»   » മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്കുനേര്‍! ഓണം പൂജ ചിത്രങ്ങള്‍ ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്കുനേര്‍! ഓണം പൂജ ചിത്രങ്ങള്‍ ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖര്‍ സല്‍മാനെ മലയാളത്തിന് നഷ്ടമാകുമോ? | filmibeat Malayalam

തിയറ്ററുകളെ ആഘോഷത്തിരയില്‍ ആറാടിച്ച ഓണം, പൂജ സീസണിന് ശേഷം ക്രിസ്തുമസ് വരവായിരിക്കുകയാണ്. മോഹന്‍ലാലും ദിലീപും ഇല്ലാത്ത ക്രിസ്തുമസിന് മാസ് ചിത്രവുമായി മമ്മൂട്ടി എത്തുന്നു. ഒപ്പം നില്‍ക്കാന്‍ യുവാതരങ്ങളും. തിയറ്ററിലെത്തുന്ന പുതിയ റിലീസുകളേപ്പോലെ തന്നെ പ്രധാനമാണ് മിനി സ്‌ക്രീന്‍ പ്രീമയറുകളും.

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

എഴുതിയത് മോഹന്‍ലാലിന് വേണ്ടി, നായകനായത് കമല്‍ഹാസന്‍! മോഹന്‍ലാല്‍ കൈവിട്ട സൂപ്പര്‍ ഹിറ്റ്!

മിനി സ്‌ക്രീനില്‍ ക്രിസ്തുമസ് ആഘോഷമാക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നുണ്ട്. ഓണം, പൂജ അവധികളില്‍ തിയറ്ററിലെത്തിയ ചിത്രങ്ങളെല്ലാം ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍ എത്തുന്നുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, മഴവില്‍ മനോരമ എന്നീ ചാനലുകളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പതിനാറ് ചിത്രങ്ങള്‍

എഷ്യാനെറ്റ്, സൂര്യ, മഴവില്‍ മനോരമ എന്നീ മൂന്ന് ചാനലുകളില്‍ മാത്രമായി പതിനാറ് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ ഏറിയ പങ്കും പുതിയ ചിത്രങ്ങളാണ്. അടുത്തകാലത്ത് തിയറ്ററിലെത്തിയ ചിത്രം വരെ ഈ ലിസ്റ്റിലുണ്ട്.

ഓണച്ചിത്രങ്ങള്‍

ഓണത്തിന് തിയറ്ററിലെത്തിയത് നാല് ചിത്രങ്ങളായിരുന്നു. അതില്‍ മൂന്ന് ചിത്രങ്ങളും ക്രിസ്തുമസിന് ഈ മൂന്ന് ചാനലിലുമായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവ ഏഷ്യാനെറ്റലും പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ മഴവില്‍ മനോരമയിലുമാണ്.

പൂജ റിലീസ്

പൂജ അവധി ആഘോഷിക്കാന്‍ തിയറ്ററിലെത്തിയത് നാല് ചിത്രങ്ങളായിരുന്നു. അതില്‍ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത, ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ് എന്നിവ ഏഷ്യാനെറ്റിലും ടൊവിനോ നായകനായി എത്തിയ തരംഗം സൂര്യ ടിവിയിലും സംപ്രേക്ഷണം ചെയ്യും.

തമിഴ് ചിത്രങ്ങളും പഴയ ചിത്രങ്ങളും

മുമ്പ് മിനി സ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്തിട്ടുള്ള രണ്ട് ചിത്രങ്ങള്‍ ക്രിസ്തുമസിനും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം, മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ സൂര്യ ടിവിയിലാണ് സംപ്രക്ഷണം ചെയ്യുന്നത്. തെറി, വിക്രം വേദ എന്നീ തമിഴ് ചിത്രങ്ങളും ക്രിസ്തമിസിന് എത്തുന്നുണ്ട്. തെറി സൂര്യയിലും വിക്രം വേദ മഴവില്‍ മനോരമയിലുമാണ്.

വില്ലനുണ്ട് രാമലീല ഇല്ല

ഏറ്റവും ഒടുവില്‍ തിയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം വില്ലനും ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 27ന് തിയറ്ററിലെത്തിയ ചിത്രം ഏഴ് കോടി രൂപയ്ക്കായിരുന്നു സൂര്യ ടിവി വാങ്ങിയത്. അതേ സമയം പൂജ റിലീസായി എത്തിയ രാമലീല ക്രിസ്തുമസിന് മിനി സ്‌ക്രീനില്‍ ഉണ്ടാകില്ല. മഴവില്‍ മനോരമയാണ് രാമലീല സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മുന്നില്‍ ഏഷ്യാനെറ്റ്

പതിനാറില്‍ ഏഴ് ചിത്രങ്ങള്‍ ഏഷ്യാനെറ്റിലും ആറ് ചിത്രങ്ങള്‍ സൂര്യ ടിവിയിലും മൂന്ന് ചിത്രങ്ങള്‍ മഴവില്‍ മനോരമയിലും സംപ്രേക്ഷണം ചെയ്യും. മാച്ച് ബോക്‌സ്, പുള്ളിക്കാരന്‍ സ്റ്റാറാ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉദാഹരണം സുജാത, ഷെര്‍ലക് ടോംസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, സണ്‍ഡേ ഹോളിഡേ എന്നിവ ഏഷ്യാനെറ്റിലും തരംഗം, സോളോ, വില്ലന്‍, ജോര്‍ജേട്ടന്‍സ് പൂരം, തെറി, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവ സൂര്യ ടിവിയിലും ചങ്ക്‌സ്, ആദം, വിക്രം വേദ എന്നിവ മഴവില്‍ മനോരമയിലും സംപ്രേക്ഷണം ചെയ്യും.

English summary
Mini screen releases for Christmas Holidays.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam