»   » അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് സ്‌റ്റേജ് ഷോയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു അബി മുഹമ്മ. പാത്തുമ്മയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച മിമിക്രി താരമാണ് അബി. എന്നാല്‍, അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഇങ്ങനെ കഴിവുള്ള ഒട്ടേറെ കലാകാരന്മാര്‍ ഒരു മൂലയില്‍ ഒതുങ്ങി പോയിട്ടുണ്ട്. മിമിക്രിയില്‍ നിറഞ്ഞു നിന്ന പല കലാകാരന്മാരും ഇന്നു സിനിമയില്‍ മുന്‍നിര നായകന്മാരാണ്.

എന്തുകൊണ്ട് അബി ബിഗ് സ്‌ക്രീനില്‍ എത്തിയില്ല. കാരണം, അബി തന്നെ പറയും. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്ന് അബി പറയുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധായകന്റെയടുത്ത് ഇല്ലായിരിക്കാം. തലേല്‍ എഴുത്തുപോലെയല്ലേ നടക്കൂ എന്നാണ് സിനിമയെക്കുറിച്ചു ചോദിച്ചപ്പോള്‍ അബി പറഞ്ഞത്.

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

സിനിമയില്‍ നല്ല അവസരങ്ങളൊന്നും തന്നെ വന്നിട്ടില്ല. തനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ സംവിധായകന്റെയടുത്ത് ഇല്ലായിരിക്കുമെന്നാണ് അബി പറയുന്നത്. ഞാന്‍ അവസരങ്ങള്‍ ചോദിച്ച് അലഞ്ഞിട്ടുമില്ല.

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

കൈയ്യില്‍ കിട്ടുന്നത് ചെയ്യും. കുടുംബവുമായി ഒതുങ്ങി പോകാന്‍ ആഗ്രഹിക്കുന്നൊരാളാണ് താന്‍. സിനിമയില്‍ എത്താതില്‍ പരിഭവമൊന്നുമില്ലെന്നും അബി പറയുന്നു.

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

ഓരോരുത്തരുടെ തലയില്‍ എഴുതിയതല്ലേ നടക്കൂവെന്ന് അബി പറയുന്നു. അതുകൊണ്ടു തന്നെ നഷ്ടബോധമില്ലെന്നും താരം പറയുന്നു. ആരുടെയടുത്തും വേഷം ചോദിച്ചു പോകാത്തതു കൊണ്ടാണോ അവസരം കിട്ടാത്തതെന്നോര്‍ത്ത് ആദ്യമൊക്കെ വിഷമിച്ചിരുന്നുവെന്നും താരം പറയുന്നു.

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

ഞാനൊരു തികഞ്ഞ വിശ്വാസിയാണ്. എത്ര വലിയ ഷോയ്ക്ക് പോയാലും പ്രാര്‍ത്ഥിച്ചിട്ടേ സ്റ്റേജിലേക്ക് കയറൂ. പ്രാര്‍ത്ഥിക്കാന്‍ ഒരു സ്ഥലം വേണമെന്നേ ആഗ്രഹമുള്ളൂവെന്നും താരം പറയുന്നു.

അമിതാഭ് ബച്ചന് ശബ്ദം നല്‍കുന്ന ഈ താരം എന്തുകൊണ്ട് ബിഗ് സ്‌ക്രീനില്‍ എത്തിയില്ല?

അമിതാഭ് ബച്ചന്റെ പരസ്യങ്ങള്‍ക്കെല്ലാം ശബ്ദം കൊടുക്കുന്നത് അബിയാണ്. അവസാനമിറങ്ങിയ കല്യാണിന്റെ പരസ്യങ്ങള്‍ക്കും മലയാളത്തില്‍ ശബ്ദം കൊടുത്തു. അദ്ദേഹത്തോടുള്ള ആരാധന ഇങ്ങനെ കാണിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഒരിക്കല്‍ ബച്ചന്‍ സാര്‍ നേരിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Mimicry artist Abhi muhamma talk about her life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam