»   » ബഡായി ബംഗ്ലാവിന്‍റെ അവസാന ഭാഗം കണ്ടില്ലെങ്കില്‍ മുകേഷിന്‌ പരിഭവമെന്ന് മേതില്‍ ദേവിക!

ബഡായി ബംഗ്ലാവിന്‍റെ അവസാന ഭാഗം കണ്ടില്ലെങ്കില്‍ മുകേഷിന്‌ പരിഭവമെന്ന് മേതില്‍ ദേവിക!

Posted By: Nihara
Subscribe to Filmibeat Malayalam

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്കിടയിലാണ് അവതാരകനായ മുകേഷിന്റെ കുടുംബ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. ഭാര്യ മേതില്‍ ദാവികയായിരുന്നു അതിഥിയായി എത്തിയത്. ഐശ്വര്യ റായിയാണ് അതിഥിയായി എത്തുന്നതെന്നായിരുന്നു മുകേഷിനോട് രമേഷ് പിഷാരടി പറഞ്ഞത്. ബോളിവുഡ് താരറാണിയുടെ വരവ് പ്രതീക്ഷിച്ച മുകേഷിന് മുന്നില്‍ അപ്രതീക്ഷിതമായാണ് മേതില്‍ ദേവിക എത്തിയത്.

ലൈംഗികബന്ധം ആവാമെങ്കില്‍ ഒരുമിച്ച് സിഗരറ്റും വലിക്കാം.. വൈറലായ ചിത്രങ്ങള്‍ക്ക് മറുപടി!

മുകേഷിന്റെ വീട്ടില്‍ ജോലിക്കാരിയായി മഞ്ജു വാര്യര്‍.. താരങ്ങള്‍ക്ക് ഇത്രയും ജാഡയോ?

നായിക കരണത്ത് അടിച്ചിട്ടും പ്രതികരിക്കാതെ ടൊവിനോ തോമസ്.. കാരണം?

ഞാറാഴ്ച രാത്രി എട്ടരയ്ക്കാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലുള്ള അവതരണം തന്നെയാണ് ഈ പരിപാടിയുടെ വിജയരഹസ്യം. മുകേഷുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിപാടിക്കിടയിലാണ് ദേവിക വെളിപ്പെടുത്തിയത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്തുത എപ്പിസോഡ് വൈറലായിരുന്നു.

എംഎല്‍എയായി മത്സരിക്കുമെന്ന് അറിഞ്ഞിരുന്നില്ല

രാഷ്ട്രീയത്തില്‍ സജീവമാവുമെന്നും മത്സരിക്കുമെന്നും അറിഞ്ഞിരുന്നുവെങ്കില്‍ മുകേഷിനെ വിവാഹം ചെയ്യില്ലായിരുന്നുവെന്ന് ദേവിക പറയുന്നു. അടുത്ത തവണ വോട്ട് ചോദിച്ച് ചെല്ലുമ്പോള്‍ വീണ്ടും നാട്ടുകാരം കാണേണ്ടതെന്നാണ് മുകേഷ് ഇടയ്ക്കിടയ്ക്ക് നല്‍കുന്ന മറുപടി.

വീണ്ടും മത്സരിക്കാന്‍ പദ്ധതിയുണ്ടോ?

വീണ്ടും മത്സരിക്കാനുള്ള പദ്ധതിയുണ്ടോയെന്നാണ് ദേവിക പിന്നീട് മുകേഷിനോട് ചോദിച്ചത്. രാഷ്ട്രീയത്തില്‍ സജീവമാവുമോയെന്നുള്ള ഭയവും തുടക്കത്തില്‍ അവരെ അലട്ടിയിരുന്നുവെന്ന് മുകേഷ് പറയുന്നു.

അവസാന ഭാഗം കണ്ടില്ലെങ്കില്‍ പിണങ്ങും

ബഡായി ബംഗ്ലാവിന്റെ അവസാന ഭാഗം കണ്ടില്ലെങ്കില്‍ മുകേഷ് പിണങ്ങുമെന്ന് ദേവിക പറയുന്നു. തന്റെ സാരോപദേശം കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറുന്നത്.

കൂട്ടുകാരന്റെ വിവാഹം

ബഡായി ബംഗ്ലാവിന്‍രെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൂട്ടുകാരന്റെ വിവാഹമാണെന്ന് പറഞ്ഞായിരുന്നു മുകേഷ് പോയതെന്ന് പിഷാരടി പറയുന്നു.

സിനിമകള്‍ കണ്ടിരുന്നു

മുകേഷിന്റെ അധികം സിനിമകളൊന്നും കണ്ടിരുന്നില്ലെന്ന് ദേവിക പറയുന്നു. അന്യഭാഷ ചിത്രങ്ങളായിരുന്നു മുന്‍പ് കൂടുതല്‍ കണ്ടിരുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും മുകേഷ് എന്ന വ്യക്തിയെ കൃത്യമായി അറിയാമെന്നും ദേവിക പറയുന്നു.

പേരിനിടയിലെ കണ്‍ഫ്യൂഷന്‍

മേതില്‍ ദേവികയെന്ന് പറയുന്നതിന് പകരം വേലില്‍ മേതികയെന്ന് ഇടയ്ക്ക് മുകേഷും പിഷാരടിയും പറയുന്നത് രസകരമായിരുന്നു. കുടുംബ കാര്യങ്ങള്‍ക്കിടയില്‍ കൃത്യമായി തമാശകളും ഉള്‍ക്കൊള്ളിച്ചുള്ള എപ്പിസോഡ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നതിന്റെ സൂചനയാണ് റേറ്റിങ്ങ് ഉയര്‍ന്നത്.

English summary
Methil Devika paricipated in Badayi Bungalow.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam