»   » മോഹന്‍ലാലിന്‍റെ മകളായി സുരഭി അഭിനയിച്ചിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഏതാണ് ആ സിനിമ?

മോഹന്‍ലാലിന്‍റെ മകളായി സുരഭി അഭിനയിച്ചിട്ടുണ്ടെന്ന് എത്ര പേര്‍ക്കറിയാം? ഏതാണ് ആ സിനിമ?

Posted By:
Subscribe to Filmibeat Malayalam
അറിയുമോ? സുരഭി മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് | filmibeat Malayalam

മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേത്രിയാണ് സുരഭി ലക്ഷ്മി. പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം മലയാള സിനിമയെ തേടിയെത്തിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. എംഎയ്റ്റി മൂസ എന്ന പരമ്പരയിലൂടെയാണ് സുരഭി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ നിരവധി നല്ല കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

ദേശീയ പുരസ്‌കാരം നേടിയ താരത്തിനോടൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ലാല്‍സലാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പങ്കുവെച്ചത്. സുരഭിക്കൊപ്പം ബാലതാരങ്ങളായ മീനാക്ഷിയും അക്ഷരയുമുണ്ടായിരുന്നു.

ലാല്‍സലാം പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍

ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കെത്തിയ മോഹന്‍ലാലിന്റെ ലാല്‍സലാം എന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സഹപ്രവര്‍ത്തകരുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം തന്നെ അതിഥിയായി താരങ്ങളും സംവിധായകരും എത്തുമ്പോള്‍ പരിപാടിക്ക് മാറ്് കൂടുന്നു.

സുരഭിയെത്തിയപ്പോള്‍

ലാല്‍സലാം പരിപാടിയില്‍ അതിഥിയായി സുരഭി എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുരഭിക്കൊപ്പം ബാലതാരങ്ങളായ മീനാക്ഷിയും അക്ഷരയും കൂട്ടിനുണ്ടായിരുന്നു.

മകളായി അഭിനയിച്ചിട്ടുണ്ട്

രാജീവ്‌നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയില്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറയുമ്പോഴാണ് മോഹന്‍ലാലിന് അക്കാര്യം ഓര്‍മ്മ വന്നത്. 2008ലാണ് സിനിമ പുറത്തിറങ്ങിയത്.

രാമച്ചന്റെ മീനാക്ഷി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പത്തില്‍ രാമച്ചന്റെ മീനാക്ഷിയായി അഭിനയിച്ച സന്തോഷത്തിലാണ് ബാലതാരമായ മീനാക്ഷി. പുതിയ സിനിമയായില്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്നതിന്റെ സന്തോഷത്തിലാണ് താരം. മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഇന്ദ്രജിത്തും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ആരാവണമെന്ന് അക്ഷരയോട് ചോദിച്ചപ്പോള്‍

കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന കൊച്ച് മിടുക്കിയായ അക്ഷരയ്ക്ക് സിനിമയിലും അവസരങ്ങള്‍ ലഭിച്ചിരുന്നു. ഭാവിയില്‍ ആരാവണമെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഡോക്ടറെന്നാണ് അക്ഷര പറഞ്ഞത്.

വീഡിയോ വൈറലാവുന്നു

സുരഭി പങ്കെടുത്ത ലാല്‍സലാം എപ്പിസോഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഖാരമല്ലൂസ് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.

English summary
Surabhi Lakshmi in Lalsalam programme, video getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X