twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെയും ഗംഗയുടെയും കഥ അവസാനിക്കുന്നില്ല! ആ ചരിത്രം സീരിയലാവുന്നു

    |

    കേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഹിറ്റ് സിനിമയായിരുന്നു മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരനിര അണിനിരന്ന സിനിമ ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു.

    റിലീസിനെത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴിനെ കുറിച്ചുള്ള സംസാരം വലിയ ആകാംഷയോടെ പ്രചരിക്കുന്നതും ശ്രദ്ധേയമാണ്. ഇനി മുതല്‍ മണിച്ചിത്രത്താഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സീരിയലായി എത്തുമെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പ്രചരിച്ചത്. അതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

    മണിച്ചിത്രത്താഴ് ഇനി സീരിയലാവുന്നു

    മണിച്ചിത്രത്താഴ് ഇനി മുതല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുന്‍പാണ് പുറത്ത് വരുന്നത്. ഒരു ഹിറ്റ് സിനിമ എങ്ങനെ സീരിയലായി മാറുമെന്നുള്ള സംശയം ആരാധകര്‍ക്കെല്ലമുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും വരാത്തതിനാല്‍ ആകാംഷയോടെ കാത്തിരിപ്പിലായിരുന്നു. സീരിയല്‍ നിര്‍മാതാവ് ഭാവചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്. പുത്തന്‍ സീരിയലിനെ കുറിച്ച് നേരത്തെ ഒരു അഭിമുഖത്തില്‍ ജയകുമാര്‍ മനസ് തുറന്ന് സംസാരിച്ചിരുന്നു.

    മണിച്ചിത്രത്താഴ് ഇനി സീരിയലാവുന്നു

    'മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേ കാലമായി ഈ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സീരിയല്‍ ചിത്രീകരിക്കേണ്ടതുണ്ട്' എന്നുമായിരുന്നു അന്ന് ജയകുമാര്‍ പറഞ്ഞിരുന്നത്. പിന്നാലെ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ക്കെല്ലമുള്ള മറുപടിയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

    മണിച്ചിത്രത്താഴ് ഇനി സീരിയലാവുന്നു

    മണിച്ചിത്രത്താഴ് എവിടെ അവസാനിച്ചുവോ അവിടുന്ന് തുടങ്ങുന്നതാവും സീരിയലിന്റെ കഥ എന്നാണ് ജയകുമാര്‍ പറയുന്നത്. 'മണിച്ചിത്രത്താഴ് സിനിമ അവസാനിക്കുന്നത് നകുലനും ഗംഗക്കുമൊപ്പം കല്‍ക്കട്ടയിലേക്ക് പോവുന്ന സണ്ണിയെ കാണിച്ചു കാണ്ടാണ്. അവിടെ നിന്നായിരിക്കും ഞങ്ങള്‍ ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കല്‍ക്കട്ടയിലെ ജീവിതം, ബന്ധുക്കള്‍ ഇവയെല്ലാം കഥയില്‍ ഉണ്ടാകും. സിനിമയില്‍ പലയിടത്തും ഗംഗയുടെ ബന്ധുക്കളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്, ആ കഥാപാത്രങ്ങളും ഉണ്ടാകും സീരിയലില്‍.

     മണിച്ചിത്രത്താഴ് ഇനി സീരിയലാവുന്നു

    ഗംഗയുടെ ജീവിതത്തിനു പുറമേ, നാഗവല്ലിയുടെ ചരിത്രവും സീരിയലില്‍ ഉള്‍ക്കൊള്ളിക്കും. തഞ്ചാവൂര്‍ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്. ഒട്ടേറെ വര്‍ഷത്തെ പ്ലാനിങ്ങിനു ശേഷമാണ് ഇത്തരം ഒരു പ്രോജക്ട് താന്‍ ഏറ്റെടുക്കുന്നത്. 'കഴിഞ്ഞ അഞ്ചു വര്‍ഷമായി ടീം ഈ പ്രോജക്ടിന്റെ പിറകിലാണ്. ആദ്യം ഒരു വെബ് സീരീസ് ആക്കാം എന്നായിരുന്നു തീരുമാനം. പിന്നീട് ടെലിവിഷനാണ് നല്ലത് എന്ന് തീരുമാനിച്ചു'. ടീം ആദ്യം ഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി, എന്നാല്‍ കാസ്റ്റിംഗ് ഇതുവരെ പൂര്‍ത്തിയായില്ല.

    മണിച്ചിത്രത്താഴ് ഇനി സീരിയലാവുന്നു

    എന്തായാലും, സീരിയലില്‍ ഒരേ സമയം പുതുമുഖങ്ങളും പ്രശസ്തരായ നടീ നടന്മാരും ഉണ്ടാകുമെന്ന കാര്യം ജയകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ മാറി സാഹചര്യങ്ങള്‍ പഴയപടി എത്തുകയാണെങ്കില്‍ ഈ വര്‍ഷം അവസാനം തന്നെ സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ടീമിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വഴിയേ അറിയിക്കുമെന്ന കാര്യം കൂടി നിര്‍മാതാവ് സൂചിപ്പിച്ചു. എന്തായാലും സിനിമയിലൂടെ കണ്ട് തീരാത്ത നാഗവല്ലിയുടെയും ഗംഗയുടെയും കഥ തുടരുകയാണ്.

    English summary
    Mohanlal And Sobhana Starrer Manichitrathazhu To Be Remade As Serial Says Producer Jayakumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X