ദേഷ്യം വരുമോ, ചോദ്യം കേട്ടില്ലെന്ന മട്ടില്‍ മുഖത്ത് പ്രത്യേക ഭാവം വരുത്തുമോ അതോ അഭിമാനം തോന്നുമോയെന്നായിരുന്നു മുകേഷ് ചോദിച്ചത്. ചിരിച്ചുകൊണ്ടായിരുന്നു ദേവിക ഈ ചോദ്യത്തിന് മറുപടി നല്‍കിയത്.

  ചില സമയത്ത് അങ്ങനെ ചെയ്യാറുണ്ട്. ഇത്രയും ടാലന്റഡായിട്ടുള്ള കലാകാരന്റെ ഭാര്യ, അത് മാത്രമല്ല കലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കുന്നയാളിന്റെ ഭാര്യയാവുക എന്നത് അഭിമാനമാണ്. ചില സ്ഥലങ്ങളില്‍ താന്‍ മേതില്‍ ദേവിക തന്നെയാണെന്നും അവര്‍ പറയുന്നു. മുകേഷിന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തുന്ന സ്ഥലങ്ങളുമുണ്ട്. എന്റെ സര്‍ക്കിളില്‍ നോര്‍ത്തിലൊക്കെ പോയാല്‍ മുകേഷ് ആരാണെന്ന് അറിയാത്ത അവസ്ഥയുണ്ട്.

  കലാകുടുംബത്തില്‍ എത്തിയതില്‍ സന്തോഷവതിയാണ്. മുന്‍പൊരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് മേതില്‍ ദേവികയെ അഭിനന്ദിച്ചിരുന്നു മുകേഷ്. ഇതേക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് ചോദിച്ചപ്പോള്‍ എന്‍രെ മാത്രമല്ല അന്നൊപ്പമുണ്ടായിരുന്നവരില്‍ എല്ലാവരേയും പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചിരുന്നുവെന്ന മറുപടിയായിരുന്നു ദേവിക നല്‍കിയത്. രമേഷ് പിഷാരടിയായിരുന്നു പിന്നീട് ഇവരെക്കുറിച്ച് സംസാരിച്ചത്.

  Mukesh

  എന്റെ കല്യാണാലോചന ശക്തമായി നടന്നിരുന്ന സമയത്ത് ദേവിക ചേച്ചിക്കൊപ്പമൊക്കെ പരിപാടിക്ക് പോയിരുന്നു. കലാമണ്ഡലത്തിലൊക്കെ നല്ല കുട്ടികളുണ്ടെങ്കില്‍ ഇങ്ങനെയൊരാളുണ്ട്, ആലോചിക്കണം എന്ന് പറയാമെന്നൊക്കെ പറഞ്ഞയാളാണ് ദേവിക മാഡം. ഖത്തര്‍ ഷോ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് ദേവിക ചേച്ചിയെ മുകേഷേട്ടനെ പരിചയപ്പെടുത്തിയത്. അന്ന് ആ പരിപാടിയില്‍ ചീഫ് ഗസ്റ്റായിരുന്നു അദ്ദേഹം. ഈ സംഭവം കഴിഞ്ഞ് ആറേഴ് വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

  ഷൂട്ടിനിടയില്‍ തനിക്ക് 6 മണിക്ക് പോവണമെന്നും നിര്‍ബന്ധമായും വിടണമെന്നും മുകേഷേട്ടന്‍ പറഞ്ഞിരുന്നു. എനിക്ക് അത്രയും വേണ്ടപ്പെട്ടൊരാളുടെ വിവാഹമാണ്, ഇന്ന് പോയില്ലെങ്കില്‍ ആ ബന്ധം തകരുമെന്നൊക്കെ പറഞ്ഞ് അദ്ദേഹം പോയി. പിറ്റേ ദിവസത്തെ പത്രം കണ്ട് ഞെട്ടിപ്പോയെന്നും പിഷാരടി പറയുന്നു. മുകേഷും മേതില്‍ ദേവികയും വിവാഹിതരായി, ഞങ്ങളെയെല്ലാം പറ്റിച്ച് സ്വന്തം വിവാഹത്തിനായി പോയതായിരുന്നു അദ്ദേഹം. പരിചയപ്പെടുത്തിത്തന്ന എന്നോട് പോലും പറയാതിരുന്നത് തെറ്റല്ലേ, അതോ ഞാന്‍ പരിചയപ്പെടുത്തുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അറിയാമായിരുന്നോയെന്നുമായിരുന്നു പിഷാരടിക്ക് ചോദിക്കാനുണ്ടായിരുന്നത്.

  അത് സത്യമാണ്, അന്ന് രണ്ടാളും വന്ന് പരിചയപ്പെട്ടിരുന്നു. നിങ്ങള്‍ വിവാഹിതയാണോയെന്ന് മുകേഷ് ചോദിച്ചിരുന്നു. അതെയെന്ന് പറഞ്ഞ് പോവുകയായിരുന്നു ദേവിക. ആ തിരിച്ചുപോക്ക് നല്ല രസമായിരുന്നു. കളിക്ക് ചോദിച്ചതാണെന്ന് തോന്നുന്നു. പ്രണയവുമല്ല അറേഞ്ച്ഡുമല്ലാത്ത വിവാഹമായിരുന്നു ഇത്. സഹോദരിയും ഭര്‍ത്താവും വന്നാണ് ആലോചിച്ചത്. അത് ശരിയാവുമോയെന്ന ആശങ്കയായിരുന്നു.

  Methil Devika

  വീട്ടില്‍ ആ സമയത്ത് കല്യാണാലോചന നടക്കുന്നുണ്ടായിരുന്നു. കുട്ടിയും കലയുമൊക്കെ പ്രശ്‌നമായിരുന്നു. മോനെ രക്ഷിതാക്കള്‍ നോക്കട്ടെയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. കലയോട് താല്‍പര്യമില്ലായിരുന്നു ചിലര്‍ക്ക്. ആശ ശരത്തിനെപ്പോലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഇടാമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നെ ഒട്ടും അറിയാത്തവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എന്നെക്കുറിച്ച് ഞാന്‍ തന്നെ വിവരിക്കേണ്ട അവസ്ഥയായിരുന്നു.

  ഇതിനിടയിലാണ് മുകേഷിന്റെ ആലോചന വന്നത്. ഞാനൊന്ന് സംസാരിക്കട്ടെയെന്ന് രക്ഷിതാക്കളോട് ചോദിച്ചു. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ആവാമെന്നായിരുന്നു പറഞ്ഞത്. മുകേഷേട്ടനെ ആദ്യം വിളിച്ചപ്പോള്‍ ഗൗരവത്തിലായിരുന്നു. രണ്ടുമൂന്ന് വട്ടം വീട്ടിലൊക്കെ വന്നിരുന്നു. മകനും അച്ഛനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് അതെല്ലാം നിസ്സാരമായിരുന്നു. ഇപ്പോഴും അതങ്ങനെത്തന്നെയാണ് അദ്ദേഹത്തിനെന്നുമായിരുന്നു ദേവിക പറഞ്ഞത്.

  വീഡിയോ

  English summary
  Methil Devika about her marriage with Actor Mukesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X